വെല്ലൂര്‍ : വാഹനാപകടത്തില്‍ പരിക്കേറ്റ് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ വിദഗ്ധ ചികിത്സയില്‍ കഴിയുന്ന നടന് ജഗതി ശ്രീകുമാറിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ജഗതി ബന്ധുക്കളെ തിരിച്ചറിഞ്ഞു തുടങ്ങിയെന്നും അദ്ദേഹത്തിന്റെ മുഖത്ത് ഭാവഭേദങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയെന്നും ബന്ധുക്കളും അറിയിച്ചിട്ടുണ്ട്. ജഗതിയെ ഉടന്‍ തന്നെ ഫിസിയോതെറാപ്പി ചികിത്സക്കായി റീഹാബിലിറ്റേഷന്‍ സെന്ററിലേക്ക് മാറ്റുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.