Saturday, November 17th, 2018

ടി പി ചന്ദ്രശേഖരന്‍ വധം: നാലു പേര്‍കൂടി അറസ്റ്റില്‍

കോഴിക്കോട്: ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസില്‍ നാലുപേരെക്കൂടി പോലീസ് അറസ്റ്റു ചെയ്തു. ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റു ചെയ്ത സി പി എം കുന്നുമ്മക്കര ലോക്കല്‍ കമ്മറ്റി അംഗം കെ സി രാമചന്ദ്രനെ കൂടാതെ അഴിയൂര്‍ സ്വദേശികളായ ദില്‍ഷാദ്, മുഹമ്മദ് ഫസല്‍ തലശ്ശേരി കുന്തിച്ചിറ സ്വദേശി സനീഷ് എന്നിവരെ കൂടിയാണ് അറസ്റ്റ് ചെയ്തത്. കൊലപാതകികള്‍ക്ക് വ്യാജ സിംകാര്‍ഡ് സംഘടിപ്പിച്ചു കൊടുത്തതും ആയുധങ്ങള്‍ ഒളിപ്പിക്കാന്‍ സഹായിച്ചതും ഇവരാണെന്നാണ് പോലീസ് കണ്ടെത്തിയത്. ഇവര്‍ക്ക് സി പി എമ്മുമായും കൊടിസുനിയുമായും ബന്ധമുണ്ടെന്ന് … Continue reading "ടി പി ചന്ദ്രശേഖരന്‍ വധം: നാലു പേര്‍കൂടി അറസ്റ്റില്‍"

Published On:May 16, 2012 | 3:37 pm

കോഴിക്കോട്: ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസില്‍ നാലുപേരെക്കൂടി പോലീസ് അറസ്റ്റു ചെയ്തു.

ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റു ചെയ്ത സി പി എം കുന്നുമ്മക്കര ലോക്കല്‍ കമ്മറ്റി അംഗം കെ സി രാമചന്ദ്രനെ കൂടാതെ അഴിയൂര്‍ സ്വദേശികളായ ദില്‍ഷാദ്, മുഹമ്മദ് ഫസല്‍ തലശ്ശേരി കുന്തിച്ചിറ സ്വദേശി സനീഷ് എന്നിവരെ കൂടിയാണ് അറസ്റ്റ് ചെയ്തത്. കൊലപാതകികള്‍ക്ക് വ്യാജ സിംകാര്‍ഡ് സംഘടിപ്പിച്ചു കൊടുത്തതും ആയുധങ്ങള്‍ ഒളിപ്പിക്കാന്‍ സഹായിച്ചതും ഇവരാണെന്നാണ് പോലീസ് കണ്ടെത്തിയത്. ഇവര്‍ക്ക് സി പി എമ്മുമായും കൊടിസുനിയുമായും ബന്ധമുണ്ടെന്ന് പോലീസ് അറിയിച്ചു. ഇതോടെ സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി.

സംഭവത്തില്‍ ബന്ധമുണ്ടെന്ന് രാമചന്ദ്രന്‍ നേരത്തേ സമ്മതിച്ചിരുന്നു. കൊടി സുനിക്ക് ക്വട്ടേഷന്‍ നല്‍കിയതും കൊലയാളികള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ വാടകയ്‌ക്കെടുക്കാന്‍ 35,000 രൂപ നല്‍കിയതും താനാണെന്ന് രാമചന്ദ്രന്‍ സമ്മതിച്ചു. കൊടി സുനിയുടെ ചൊക്ലിയിലെ വീട്ടിലെത്തിയാണ് രാമചന്ദ്രന്‍ ക്വട്ടേഷന്‍ നല്‍കിയത്. പതിനായിരം രൂപ അഡ്വാന്‍സും നല്‍കി. കൊലയ്ക്ക് രണ്ട് ദിവസം മുമ്പ് മാഹിക്കടുത്ത് പള്ളിക്കുനിയില്‍ വച്ച് 40,000 രൂപയും നല്‍കിയതായും രാമചന്ദ്രന്‍ പറഞ്ഞിരുന്നു

അതിനിടെ കേസില്‍ നേരത്തെ പിടിയിലായവരില്‍ ഒന്നാംപ്രതി പ്രദീപനെ റിമാന്‍ഡ് ചെയ്തു. സി.പി.എം. ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മിറ്റിയംഗമായ പടയങ്കണ്ടി രവീന്ദ്രന്‍ അടക്കം അഞ്ച് പ്രതികളെ നാല് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. കുന്ദമംഗലം കോടതിയിലാണ് പ്രതികളെ ഹാജരാക്കിയത്.

LIVE NEWS - ONLINE

  • 1
    15 mins ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

  • 2
    7 hours ago

    ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

  • 3
    9 hours ago

    തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

  • 4
    13 hours ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 5
    14 hours ago

    തൃപ്തി ദേശായി മടങ്ങുന്നു

  • 6
    15 hours ago

    മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

  • 7
    17 hours ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 8
    21 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 9
    22 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്