Wednesday, April 24th, 2019

ജില്ലയില്‍ ഈ വര്‍ഷം 37,486കുട്ടികള്‍ എസ് എസ് എല്‍ സി പരീക്ഷയെഴുതും

കണ്ണൂര്‍ : ജില്ലയില്‍ ഈ അധ്യയന വര്‍ഷം എസ് എസ് എല്‍ സി പരീക്ഷ എഴുതുന്നത് 37486 വിദ്യാര്‍ഥികള്‍. പരീക്ഷാര്‍ത്ഥികളുടെ എണ്ണത്തില്‍ കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലയാണ് മുന്നില്‍ 21558 വിദ്യാര്‍ത്ഥികളാണ് എഴുതുന്നത്. കഴിഞ്ഞ വര്‍ഷം 20645 വിദ്യാര്‍ഥികളാണ് കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ പരീക്ഷ എഴുതിയത്. ഇത്തവണ 923 വിദ്യാര്‍ഥികള്‍ കൂടുതലാണ്. തലശ്ശേരി വിദ്യാഭ്യാസ ജില്ലയില്‍ 15928 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. വിദ്യാര്‍ത്ഥികളില്‍ ആയിരത്തിലേറെ പ്രൈവറ്റായി ഇരിക്കുന്നവരാണ്. രണ്ട് വിദ്യാഭ്യാസ ജില്ലകളിലായി 185 സെന്ററുകളാണുള്ളത്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ … Continue reading "ജില്ലയില്‍ ഈ വര്‍ഷം 37,486കുട്ടികള്‍ എസ് എസ് എല്‍ സി പരീക്ഷയെഴുതും"

Published On:Feb 16, 2012 | 7:52 am

കണ്ണൂര്‍ : ജില്ലയില്‍ ഈ അധ്യയന വര്‍ഷം എസ് എസ് എല്‍ സി പരീക്ഷ എഴുതുന്നത് 37486 വിദ്യാര്‍ഥികള്‍. പരീക്ഷാര്‍ത്ഥികളുടെ എണ്ണത്തില്‍ കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലയാണ് മുന്നില്‍ 21558 വിദ്യാര്‍ത്ഥികളാണ് എഴുതുന്നത്. കഴിഞ്ഞ വര്‍ഷം 20645 വിദ്യാര്‍ഥികളാണ് കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ പരീക്ഷ എഴുതിയത്. ഇത്തവണ 923 വിദ്യാര്‍ഥികള്‍ കൂടുതലാണ്. തലശ്ശേരി വിദ്യാഭ്യാസ ജില്ലയില്‍ 15928 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്.
വിദ്യാര്‍ത്ഥികളില്‍ ആയിരത്തിലേറെ പ്രൈവറ്റായി ഇരിക്കുന്നവരാണ്. രണ്ട് വിദ്യാഭ്യാസ ജില്ലകളിലായി 185 സെന്ററുകളാണുള്ളത്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്ന സ്‌കൂള്‍ എളയാവൂരാണ് 1080. ഏറ്റവും കുറവ് വിളയങ്കോട് കാരുണ്യ നികേതന്‍ പത്ത് വിദ്യാര്‍ഥികള്‍ മാത്രം.
മാര്‍ച്ച് 12 മുതല്‍ 24 വരെ നടക്കുന്ന എസ് എസ് എല്‍ സി പരീക്ഷക്കൊരുക്കങ്ങള്‍ ദ്രുതഗതിയില്‍ നടന്നു വരികയാണ്. എല്ലാ ദിവസവും ഉച്ചകഴിഞ്ഞാണ് പരീക്ഷ. 12ന് ഉച്ചക്ക് 1.45 മുതല്‍3.30 വരെ. ഒന്നാം ഭാഷയുടെ ഒന്നാം പേപ്പര്‍ പരീക്ഷയോടെയാണ് തുടക്കം. 13ന് ഒന്നാം ഭാഷയുടെ രണ്ടാം പേപ്പര്‍. 14ന് ഇംഗ്ലീഷ് പരീക്ഷ 1.45മുതല്‍ 4.30 വരെയാണുണ്ടാകുക. 15 ന് ഹിന്ദി, 16നു 23നും വെള്ളിയാഴ്ചകളില്‍ പരീക്ഷ ഇല്ല. 17ന് ഫിസിക്‌സ്, 19ന് 1.45 മുതല്‍ 4.30 വരെയാണ് കണക്ക് പരീക്ഷ. 20ന് കെമിസ്ട്രി, 21ന് ഐ ടി, 22ന് സോഷ്യല്‍ സയന്‍സ്, 24ന് ബയോളജിയിലാണ് അവസാന പരീക്ഷ. ചോദ്യപേപ്പര്‍ ശേഖരണവും വിതരണവും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ട്രഷറികള്‍ കേന്ദ്രീകരിച്ച് നടത്തും. 13ന് ആരംഭിച്ച മോഡല്‍ പരീക്ഷകള്‍ സുഗമമായി നടന്ന് വരികയാണ്.

LIVE NEWS - ONLINE

  • 1
    5 mins ago

    ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

  • 2
    3 hours ago

    കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

  • 3
    3 hours ago

    അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

  • 4
    5 hours ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 5
    5 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 6
    5 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 7
    8 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 8
    9 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം

  • 9
    9 hours ago

    ഏറ്റവും കൂടുതല്‍ പോളിംഗ് കണ്ണൂരില്‍