Monday, June 17th, 2019

ടി പി വധക്കേസ് : കൂറുമാറുന്നവര്‍ക്ക് എതിരെ നടപടി വേണമെന്ന് ആര്‍ എം പി

കോഴിക്കോട് : ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ആദ്യം കേസന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ച സി പി എം ഇപ്പോള്‍ സാക്ഷികളെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും മൊഴിമാറ്റിക്കുകയാണെന്ന് ആര്‍ എം പി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സാക്ഷികള്‍ കൂറുമാറുന്നതില്‍ സി പി എമ്മിനുള്ള പങ്ക് കണ്ടെത്താന്‍ സര്‍ക്കാര്‍ തലത്തില്‍ അന്വേഷണം നടത്തണം. കേസിലെ മുഴുവന്‍ പ്രതികളും ഇപ്പോഴും പിടിയിലായിട്ടില്ലെന്നും ആര്‍ എം പി നേതാക്കള്‍ ആരോപിച്ചു. ഗുജറാത്തിലെ ബെസ്റ്റ് ബേക്കറി കേസിന് സമാനമാണിത്. ബെസ്റ്റ് ബേക്കറി കേസില്‍ കൂറുമാറിയ … Continue reading "ടി പി വധക്കേസ് : കൂറുമാറുന്നവര്‍ക്ക് എതിരെ നടപടി വേണമെന്ന് ആര്‍ എം പി"

Published On:Apr 26, 2013 | 7:09 pm

കോഴിക്കോട് : ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ആദ്യം കേസന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ച സി പി എം ഇപ്പോള്‍ സാക്ഷികളെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും മൊഴിമാറ്റിക്കുകയാണെന്ന് ആര്‍ എം പി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സാക്ഷികള്‍ കൂറുമാറുന്നതില്‍ സി പി എമ്മിനുള്ള പങ്ക് കണ്ടെത്താന്‍ സര്‍ക്കാര്‍ തലത്തില്‍ അന്വേഷണം നടത്തണം. കേസിലെ മുഴുവന്‍ പ്രതികളും ഇപ്പോഴും പിടിയിലായിട്ടില്ലെന്നും ആര്‍ എം പി നേതാക്കള്‍ ആരോപിച്ചു.
ഗുജറാത്തിലെ ബെസ്റ്റ് ബേക്കറി കേസിന് സമാനമാണിത്. ബെസ്റ്റ് ബേക്കറി കേസില്‍ കൂറുമാറിയ പ്രതികള്‍ക്ക് സുപ്രീം കോടതി ഇടപെട്ടാണ് ശിക്ഷ നല്‍കിയത്. ഇതേ രീതിയില്‍ ടി പി വധക്കേസിലെ സാക്ഷികളുടെ കൂറുമാറ്റത്തെക്കുറിച്ചും അന്വേഷണം നടത്തണം. ചന്ദ്രശേഖരന്‍ വധക്കേസ്് വഴിതിരിച്ച് വിടാനാണ് പിണറായി വധോദ്യമ വാര്‍ത്തക്ക് പ്രാധാന്യം നല്‍കിയത്. ഇക്കാര്യം സര്‍ക്കാര്‍ സമഗ്ര അന്വേഷണത്തിന് വിധേയമാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
ടി.പി. ചന്ദ്രശേഖരന്റെ രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി കോഴിക്കോട്ട് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.
ഒഞ്ചിയം ഏരിയാ സെക്രട്ടറി എന്‍. വേണു, ഇടതുപക്ഷ ഏകോപന സമിതി സെക്രട്ടറി കെ.എസ്. ഹരിഹരന്‍, കെ.പി. പ്രകാശന്‍, മുഹമ്മദ് സലീം, കെ.കെ. കുഞ്ഞിക്കണാരന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

LIVE NEWS - ONLINE

  • 1
    5 hours ago

    ജെ.പി. നഡ്ഡ ബി.ജെ.പി. ദേശീയ വര്‍ക്കിങ് പ്രസിഡന്റ്; അമിത് ഷാ അധ്യക്ഷനായി തുടരും

  • 2
    6 hours ago

    സൈനിക വാഹനം സ്ഫോടനത്തില്‍ തകര്‍ന്നു

  • 3
    7 hours ago

    മമതയുമായി ഡോക്ടര്‍മാരുടെ സംഘടനകള്‍ നടത്തിയ ചര്‍ച്ച വിജയം: ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു

  • 4
    10 hours ago

    തലശ്ശരേിയിലെ ബി.ജെ.പി നേതാവ് എം.പി.സുമേഷ് വധശ്രമക്കേസില്‍ ആറ് സി.പി.എം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

  • 5
    12 hours ago

    പശ്ചിമ ബംഗാളിലെ സമരം ചെയ്യുന്ന ഡോക്ടര്‍മാരുമായി മമത ഇന്ന് ചര്‍ച്ച നടത്തും

  • 6
    14 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

  • 7
    14 hours ago

    സര്‍ക്കാറിന് തിരിച്ചടി; ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ട് ഹൈക്കോടതി സ്‌റ്റേ ചെയ്തു

  • 8
    14 hours ago

    ഡോക്ടര്‍മാരുടെ പണിമുടക്ക് പൂര്‍ണം; രോഗികള്‍ വലഞ്ഞു

  • 9
    15 hours ago

    അംഗസംഖ്യയുടെ കാര്യത്തില്‍ പ്രതിപക്ഷം ആശങ്കപ്പെടേണ്ട: മോദി