Sunday, September 23rd, 2018

ടെസ്റ്റ്‌ ട്യൂബ്‌ ശിശുവിന്‌ 15,400 രൂപ

ലണ്ടന്‍: ലക്ഷക്കണക്കിനു രൂപ ചെലവുവരുന്ന ഐ വി എഫ്‌ അഥവ ടെസ്റ്റ്‌ ട്യൂബ്‌ ശിശു ജനനത്തിന്‌ ഇനി കേവലം 170 പൗണ്ട ഏകദേശം 15,400 രൂപ മതിയെന്നു ബെല്‍ജിയത്തിലെ ഡോക്ടര്‍മാര്‍. വിലകൂടിയ മെഡിക്കല്‍ ഉപകരണങ്ങള്‍ക്കുപകരം അടുക്കളയില്‍ ഉപയോഗിക്കുന്ന വസ്‌തുക്കള്‍ ഉപയോഗിച്ചുള്ള സാങ്കേതികവിദ്യയിലൂടെ 12 ടെസ്റ്റ്‌ ട്യൂബ്‌ ശിശുക്കള്‍ ജനിച്ചതായി ഇവര്‍ അറിയിച്ചു. ലണ്ടനില്‍ നടന്ന ഫെര്‍ട്ടിലിറ്റി കോണ്‍ഫറന്‍സില്‍ ഇതുസംബന്ധമായ വിവരങ്ങള്‍ സമര്‍പ്പിച്ചു. ബ്രിട്ടനില്‍ 5,000 പൗണ്‌ടാണ്‌(ഏകദേശം 4.5 ലക്ഷം രൂപ) ഒരു ടെസ്റ്റ്‌ ട്യൂബ്‌ ശിശുവിന്റെ ജനനത്തിന്‌ … Continue reading "ടെസ്റ്റ്‌ ട്യൂബ്‌ ശിശുവിന്‌ 15,400 രൂപ"

Published On:Jul 13, 2013 | 5:31 pm

IVF Belgium fullലണ്ടന്‍: ലക്ഷക്കണക്കിനു രൂപ ചെലവുവരുന്ന ഐ വി എഫ്‌ അഥവ ടെസ്റ്റ്‌ ട്യൂബ്‌ ശിശു ജനനത്തിന്‌ ഇനി കേവലം 170 പൗണ്ട ഏകദേശം 15,400 രൂപ മതിയെന്നു ബെല്‍ജിയത്തിലെ ഡോക്ടര്‍മാര്‍. വിലകൂടിയ മെഡിക്കല്‍ ഉപകരണങ്ങള്‍ക്കുപകരം അടുക്കളയില്‍ ഉപയോഗിക്കുന്ന വസ്‌തുക്കള്‍ ഉപയോഗിച്ചുള്ള സാങ്കേതികവിദ്യയിലൂടെ 12 ടെസ്റ്റ്‌ ട്യൂബ്‌ ശിശുക്കള്‍ ജനിച്ചതായി ഇവര്‍ അറിയിച്ചു. ലണ്ടനില്‍ നടന്ന ഫെര്‍ട്ടിലിറ്റി കോണ്‍ഫറന്‍സില്‍ ഇതുസംബന്ധമായ വിവരങ്ങള്‍ സമര്‍പ്പിച്ചു. ബ്രിട്ടനില്‍ 5,000 പൗണ്‌ടാണ്‌(ഏകദേശം 4.5 ലക്ഷം രൂപ) ഒരു ടെസ്റ്റ്‌ ട്യൂബ്‌ ശിശുവിന്റെ ജനനത്തിന്‌ നിലവില്‍ ചെലവ്‌. ഐ വി എഫ്‌ ക്ലിനിക്കില്‍ ഭ്രൂണം വളര്‍ത്തുമ്പോള്‍ അസിഡിറ്റിനില നിയന്ത്രിക്കുന്നതിന്‌ ഉയര്‍ന്നനിലയില്‍ കാര്‍ബണ്‍ഡയോക്‌സൈഡ്‌ ആവശ്യമാണ്‌. കാര്‍ബണ്‍ഡയോക്‌സൈഡ്‌ ഇന്‍കുബേറ്ററുകള്‍, മെഡിക്കല്‍ ഗ്രേഡ്‌ ഗാസ്‌, വായുശുദ്ധീകരണം തുടങ്ങിയ സങ്കേതങ്ങള്‍ ഉപയോഗിച്ചാണ്‌ ഇത്‌ സാധിക്കുന്നത്‌. ഇതിനുപകരം ജെന്‍ക്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഫോര്‍ ഫെര്‍ട്ടിലിറ്റി ടെക്‌നോളജിയിലെ സാങ്കേതിക വിദഗ്‌ധര്‍ വില കുറഞ്ഞ സിട്രിക്‌ ആസിഡും സോഡ ബൈകാര്‍ബണേറ്റുമാണ്‌ കാര്‍ബണ്ടയോക്‌സൈഡുമാണ്‌ ഉല്‍പ്പാദിപ്പിക്കാന്‍ ഉപയോഗിച്ചത്‌. യൂറോപ്യന്‍ സൊസൈറ്റി ഓഫ്‌ ഹ്യൂമന്‍ റീപ്രൊഡക്‌ഷന്‍ ആന്റ്‌ എംബ്രിയോളജി കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ച ഇതിന്റെ ഫലപ്രകാരം 30% മാണ്‌ ഗര്‍ഭധാരണ നിരക്ക്‌. സാധാരണ ഐ വി എഫ്‌ നിരക്കിന്‌ ഏകദേശം സമാനമാണിത്‌. സാധാരണ ഐ.വി.എഫിന്‌ പൂര്‍ണമായും പകരം നില്‍ക്കാന്‍ ഇതിനാവില്ല. സാമ്പത്തിക പ്രയാസംമൂലം ഐ.വി.എഫ്‌. സാങ്കേതികവിദ്യ പ്രയോജനപ്രദമാവാത്ത വികസ്വര രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം പുതിയ സാങ്കേതികവിദ്യ വിപ്ലവകരമായിരിക്കുമെന്ന്‌ ഗവേഷണത്തിനു നേതൃത്വം നല്‍കിയ വില്യം ഓംബെലെറ്റ്‌ പറഞ്ഞു. 

LIVE NEWS - ONLINE

  • 1
    1 hour ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 2
    3 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 3
    5 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 4
    7 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 5
    7 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 6
    19 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 7
    20 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 8
    23 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 9
    1 day ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി