Thursday, April 25th, 2019

ജയിംസും രാജേഷും കണ്ണൂരിലെ നവതാരങ്ങള്‍

തിരു : കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള എം.എല്‍.എമാരായ ജയിംസ് മാത്യുവും ടി.വി. രാജേഷും പുതിയ സംസ്ഥാന കമ്മറ്റിയിലേക്ക്. സ്ഥാനക്കയറ്റം കിട്ടിയത് കണ്ണൂരില്‍ നിന്നുള്ള പ്രത്യേക പരിഗണനയായി. ഇതില്‍ ജയിംസ് മാത്യു കടുത്ത വി.എസ് പക്ഷക്കാരനും ടി.വി. രാജേഷ് കടുത്ത ഔദ്യോഗിക പക്ഷക്കാരനുമാണ്. ഡി.വൈ.എഫ്.ഐയുടെ സംസ്ഥാന സിക്രട്ടറിയെന്ന പരിഗണന വെച്ചാണ് ടി.വി. രാജേഷിനെ സംസ്ഥാന കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയത്. കഴിഞ്ഞ കോട്ടയം സമ്മേളനത്തില്‍ തന്നെ ജയിംസിനെ സംസ്ഥാന കമ്മറ്റിയില്‍ ഉള്‍പ്പെടുത്തണമെന്ന് വി.എസ് നിര്‍ദേശം വെച്ചുവെങ്കിലും പിണറായി സ്വീകരിച്ചിരുന്നില്ല. തളിപ്പറമ്പില്‍ നിന്നുള്ള … Continue reading "ജയിംസും രാജേഷും കണ്ണൂരിലെ നവതാരങ്ങള്‍"

Published On:Feb 10, 2012 | 8:11 am

തിരു : കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള എം.എല്‍.എമാരായ ജയിംസ് മാത്യുവും ടി.വി. രാജേഷും പുതിയ സംസ്ഥാന കമ്മറ്റിയിലേക്ക്. സ്ഥാനക്കയറ്റം കിട്ടിയത് കണ്ണൂരില്‍ നിന്നുള്ള പ്രത്യേക പരിഗണനയായി. ഇതില്‍ ജയിംസ് മാത്യു കടുത്ത വി.എസ് പക്ഷക്കാരനും ടി.വി. രാജേഷ് കടുത്ത ഔദ്യോഗിക പക്ഷക്കാരനുമാണ്. ഡി.വൈ.എഫ്.ഐയുടെ സംസ്ഥാന സിക്രട്ടറിയെന്ന പരിഗണന വെച്ചാണ് ടി.വി. രാജേഷിനെ സംസ്ഥാന കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയത്. കഴിഞ്ഞ കോട്ടയം സമ്മേളനത്തില്‍ തന്നെ ജയിംസിനെ സംസ്ഥാന കമ്മറ്റിയില്‍ ഉള്‍പ്പെടുത്തണമെന്ന് വി.എസ് നിര്‍ദേശം വെച്ചുവെങ്കിലും പിണറായി സ്വീകരിച്ചിരുന്നില്ല.
തളിപ്പറമ്പില്‍ നിന്നുള്ള എം.എല്‍.എയായിരുന്ന സി.കെ.പി പത്മനാഭനെ സംസ്ഥാന കമ്മറ്റിയില്‍ നിന്ന് നടപടിയെടുത്ത് നീക്കിയതിന്റെ ഒഴിവിലേക്ക് കൂടിയാണ് നിലവിലെ തളിപ്പറമ്പ് എം.എല്‍.എയായ ജയിംസിനെ പരിഗണിച്ചത്. കൂടാതെ ക്രിസ്ത്യന്‍ പ്രാതിനിധ്യവും.
നിലവിലുള്ള സംസ്ഥാന കമ്മറ്റിയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടവരില്‍ സരോജിനി ബാലാനന്ദനാണ് വൈകാരികമായി പ്രതികരിച്ചത്. തന്നെ സംസ്ഥാന കമ്മറ്റിയില്‍ നിന്ന് ഒഴിവാക്കിയ തീരമാനമറിഞ്ഞ് അവര്‍ പൊട്ടിക്കരഞ്ഞു. പരേതനായ ഇ. ബാലാനന്ദന്റെ ഭാര്യയായ സരോജിനി ബാലനാനന്ദന്‍ ദീര്‍ഘകാലം സംസ്ഥാന കമ്മറ്റിയില്‍ അംഗമാണ്. ലാവ്‌ലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതിനെതിരെ ഇ. ബാലാനന്ദന്‍ പിണറായിക്കെതിരെ നിലപാടെടുത്തത് മുതല്‍ അദ്ദേഹത്തിന്റെ ഭാര്യ സരോജിനി ബാലാനന്ദനും ഔദ്യോഗിക പക്ഷത്തിന്റെ കരിമ്പട്ടികയിലായിരുന്നു.
കെ.ആര്‍ ഗൗരിയമ്മക്കും സുശീലാ ഗോപാലനും ശേഷം മഹിളാ രംഗത്ത് നിന്ന് സി.പി.എമ്മിന്റെ നേതൃത്വത്തിലെത്തിയ പ്രമുഖ നേതാക്കളില്‍ ഒരാളാണ് സരോജിനി ബാലാനന്ദന്‍. സരോജിനിയെ മിക്കവാറും എറണാകുളം ജില്ലാ കമ്മറ്റിയില്‍ ഉള്‍പ്പെടുത്തും.
നിലവിലുള്ള സംസ്ഥാന കമ്മറ്റിയില്‍ നിന്ന് ഏഴ് പേരെയാണ് ഒഴിവാക്കിയത്. 84 അംഗകമ്മറ്റിയാണ് പുതുതായി വന്നത്. 14 പേരാണ് പുതുതായി സംസ്ഥാന കമ്മറ്റിയില്‍ വന്നത്. ഒഴിവാക്കിയവര്‍: സരോജിനി ബാലാനന്ദന്‍, കെ. മാമകുട്ടി, പി.ആര്‍ രാജന്‍, കെ.ഒ പൗലോസ്, എം. കേളപ്പന്‍, ആര്‍ ഉണ്ണികൃഷ്ണപിള്ള.

LIVE NEWS - ONLINE

  • 1
    29 mins ago

    മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി

  • 2
    29 mins ago

    ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

  • 3
    3 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 4
    3 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 5
    3 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 6
    3 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 7
    3 hours ago

    കോടതിയെ റിമോട്ട് കണ്‍ട്രോളിലൂടെ നിയന്ത്രിക്കാന്‍ അനുവദിക്കില്ല: ജസ്റ്റിസ് അരുണ്‍ മിശ്ര

  • 8
    4 hours ago

    ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മാണരംഗത്തേക്ക്

  • 9
    4 hours ago

    അറ്റകുറ്റപ്പണിക്കിടെ വിമാനത്തിന് തീ പിടിച്ചു