Tuesday, September 18th, 2018

ചേതേശ്വര്‍ പൂജാരയെ ഏകദിനത്തിലും ഉള്‍പ്പെടുത്തണമെന്ന് ദ്രാവിഡ്

ആസ്‌ത്രേലിയക്കെതിരെ മികച്ച കളി പുറത്തെടുത്ത ചേതേശ്വര്‍ പൂജാരയെ ഏകദിന ടീമിലും ഉള്‍പ്പെടുത്തണമെന്ന് മുന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്. 13 ടെസ്റ്റില്‍ നിന്ന് ശരാശരി 65 റണ്‍റേറ്റുള്ള പൂജാര ടെസ്റ്റ് ക്രിക്കറ്റില്‍ തനിക്ക് പകരക്കാരനാാകാന്‍ കഴിയുന്ന ബാറ്റ്‌സ്മാനാണെന്ന് ചൂണ്ടിക്കാട്ടുന്നു. ഇതുവരെ നാല് സെഞ്ച്വറികളും മൂന്ന് അര്‍ധ സെഞ്ച്വറികളുമാണ് പൂജാരയുടെ നേട്ടം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ തനിക്ക് കിട്ടിയതിനെക്കാള്‍ മികച്ച തുടക്കമാണ് പൂജാരക്ക് കിട്ടിയതെന്ന് ദ്രാവിഡ് അഭിപ്രായപ്പെടുന്നു. ഇ എസ് പി എന്‍ ചാലിന്റെ എ ഡേ വിത്ത് ദ്രാവിഡ് എന്ന … Continue reading "ചേതേശ്വര്‍ പൂജാരയെ ഏകദിനത്തിലും ഉള്‍പ്പെടുത്തണമെന്ന് ദ്രാവിഡ്"

Published On:Mar 27, 2013 | 3:30 pm

ആസ്‌ത്രേലിയക്കെതിരെ മികച്ച കളി പുറത്തെടുത്ത ചേതേശ്വര്‍ പൂജാരയെ ഏകദിന ടീമിലും ഉള്‍പ്പെടുത്തണമെന്ന് മുന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്. 13 ടെസ്റ്റില്‍ നിന്ന് ശരാശരി 65 റണ്‍റേറ്റുള്ള പൂജാര ടെസ്റ്റ് ക്രിക്കറ്റില്‍ തനിക്ക് പകരക്കാരനാാകാന്‍ കഴിയുന്ന ബാറ്റ്‌സ്മാനാണെന്ന് ചൂണ്ടിക്കാട്ടുന്നു. ഇതുവരെ നാല് സെഞ്ച്വറികളും മൂന്ന് അര്‍ധ സെഞ്ച്വറികളുമാണ് പൂജാരയുടെ നേട്ടം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ തനിക്ക് കിട്ടിയതിനെക്കാള്‍ മികച്ച തുടക്കമാണ് പൂജാരക്ക് കിട്ടിയതെന്ന് ദ്രാവിഡ് അഭിപ്രായപ്പെടുന്നു. ഇ എസ് പി എന്‍ ചാലിന്റെ എ ഡേ വിത്ത് ദ്രാവിഡ് എന്ന പരിപാടിയിലാണ് പൂജാരയെ ദ്രാവിഡ് തനിക്ക് പകരക്കാരനായി കണ്ടെത്തിയത്. ടെസ്റ്റില്‍ മികച്ച കളിയാണ് പുറത്തെടുത്തതെങ്കിലും ഇതുവരെ ഏകദിന ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കാന്‍ പൂജാരക്ക് കഴിഞ്ഞിട്ടില്ല. എങ്കിലും 61 ആഭ്യന്തര ഏകദിനങ്ങളിലായി പൂജാര എട്ട് സെഞ്ച്വറികളും പതിനേഴ് അര്‍ധസെഞ്ച്വറികളും നേടിയിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    1 hour ago

    മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

  • 2
    3 hours ago

    എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

  • 3
    4 hours ago

    സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

  • 4
    7 hours ago

    ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

  • 5
    8 hours ago

    ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

  • 6
    9 hours ago

    വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

  • 7
    9 hours ago

    കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

  • 8
    11 hours ago

    ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

  • 9
    11 hours ago

    ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍