Thursday, February 21st, 2019

ജയില്‍മോചിതനായ മാര്‍ക്കോസ് കേരളത്തില്‍ തിരിച്ചെത്തി

തിരു : അനുവാദമില്ലാതെ സംഗീതപരിപാടി നടത്താന്‍ ശ്രമിച്ചതിന്റെ പേരില്‍ സൗദിയിലെ ദമാമില്‍ പോലീസ് കസ്റ്റഡിയിലായിരുന്ന ഗായകന്‍ കെ ജി മാര്‍ക്കോസ് തിരിച്ചെത്തി. ഇന്നു പുലര്‍ച്ചെയാണ് മാര്‍ക്കോസ് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത്. സ്‌പോണ്‍സര്‍ക്ക് സംഭവിച്ച പിഴവും അസോസിയേഷനുകള്‍ തമ്മിലുള്ള കിടമത്സരവുമാണ് തന്റെ അറസ്റ്റിന് ഇടയാക്കിയതെന്ന് മാര്‍ക്കോസ് പറഞ്ഞു. ജയിലില്‍ സൗദി പോലീസ് വളരെ മാന്യമായാണ് തന്നോട് പെരുമാറിയതെന്നും കേരളത്തിലെത്തിയശേഷം മാര്‍ക്കോസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മുഖ്യമന്ത്രിയുടെയും മന്ത്രി ഇ അഹമ്മദിന്റെയും ഇടപെടലാണ് തന്നെ രക്ഷിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫിബ്രവരി 10ന് … Continue reading "ജയില്‍മോചിതനായ മാര്‍ക്കോസ് കേരളത്തില്‍ തിരിച്ചെത്തി"

Published On:Feb 15, 2012 | 6:28 am

തിരു : അനുവാദമില്ലാതെ സംഗീതപരിപാടി നടത്താന്‍ ശ്രമിച്ചതിന്റെ പേരില്‍ സൗദിയിലെ ദമാമില്‍ പോലീസ് കസ്റ്റഡിയിലായിരുന്ന ഗായകന്‍ കെ ജി മാര്‍ക്കോസ് തിരിച്ചെത്തി. ഇന്നു പുലര്‍ച്ചെയാണ് മാര്‍ക്കോസ് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത്. സ്‌പോണ്‍സര്‍ക്ക് സംഭവിച്ച പിഴവും അസോസിയേഷനുകള്‍ തമ്മിലുള്ള കിടമത്സരവുമാണ് തന്റെ അറസ്റ്റിന് ഇടയാക്കിയതെന്ന് മാര്‍ക്കോസ് പറഞ്ഞു. ജയിലില്‍ സൗദി പോലീസ് വളരെ മാന്യമായാണ് തന്നോട് പെരുമാറിയതെന്നും കേരളത്തിലെത്തിയശേഷം മാര്‍ക്കോസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മുഖ്യമന്ത്രിയുടെയും മന്ത്രി ഇ അഹമ്മദിന്റെയും ഇടപെടലാണ് തന്നെ രക്ഷിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫിബ്രവരി 10ന് ദമാമിന് സമീപം ഖാതീഫില്‍ സംഗീത സന്ധ്യ നടത്താന്‍ എത്തിയപ്പോള്‍ ആയിരുന്നു മാര്‍ക്കോസ് അറസ്റ്റിലായത്. ദമാമിലെ ഒരു മലയാളി കൂട്ടായ്മ ഇന്ത്യന്‍ റിപ്പബഌക് ദിനാഘോഷത്തോടനുബന്ധിച്ച് ആണ് മാര്‍ക്കോസിന്റെ സംഗീത സന്ധ്യ ഒരുക്കിയത്. ഇതിനിടെ എട്ടോളം വരുന്ന സൗദി മതകാര്യ പൊലീസ് സംഘം ഓഡിറ്റോറിയത്തില്‍ എത്തി മാര്‍ക്കോസിനെ അറസ്റ്റ് ചെയ്‌യുകയായിരുന്നു. ദമാം ഖാതീഫിലെ ശിഹാത് ജയിലില്‍ ആയിരുന്നു മാര്‍ക്കോസിനെ കൊണ്ടു പോയത്.

LIVE NEWS - ONLINE

  • 1
    54 mins ago

    പെരിയ ഇരട്ടക്കൊല; എംഎല്‍എക്ക് പങ്കെന്ന് ചെന്നിത്തല

  • 2
    4 hours ago

    സര്‍വകലാശാല കലാപശാലയാകരുത്

  • 3
    5 hours ago

    കുഞ്ഞനന്തന്റെ പരോള്‍; രമയുടെ ഹരജി മാറ്റി

  • 4
    5 hours ago

    ശബരിമല; ഇനി ചര്‍ച്ചക്കില്ല: സുകുമാരന്‍ നായര്‍

  • 5
    6 hours ago

    പെരിയ ഇരട്ടക്കൊല

  • 6
    6 hours ago

    സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ല: കോടിയേരി

  • 7
    6 hours ago

    സി.ബി.ഐ അന്വേഷണം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും: മന്ത്രി ചന്ദ്രശേഖരന്‍

  • 8
    6 hours ago

    പെരിയ ഇരട്ടക്കൊല; സിബിഐ വേണ്ട: കോടിയേരി

  • 9
    6 hours ago

    പെരിയ ഇരട്ടക്കൊലപാതകം; കൊല്ലപ്പെട്ടവരുടെ കുടുംബം ഹൈക്കോടതിയിലേക്ക്