Tuesday, November 20th, 2018

ചെന്നൈയില്‍ ബാങ്ക് കൊള്ളസംഘത്തിലെ അഞ്ചുപേരെ പോലീസ് വെടിവെച്ചു കൊന്നു

ചെന്നൈ : ചെന്നൈയില്‍ ബാങ്ക് കൊള്ളസംഘത്തിലെ അഞ്ചു പേര്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. വെടിവെപ്പില്‍ രണ്ടു പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കൊള്ളസംഘത്തിലെ പത്തുപേരെ പോലീസ് പിടികൂടി. ചെന്നൈ വേളാച്ചേരിയില്‍ അര്‍ധരാത്രി 12മണിക്കും ഒരുമണിക്കും ഇടയില്‍ നടന്ന ഏറ്റുമുട്ടല്‍ 15മിനിറ്റോളം നീണ്ടുനിന്നതായി ചെന്നൈ പോലീസ് കമ്മീഷണര്‍ ജെ കെ ത്രിപാഠി പറഞ്ഞു. രവി, കൃസ്റ്റ്യന്‍ ജയശീല്‍ എന്നിവരാണ് പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥര്‍. ബീഹാര്‍ സ്വദേശികളായ ചന്ദ്രി ഖാരെ, വിനോദ് കുമാര്‍, വിനയ് പ്രസാദ്, അഭയ് കുമാര്‍, ഹരീഷ് കുമാര്‍ എന്നിവരാണ് … Continue reading "ചെന്നൈയില്‍ ബാങ്ക് കൊള്ളസംഘത്തിലെ അഞ്ചുപേരെ പോലീസ് വെടിവെച്ചു കൊന്നു"

Published On:Feb 23, 2012 | 5:31 am

ചെന്നൈ : ചെന്നൈയില്‍ ബാങ്ക് കൊള്ളസംഘത്തിലെ അഞ്ചു പേര്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. വെടിവെപ്പില്‍ രണ്ടു പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കൊള്ളസംഘത്തിലെ പത്തുപേരെ പോലീസ് പിടികൂടി. ചെന്നൈ വേളാച്ചേരിയില്‍ അര്‍ധരാത്രി 12മണിക്കും ഒരുമണിക്കും ഇടയില്‍ നടന്ന ഏറ്റുമുട്ടല്‍ 15മിനിറ്റോളം നീണ്ടുനിന്നതായി ചെന്നൈ പോലീസ് കമ്മീഷണര്‍ ജെ കെ ത്രിപാഠി പറഞ്ഞു.
രവി, കൃസ്റ്റ്യന്‍ ജയശീല്‍ എന്നിവരാണ് പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥര്‍. ബീഹാര്‍ സ്വദേശികളായ ചന്ദ്രി ഖാരെ, വിനോദ് കുമാര്‍, വിനയ് പ്രസാദ്, അഭയ് കുമാര്‍, ഹരീഷ് കുമാര്‍ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരില്‍ നിന്ന് അഞ്ചുപിസ്റ്റളുകളും രണ്ട് റിവോള്‍വറും രണ്ടു ബാഗില്‍ സൂക്ഷിച്ച പണക്കെട്ടുകളും കണ്ടെടുത്തിട്ടുണ്ട്. ബംഗാളില്‍ നിന്നുള്ള ഒരു ഡ്രൈവിംഗ് ലൈസന്‍സും സംഭവസ്ഥലത്തു നിന്ന് കണ്ടെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ടവര്‍ എല്ലാവരും മുപ്പതിനും മുപ്പത്തഞ്ചിനും ഇടയില്‍ പ്രായമുള്ളവരാണ്. സംഘത്തലവന്‍ സംഘത്തലവന്‍ ചെന്നൈ എസ് ആര്‍ എം കോളജിലെ വിദ്യാര്‍ത്ഥിയാണെന്ന് പോലീസ് പറഞ്ഞു.
കൊള്ളസംഘം വേളാച്ചേരിയിലെ രാജാജി സ്ട്രീറ്റില്‍ ഒരു ഹൗസിംഗ് ബോര്‍ഡ് കോളനി കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ കഴിയുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് അഡയാര്‍ പോലീസ് ഡപ്യൂട്ടി കമ്മീഷണര്‍ എം സുധാകര്‍, അസി. കമ്മീഷണര്‍മാരായ കണ്ണന്‍, മാണിക്കവേല്‍ എന്നിവരുടെ നേതൃത്വത്തില്‍ പതിനാലംഗ പോലീസ് സംഘം കെട്ടിടം വളയുകയായിരുന്നു. രണ്ടു ഭാഗങ്ങലായി പിരിഞ്ഞ പോലീസ് സംഘം ജനലിലൂടെയും വാതില്‍ തകര്‍ത്തും വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സംഘം പോലീസിനു നേരെ വെടിയുതിര്‍ത്തു.
കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ നഗരത്തിലെ രണ്ടു ബാങ്കുകള്‍ സംഘം കൊള്ളയടിച്ചതായി പോലീസ് അറിയിച്ചു. ജനവരി 23ന് ബാങ്ക് ഓഫ് ബറോഡയുടെ പെരുങ്കുടി ശാഖയില്‍ നിന്ന് 18 ലക്ഷം രൂപയും കഴിഞ്ഞ തിങ്കളാഴ്ച കീഴക്കട്ടലൈയിലെ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ശാഖ കൊള്ളയടിച്ച് 14ലക്ഷം രൂപയും സംഘം കൊള്ളയടിച്ചിരുന്നു. രണ്ടു കൊള്ളകളും നടത്തിയത് ഉച്ചക്ക ഒരു മണിക്കായിരുന്നു. ജീവനക്കാരെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു കവര്‍ച്ച. ഇതിനു പുറമെ തിരുപ്പൂരിലെ ആലൂക്കാസ് ജ്വല്ലറി ഷോറൂമില്‍ നിന്ന് കഴിഞ്ഞ ദിവസം 11കോടി രൂപയുടെ 38 കിലോ സ്വര്‍ണം മോഷ്ടിച്ചതും ഇവരാണെന്ന് പോലീസ് പറയുന്നു.
മറ്റൊരു ബാങ്കിലെ സി സി ടി വിയില്‍ പതിഞ്ഞ സംഘത്തിലെ ഒരാളുടെ വീഡിയോ ദൃശ്യമാണ് സംഘത്തെ തിരിച്ചറിയാന്‍ പോലീസിന് തുണയായത്. പോലീസ് പുറത്തു വിട്ട ഇയാളുടെ ഫോട്ടോ തിരിച്ചറിഞ്ഞ ഒരാളാണ് സംഘം രാജാജി സ്ട്രീറ്റില്‍ കഴിയുന്നുണ്ടെന്ന് പോലീസിനെ അറിയിച്ചത്. ഇവര്‍ കഴിഞ്ഞ നാലുമാസത്തോളമായി ഈ കെട്ടിടത്തില്‍ കഴിയുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
ബുധനാഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ ജനങ്ങളുടെ സഹായത്തോടെ കൊള്ളസംഘത്തെ ഉടന്‍ വലയിലാക്കുമെന്ന് ജെ കെ ത്രിപാഠി പറഞ്ഞതിനു തൊട്ടു പിന്നാലെയാണ് ഇവരെ വെടിവെച്ചു കൊന്നത്.

LIVE NEWS - ONLINE

  • 1
    1 hour ago

    ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ഡല്‍ഹിയിലെത്തിയെന്ന് സൂചന

  • 2
    2 hours ago

    അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

  • 3
    4 hours ago

    ശബരിമല പ്രതിഷേധം; ആര്‍എസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു

  • 4
    6 hours ago

    മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

  • 5
    8 hours ago

    സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

  • 6
    10 hours ago

    നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

  • 7
    10 hours ago

    ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

  • 8
    10 hours ago

    വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

  • 9
    11 hours ago

    നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല