Thursday, April 25th, 2019

ജസ്റ്റിസ് ബാലകൃഷ്ണനെതിരായ കേസ് : നടപടി കേന്ദ്രം വിശദീകരിക്കണം

ന്യൂഡല്‍ഹി : മുന്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണനെതിരായ അനധികൃത സ്വത്തു സമ്പാദനക്കേസില്‍ എന്തു നടപടിയെടുത്തുവെന്ന് വിശദീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദ്ദേശം. കേസില്‍ ഇതുവരെ മടത്തിയ അന്വേഷണം, സ്വീകരിച്ച നടപടി എന്നിവ നാലാഴ്ചക്കകം വിശദീകരിക്കാനാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഹരജി മാര്‍ച്ച് 12ന് വീണ്ടും പരിഗണിക്കും. ജസ്റ്റീസ് ബാലകൃഷ്ണന്റെ രണ്ടു മരുമക്കള്‍ കേരളത്തിലും കര്‍ണാടകയിലുമായി കോടിക്കണക്കിന് രൂപയുടെ ഭൂമി വാങ്ങിക്കൂട്ടിയെന്ന് ചൂണ്ടിക്കാട്ടി പ്രശാന്ത് ഭൂഷണ്‍ അടക്കം രണ്ടു പേരാണ് … Continue reading "ജസ്റ്റിസ് ബാലകൃഷ്ണനെതിരായ കേസ് : നടപടി കേന്ദ്രം വിശദീകരിക്കണം"

Published On:Feb 13, 2012 | 6:28 am

ന്യൂഡല്‍ഹി : മുന്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണനെതിരായ അനധികൃത സ്വത്തു സമ്പാദനക്കേസില്‍ എന്തു നടപടിയെടുത്തുവെന്ന് വിശദീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദ്ദേശം. കേസില്‍ ഇതുവരെ മടത്തിയ അന്വേഷണം, സ്വീകരിച്ച നടപടി എന്നിവ നാലാഴ്ചക്കകം വിശദീകരിക്കാനാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഹരജി മാര്‍ച്ച് 12ന് വീണ്ടും പരിഗണിക്കും.
ജസ്റ്റീസ് ബാലകൃഷ്ണന്റെ രണ്ടു മരുമക്കള്‍ കേരളത്തിലും കര്‍ണാടകയിലുമായി കോടിക്കണക്കിന് രൂപയുടെ ഭൂമി വാങ്ങിക്കൂട്ടിയെന്ന് ചൂണ്ടിക്കാട്ടി പ്രശാന്ത് ഭൂഷണ്‍ അടക്കം രണ്ടു പേരാണ് സുപ്രീം കോടതിയെ സമീപിച്ചത്. അന്വേഷണം സംബന്ധിച്ച് വിവരം അറിയിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസിന് കത്തയച്ചുവെങ്കിലും 10 മാസം കഴിഞ്ഞിട്ടും മറുപടി ലഭിച്ചില്ലെന്ന് പ്രശാന്ത് ഭുഷണ്‍ നല്‍കിയ ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

LIVE NEWS - ONLINE

  • 1
    10 mins ago

    കനത്ത മഴയ്ക്ക് സാധ്യത: നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • 2
    2 hours ago

    നിലമ്പൂരില്‍ കനത്ത മഴയില്‍ മരം വീണ് മൂന്ന് മരണം

  • 3
    3 hours ago

    ന്യൂനമര്‍ദം: കേരളത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി റവന്യൂ മന്ത്രി

  • 4
    6 hours ago

    ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

  • 5
    7 hours ago

    മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി

  • 6
    9 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 7
    9 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 8
    10 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 9
    10 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍