Friday, November 16th, 2018

ചെയര്‍മാന്‍ പദവി ലീഗ് കൗണ്‍സില്‍ യോഗത്തില്‍ അഭിപ്രായ ഭിന്നത

കണ്ണൂര്‍ : കണ്ണൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പദവി സംബന്ധിച്ച് മുസ്ലിംലീഗ് വിളിച്ചു ചേര്‍ത്ത കൗണ്‍സിലര്‍മാരുടെ യോഗത്തില്‍ രൂക്ഷമായ അഭിപ്രായ വ്യത്യാസം. ചെയര്‍പേഴ്‌സണ്‍ പദവി പങ്കിട്ടെടുക്കുന്നത് സംബന്ധിച്ച് യു ഡി എഫ് സംസ്ഥാന തലത്തിലായിരിക്കും തീരുമാനമെടുക്കുകയെന്ന് നഗരസഭ വൈസ് ചെയര്‍മാന്‍ സി സമീര്‍ സൂചിപ്പിച്ചു. ഇതാണ് തര്‍ക്കത്തിന് കാരണം. രണ്ടരവര്‍ഷമായി ചെയര്‍പേഴ്‌സണ്‍ പദവി കോണ്‍ഗ്രസിനാണ്. ഇനി ലീഗിനാണ് ചെയര്‍പേഴ്‌സണ്‍പദവി. ഇതിനുള്ള ചര്‍ച്ചക്കും ചെയര്‍പേഴ്‌സനെ തീരുമാനിക്കുന്നതിനുമാണ് യോഗം വിളിച്ചതെങ്കിലും ഏകകണ്ഠമായ ഒരു നിരപാടിലെത്താന്‍ കൗണ്‍സില്‍ അംഗങ്ങളുടെ യോഗത്തില്‍ തീരുമാനമായില്ല. കല്‍പ്പറ്റ … Continue reading "ചെയര്‍മാന്‍ പദവി ലീഗ് കൗണ്‍സില്‍ യോഗത്തില്‍ അഭിപ്രായ ഭിന്നത"

Published On:Apr 19, 2013 | 12:45 pm

കണ്ണൂര്‍ : കണ്ണൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പദവി സംബന്ധിച്ച് മുസ്ലിംലീഗ് വിളിച്ചു ചേര്‍ത്ത കൗണ്‍സിലര്‍മാരുടെ യോഗത്തില്‍ രൂക്ഷമായ അഭിപ്രായ വ്യത്യാസം. ചെയര്‍പേഴ്‌സണ്‍ പദവി പങ്കിട്ടെടുക്കുന്നത് സംബന്ധിച്ച് യു ഡി എഫ് സംസ്ഥാന തലത്തിലായിരിക്കും തീരുമാനമെടുക്കുകയെന്ന് നഗരസഭ വൈസ് ചെയര്‍മാന്‍ സി സമീര്‍ സൂചിപ്പിച്ചു. ഇതാണ് തര്‍ക്കത്തിന് കാരണം. രണ്ടരവര്‍ഷമായി ചെയര്‍പേഴ്‌സണ്‍ പദവി കോണ്‍ഗ്രസിനാണ്. ഇനി ലീഗിനാണ് ചെയര്‍പേഴ്‌സണ്‍പദവി. ഇതിനുള്ള ചര്‍ച്ചക്കും ചെയര്‍പേഴ്‌സനെ തീരുമാനിക്കുന്നതിനുമാണ് യോഗം വിളിച്ചതെങ്കിലും ഏകകണ്ഠമായ ഒരു നിരപാടിലെത്താന്‍ കൗണ്‍സില്‍ അംഗങ്ങളുടെ യോഗത്തില്‍ തീരുമാനമായില്ല. കല്‍പ്പറ്റ മുനിസിപ്പാലിറ്റിയില്‍ ഇപ്പോള്‍ ലീഗിനാണ് ചെയര്‍മാന്‍ പദവിയെന്നും അവിടെ ഇതുവരെ ധാരണപ്രകാരം കോണ്‍ഗ്രസിന് ഈ സ്ഥാനം നല്‍കാന്‍ തീരുമാനിച്ചിട്ടില്ലെന്നതാണ് അറിയാന്‍ കഴിഞ്ഞത്. കണ്ണൂരും കല്‍പ്പറ്റയും യു ഡിഎഫ് സംസ്ഥാന തല തീരുമാനത്തിന് കാത്തിരിക്കേണ്ടി വരുമെന്നാണ് സമീര്‍ പറഞ്ഞതത്രെ. ഏകദേശം 150 വര്‍ഷത്തിലേറെ പാരമ്പര്യമുള്ള കണ്ണൂരിനെയും ഇന്നലെ വന്ന കല്‍പ്പറ്റ നഗരസഭയെയും താരതമ്യപ്പെടുത്താനാവില്ലെന്ന് സമീറിന്റെ വാദത്തെ വിമര്‍ശിച്ച് ചില കൗണ്‍സില്‍ അംഗങ്ങള്‍ പറഞ്ഞു.
മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തികൊടുക്കുന്നതും സംഘടനയിലെ അച്ചടക്കമില്ലായ്മയും യോഗത്തില്‍ ചര്‍ച്ചയായി. വാര്‍ത്തകളുടെ സൃഷ്ടാക്കള്‍ തന്നെ ഈ യോഗത്തില്‍ ഇരിക്കുന്നുണ്ട്. ഇത് തുടര്‍ന്നാല്‍ കര്‍ശന നടപടി സ്വീകരിക്കും. കൗണ്‍സില്‍ തീരുമാനങ്ങള്‍ക്ക് വിരുദ്ധമായോ പാര്‍ട്ടി ലംഘനമായോ പ്രവര്‍ത്തിക്കുന്നതായി തോന്നിയാല്‍ കൗണ്‍സിലില്‍ വെച്ച് തന്നെ ശക്തമായ രീതിയില്‍ നേതാക്കള്‍ താക്കീത് നല്‍കിയാല്‍ ചില അംഗങ്ങള്‍ മൂത്രമൊഴിക്കേണ്ടി വരുമെന്നും ഒരംഗം പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ തന്നെ പാര്‍ട്ടിക്ക് വേണ്ടി മൂത്രമൊഴിച്ചുകൊണ്ടിരിക്കുകയാണെന്നും മറ്റൊരംഗം തിരിച്ചടിക്കുകയും ചെയ്തു. കൗണ്‍സിലര്‍മാര്‍ തമ്മിലുള്ള അനൈക്യങ്ങള്‍ ഒരുവിധം പറഞ്ഞ് തീര്‍ത്തിട്ടുണ്ട്. നഗരസഭ കെട്ടിട നിര്‍മാണ ബൈലോക്കെതിരെ എം ഷഫീഖ് കൊടുത്ത കത്ത് പിന്‍വലിക്കാനും തിരുമാനിച്ചു. യു ഡി എഫ് കൗണ്‍സില്‍ സെക്രട്ടറി സ്ഥാനം രാജിവെച്ച് പ്രകാശന്‍ പറമ്പില്‍ തുടരാനും തീരുമാനമായി. കൗണ്‍സിലര്‍മാരായ നൗഷാദ് ടി കെ, റഷീദ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തില്ല. കൗണ്‍സിലര്‍മാരുടെ അഭിപ്രായം വാങ്ങിയിട്ടായിരിക്കും പുതിയ ചെയര്‍പേഴ്‌സണനെ തെരഞ്ഞെടുക്കുകയെന്ന് സൂചനയുണ്ട്. യോഗത്തില്‍ ബി പി ഫാറൂഖ്, അഷ്‌റഫ് ബംഗാളി മൊഹല്ല, ടി എ തങ്ങള്‍, കെ പി ഇസ്മായില്‍ പങ്കെടുത്തു.
അതിനിടെ ചെയര്‍പേഴ്‌സണ്‍ മാറല്‍ സംബന്ധിച്ച് ജില്ലാ മുസ്ലിം ലീഗിന്റെ കത്ത് ഡി സി സിക്ക് കിട്ടിയിട്ടുണ്ടെന്ന് പ്രസിഡന്റ് കെ സുരേന്ദ്രന്‍ സുദിനത്തോട് പറഞ്ഞു.

LIVE NEWS - ONLINE

 • 1
  50 mins ago

  നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 • 2
  2 hours ago

  തൃപ്തി ദേശായി മടങ്ങുന്നു

 • 3
  3 hours ago

  മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

 • 4
  5 hours ago

  ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

 • 5
  8 hours ago

  കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

 • 6
  9 hours ago

  ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

 • 7
  10 hours ago

  പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

 • 8
  10 hours ago

  ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

 • 9
  11 hours ago

  തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം