Friday, November 16th, 2018

ജാമ്യാപേക്ഷ തള്ളി; ഫിറോസ് കീഴടങ്ങി

തിരു: തിരുവനന്തപുരത്ത് ബില്‍ഡറില്‍ നിന്ന് 40 ലക്ഷം രൂപ തട്ടിയ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് മൂന്നാം പ്രതിയായ പി ആര്‍ ഡി മുന്‍ ഡയറക്ടര്‍ എ. ഫിറോസ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. ഇന്ന് ഉച്ചയ്ക്ക് 2:40 ഓടെ പൊലീസ് സ്‌റ്റേഷനില്‍ ഒറ്റയ്ക്ക് ബൈക്കിലെത്തിയാണ് ഫിറോസ് കീഴടങ്ങിയത്. ഒന്നര മാസത്തെ ഒളിവുജീവിതത്തിനു ശേഷം ഫിറോസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലൊയിരുന്നു കീഴടങ്ങല്‍. കീഴടങ്ങിയ ഉടന്‍ തന്നെ ഫിറോസിനെ കമ്മീഷണര്‍ ഓഫീസിലേക്ക് … Continue reading "ജാമ്യാപേക്ഷ തള്ളി; ഫിറോസ് കീഴടങ്ങി"

Published On:Jul 18, 2013 | 4:42 pm

തിരു: തിരുവനന്തപുരത്ത് ബില്‍ഡറില്‍ നിന്ന് 40 ലക്ഷം രൂപ തട്ടിയ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് മൂന്നാം പ്രതിയായ പി ആര്‍ ഡി മുന്‍ ഡയറക്ടര്‍ എ. ഫിറോസ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. ഇന്ന് ഉച്ചയ്ക്ക് 2:40 ഓടെ പൊലീസ് സ്‌റ്റേഷനില്‍ ഒറ്റയ്ക്ക് ബൈക്കിലെത്തിയാണ് ഫിറോസ് കീഴടങ്ങിയത്. ഒന്നര മാസത്തെ ഒളിവുജീവിതത്തിനു ശേഷം ഫിറോസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലൊയിരുന്നു കീഴടങ്ങല്‍. കീഴടങ്ങിയ ഉടന്‍ തന്നെ ഫിറോസിനെ കമ്മീഷണര്‍ ഓഫീസിലേക്ക് കൊണ്ടു പോയി. 
സോളാര്‍ തട്ടിപ്പു കേസിലെ മുഖ്യപ്രതികളായ സരിത എസ് നായരും ബിജു രാധാകൃഷ്ണനും ഏഷ്യന്‍ ഡെവല്പമെന്റ് ബാങ്ക് മേധാവിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് തിരുവനന്തപുരം സ്വദേശി സലിം കബീറില്‍ നിന്ന് 40 ലക്ഷം തട്ടിയെടുത്ത കേസിലെ മൂന്നാം പ്രതിയാണ് ഫിറോസ്. 2009ലാണ് മെഡിക്കല്‍ കോളേജ് പൊലീസ് ഫിറോസിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
സോളാര്‍ കേസില്‍ ഫിറോസ് നിരപരാധിയാണെന്ന് കരുതാനാവില്ലെന്നും ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഹൈക്കോടതി പരഞ്ഞു. ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി ഫിറോസിന് കീഴടങ്ങാന്‍ ശനിയാഴ്ച രാവിലെ 10 മണി വരെ സമയം അനുവദിച്ചിരുന്നു. ജാമ്യാപേക്ഷ തള്ളുകയാണെങ്കില്‍ കീഴടങ്ങാന്‍ ഒരുക്കമാണെന്നും ഫിറോസിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. അന്വേഷണോദ്യോഗസ്ഥനു മുന്നില്‍ കീഴടങ്ങാനാണ് കോടതി നിര്‍ദ്ദേശിച്ചത്.

LIVE NEWS - ONLINE

  • 1
    3 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 2
    3 hours ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 3
    4 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 4
    5 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 5
    5 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം

  • 6
    5 hours ago

    അയ്യനെ കാണാതെ തൃപ്തിയാവില്ല

  • 7
    6 hours ago

    ശബരിമലയില്‍ പോലീസുകാര്‍ ഡ്രസ് കോഡ് കര്‍ശനമായി പാലിക്കണം: ഐജി

  • 8
    6 hours ago

    വനിത ട്വന്റി20 ലോകകപ്പ്: ഇന്ത്യ സെമിയില്‍

  • 9
    6 hours ago

    ട്രംപ്-കിം കൂടിക്കാഴ്ച അടുത്ത വര്‍ഷം