Thursday, November 15th, 2018

ജലസ്റ്റിന്റെ കുടുംബത്തെ കാണാന്‍ കഴിയാത്തതില്‍ ദു:ഖമുണ്ടെന്ന് ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി

കൊല്ലം : ഇറ്റാലിയന്‍ കപ്പലില്‍ നിന്നുള്ള വെടിയേറ്റു മരിച്ച മത്സ്യത്തൊഴിലാളി ജലസ്റ്റിന്റെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ കഴിയാത്തില്‍ ദു:ഖമുണ്ടെന്ന് ഇറ്റാലിയന്‍ വിദേശകാര്യ സഹമന്ത്രി സ്‌റ്റെഫാന്‍ ഡി മിസ്തൂര കൊല്ലത്ത് പറഞ്ഞു. ഇന്നു രാവിലെ ജലസ്റ്റിന്റെ വീടിനു സമീപമുള്ള തങ്കശേരി പള്ളിയില്‍ വച്ച് കൂടിക്കാഴ്ച നടത്താമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ നാട്ടുകാരുടെ എതിര്‍പ്പുമൂലം കൂടിക്കാഴ്ച ഉപേക്ഷിക്കുകയായിരുന്നുവെന്നും മിസ്തൂര മാധ്യമങ്ങളോട് പറഞ്ഞു. എങ്കിലും താന്‍ താമസസ്ഥലത്തുവച്ച് മരിച്ചവര്‍ക്കു വേണ്ടി പ്രാര്‍ഥിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ കുടുംബത്തോട് ഇറ്റാലിയന്‍ ജനതയുടെ പൂര്‍ണ പിന്തുണ അറിയിക്കുകയാണ്. … Continue reading "ജലസ്റ്റിന്റെ കുടുംബത്തെ കാണാന്‍ കഴിയാത്തതില്‍ ദു:ഖമുണ്ടെന്ന് ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി"

Published On:Mar 4, 2012 | 6:12 am

കൊല്ലം : ഇറ്റാലിയന്‍ കപ്പലില്‍ നിന്നുള്ള വെടിയേറ്റു മരിച്ച മത്സ്യത്തൊഴിലാളി ജലസ്റ്റിന്റെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ കഴിയാത്തില്‍ ദു:ഖമുണ്ടെന്ന് ഇറ്റാലിയന്‍ വിദേശകാര്യ സഹമന്ത്രി സ്‌റ്റെഫാന്‍ ഡി മിസ്തൂര കൊല്ലത്ത് പറഞ്ഞു. ഇന്നു രാവിലെ ജലസ്റ്റിന്റെ വീടിനു സമീപമുള്ള തങ്കശേരി പള്ളിയില്‍ വച്ച് കൂടിക്കാഴ്ച നടത്താമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ നാട്ടുകാരുടെ എതിര്‍പ്പുമൂലം കൂടിക്കാഴ്ച ഉപേക്ഷിക്കുകയായിരുന്നുവെന്നും മിസ്തൂര മാധ്യമങ്ങളോട് പറഞ്ഞു. എങ്കിലും താന്‍ താമസസ്ഥലത്തുവച്ച് മരിച്ചവര്‍ക്കു വേണ്ടി പ്രാര്‍ഥിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
മത്സ്യത്തൊഴിലാളികളുടെ കുടുംബത്തോട് ഇറ്റാലിയന്‍ ജനതയുടെ പൂര്‍ണ പിന്തുണ അറിയിക്കുകയാണ്. കേസില്‍ ഇന്ത്യന്‍ ജുഡീഷ്യറി സ്വീകരിക്കുന്ന നിലപാടിനോട് പൂര്‍ണ ആദരമാണുള്ളത്. പോലീസും മാന്യമായാണ് ഇടപെടുന്നത്. ഇന്ത്യന്‍ സൈനികര്‍ ഇറ്റലിയില്‍ ഇത്തരമൊരു നടപടി ചെയ്താലും ഇതുപോലെ തന്നെയായിരിക്കും നപടിയുണ്ടാകുയെന്നും മിസ്തൂര കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഇറ്റാലിയന്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താനില്ലെന്ന് ജലസ്റ്റിന്റെ കുടുംബം വ്യക്തമാക്കി. സര്‍ക്കാരോ അന്വേഷണ ഉദ്യോഗസ്ഥരോ അറിയാതെ രഹസ്യമായി കൂടിക്കാഴ്ച നടത്തുന്നത് തങ്ങള്‍ക്ക് നീതി നിഷേധിക്കപ്പെടാന്‍ ഇടയാക്കുമെന്ന് ഭയക്കുന്നതായും അതിനാല്‍ കൂടിക്കാഴ്ചയ്ക്ക് താല്‍പര്യമില്ലെന്നും ജലസ്റ്റിന്റെ കുടുംബം അറിയിക്കുകയായിരുന്നു.

LIVE NEWS - ONLINE

  • 1
    58 mins ago

    ശബരിമല; സര്‍വകക്ഷിയോഗം പരാജയം

  • 2
    3 hours ago

    മുട്ട പുഴുങ്ങുമ്പോള്‍ അല്‍പം ബേക്കിംഗ് സോഡയിടാം

  • 3
    4 hours ago

    പണക്കൊഴുപ്പില്ലാതെ കുട്ടികളുടെ മേള അരങ്ങേറുമ്പോള്‍

  • 4
    5 hours ago

    മൂങ്ങയുടെ കൊത്തേറ്റ് മധ്യവയസ്‌ക്കന്‍ ആശുപത്രിയില്‍

  • 5
    5 hours ago

    ഇരിട്ടി പുഴയില്‍ നിന്നും ബോംബ് കണ്ടെത്തി

  • 6
    5 hours ago

    സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി ദേശായി

  • 7
    5 hours ago

    എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി സര്‍ക്കാര്‍

  • 8
    5 hours ago

    സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി

  • 9
    5 hours ago

    ശബരിമല പ്രശ്‌നം; സാമ്പത്തിക സ്ഥിതിയെ ബാധിക്കും: മന്ത്രി ഐസക്