Thursday, April 25th, 2019

ടൈറ്റാനിയം കേസ് : അന്വേഷണം നാലുമാസത്തിനകം പൂര്‍ത്തിയാക്കാന്‍ കോടതി ഉത്തരവ്

തിരു : ടൈറ്റാനിയം അഴിമതിക്കേസില്‍ നാല് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടു. അന്വേഷണം പൂര്‍ത്തിയാക്കാന്‍ ആറ് മാസം വേണമെന്ന വിജിലന്‍സിന്റെ ആവശ്യം തള്ളിക്കൊണ്ടാണ് കോടതിയുടെ നിര്‍ദ്ദേശം. ജൂണ്‍ 15 നകം അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പരാതിക്കാരനായ ടൈറ്റാനിയം ജീവനക്കാരന്‍ ജയന്റെ മൊഴി ഇന്നു തന്നെ രേഖപ്പെടുത്താനും കോടതി അന്വേഷണ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. കേസില്‍ ഇതുവരെയുണ്ടായ അന്വേഷണത്തെ കോടതി വിമര്‍ശിക്കുകയും ചെയ്തു. അഞ്ച് വര്‍ഷം പിന്നിട്ട അന്വേഷണത്തില്‍ ഇതുവരെ 17 സാക്ഷികളെ … Continue reading "ടൈറ്റാനിയം കേസ് : അന്വേഷണം നാലുമാസത്തിനകം പൂര്‍ത്തിയാക്കാന്‍ കോടതി ഉത്തരവ്"

Published On:Feb 23, 2012 | 7:09 am

തിരു : ടൈറ്റാനിയം അഴിമതിക്കേസില്‍ നാല് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടു.
അന്വേഷണം പൂര്‍ത്തിയാക്കാന്‍ ആറ് മാസം വേണമെന്ന വിജിലന്‍സിന്റെ ആവശ്യം തള്ളിക്കൊണ്ടാണ് കോടതിയുടെ നിര്‍ദ്ദേശം. ജൂണ്‍ 15 നകം അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പരാതിക്കാരനായ ടൈറ്റാനിയം ജീവനക്കാരന്‍ ജയന്റെ മൊഴി ഇന്നു തന്നെ രേഖപ്പെടുത്താനും കോടതി അന്വേഷണ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. കേസില്‍ ഇതുവരെയുണ്ടായ അന്വേഷണത്തെ കോടതി വിമര്‍ശിക്കുകയും ചെയ്തു. അഞ്ച് വര്‍ഷം പിന്നിട്ട അന്വേഷണത്തില്‍ ഇതുവരെ 17 സാക്ഷികളെ മാത്രം ചോദ്യം ചെയ്തതിന് യാതൊരു ന്യായീകരണവുമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് സംഘം 18 പേജുള്ള ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. മാലിന്യ പ്ലാന്റ് വിഷയമായതിനാല്‍ കെമിക്കല്‍ എന്‍ജിനിയര്‍മാരുടെയും വ്യവസായ വിദഗ്ധരുടെയും അഭിപ്രായങ്ങള്‍ ആരായുന്നതിന് വേണ്ടിയും രേഖകള്‍ വിശദമായി പരിശോധിക്കുന്നതിന് വേണ്ടിയും സമയമെടുക്കുമെന്നതിനാല്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ആറു മാസത്തെ സാവകാശം അനുവദിക്കണമെന്ന് വിജിലന്‍സ് ആവശ്യപ്പെട്ടത്.

LIVE NEWS - ONLINE

  • 1
    2 hours ago

    ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

  • 2
    3 hours ago

    മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി

  • 3
    5 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 4
    5 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 5
    6 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 6
    6 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 7
    6 hours ago

    കോടതിയെ റിമോട്ട് കണ്‍ട്രോളിലൂടെ നിയന്ത്രിക്കാന്‍ അനുവദിക്കില്ല: ജസ്റ്റിസ് അരുണ്‍ മിശ്ര

  • 8
    7 hours ago

    ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മാണരംഗത്തേക്ക്

  • 9
    7 hours ago

    അറ്റകുറ്റപ്പണിക്കിടെ വിമാനത്തിന് തീ പിടിച്ചു