Sunday, March 18th, 2018

ജനങ്ങള്‍ കൂടുതല്‍ തെരഞ്ഞ വനിതകളില്‍ കാവ്യയും

കത്രീന കൈഫ്, ദീപിക പദുക്കോണ്‍, കരീന കപൂര്‍, മംമ്ത കുല്‍ക്കര്‍ണി, ദിഷ പട്ടാണി, ഇഷാ ഗുപ്ത എന്നിവരും ആദ്യ പത്തിലുണ്ട്.

Published On:Dec 6, 2017 | 9:54 am

ഈ വര്‍ഷം ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിച്ച വനിതകളുടെ പട്ടിക യാഹു പുറത്തു വിട്ടു. യാഹുവിന്റെ വാര്‍ഷിക വിശകലന പ്രകാരം ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ ‘ടോപ് 10’ ഫീമെയ്ല്‍സിന്റെ പട്ടികയില്‍ മലയാളി താരം കാവ്യ മാധവനും ഉണ്ട്. പട്ടികയിലെ ആദ്യത്തെ പേര് കഴിഞ്ഞ മുന്‍ വര്‍ഷങ്ങളിലേതെന്ന പോലെ സണ്ണി ലിയോണിന്റേത് തന്നെയാണ്. പട്ടികയില്‍ ഒമ്പതാമതായാണ് കാവ്യ മാധവന്റെ പേര്.
കഴിഞ്ഞ ജൂലൈയിലാണ് സണ്ണിയും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും ചേര്‍ന്ന് നിഷ എന്ന കുഞ്ഞിനെ ദത്തെടുത്തത്. പിന്നീടിങ്ങോട്ട് സണ്ണിയും കുടുംബവും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു. സണ്ണിക്ക് പിന്നാലെ പ്രിയങ്ക ചോപ്രയും ഐശ്വര്യ റായിയുമാണ് ലിസ്റ്റിലുള്ളത്. നിരവധി കാര്യങ്ങളാണ് പ്രിയങ്കയെ ശ്രദ്ധയയാക്കിയത്. ഈ വര്‍ഷമാണ് പ്രിയങ്ക ഹോളിവുഡ് അരങ്ങേറ്റം നടത്തിയത്. പിന്നീട് ഫോബ്‌സ് മാഗസിന്റെ ശക്തരായ 100 വനിതകളില്‍ ഒരാളായി തെരഞ്ഞെടുക്കപ്പെട്ടു.
സിനിമയില്‍ നിന്ന് അല്‍പ്പം അകലം പാലിക്കുന്നുണ്ടെങ്കിലും ബോളിവുഡ് സുന്ദരി ഐശ്വര്യ റായ് ഇന്നും ലോകസുന്ദരി വിശേഷണം നിലനിര്‍ത്തുന്നുണ്ട്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമകള്‍ ഏറെ ശ്രദ്ധയോടെ തെരഞ്ഞെടുത്താണ് ചെയ്യുന്നത്. പതിവു പോലെ കാന്‍ ഫിലിം ഫെസ്റ്റിവലിലും ഇത്തവണ തിളങ്ങി. മകള്‍ ആരാധ്യയും അമ്മയേക്കാള്‍ ശ്രദ്ധ നേടുന്നു. മെല്‍ബണ്‍ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലിലും ഇരുവരും ചേര്‍ന്ന് പതാക ഉയര്‍ത്തി.
കഴിഞ്ഞ നവംബറില്‍ ദിലീപുമായി നടന്ന വിവാഹവും, നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതുമാണ് കാവ്യ മാധവനെ വാര്‍ത്തകളില്‍ നിറച്ചത്. പട്ടികയില്‍ ആദ്യ പത്തിലുള്ള ഏക മലയാളിയാണ് കാവ്യ. കത്രീന കൈഫ്, ദീപിക പദുക്കോണ്‍, കരീന കപൂര്‍, മംമ്ത കുല്‍ക്കര്‍ണി, ദിഷ പട്ടാണി, ഇഷാ ഗുപ്ത എന്നിവരും ആദ്യ പത്തിലുണ്ട്.

 

 

LIVE NEWS - ONLINE

 • 1
  12 hours ago

  സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കോടതിക്ക് ഇടപെടാനാകില്ലെന്ന് സര്‍ക്കാര്‍

 • 2
  13 hours ago

  ഒറ്റപ്പാലത്ത് ബസും മിനി കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം

 • 3
  15 hours ago

  മോദിയുടെ അഹങ്കാരത്തിന് മുന്നില്‍ കോണ്‍ഗ്രസ് കീഴടങ്ങില്ല: സോണിയ

 • 4
  15 hours ago

  മോദിയുടെ അഹങ്കാരത്തിന് മുന്നില്‍ കോണ്‍ഗ്രസ് കീഴടങ്ങില്ല: സോണിയ

 • 5
  17 hours ago

  ഷവോമി സ്മാര്‍ട്‌ഫോണ്‍ എക്സേഞ്ച് ഓഫര്‍ ഇനി ഓണ്‍ലൈന്‍ വഴിയും

 • 6
  17 hours ago

  കുഞ്ഞനന്തന് ശിക്ഷാ ഇളവ്; ഗവര്‍ണര്‍ക്ക് പരാതി നല്‍കും

 • 7
  19 hours ago

  പുസ്തക വിവാദം; ഡിജിപിക്ക് പരാതി നല്‍കുമെന്ന് ഷോണ്‍ ജോര്‍ജ്

 • 8
  19 hours ago

  ഏപ്രില്‍ മുതല്‍ ഔഡി കാറുകളുടെ വില കൂടും…

 • 9
  20 hours ago

  മദ്യപിക്കുന്നവരെ പള്ളിയില്‍ കയറ്റില്ലെന്ന് പറയാന്‍ ധൈര്യമുണ്ടോ: ആനത്തലവട്ടം