കോട്ടയം : ജോസ് തെറ്റയില്‍ എം എല്‍ എ ഉള്‍പ്പെട്ട ലൈംഗികാരോപണക്കേസിലെ സി ഡി ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്ത വാര്‍ത്താ ചാനലുകള്‍ക്കെതിരേ കേസെടുത്ത് അന്വേഷണം നടത്താന്‍ വൈക്കം മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വൈക്കം പോലീസിനോട് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അഭിഭാഷകനായ അംബരീഷ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്.