Saturday, January 19th, 2019

ചൂടില്‍ പൊരിയുന്നുവോ? പോകാം വാഗമണ്ണിലേക്ക്

കൊടുംചൂടില്‍ വെന്തുരുകി മലയാളി വേവുമ്പോള്‍ വാഗമണ്‍ മാടിവിളിക്കുന്നു.. ഇങ്ങോട്ടു വന്നുകൂടെ? വീശിയടിക്കുന്ന തെന്നലും കോടമഞ്ഞിന്റെ പുതപ്പും തടാകങ്ങളുടെ പ്രകൃതിരമണീയതയും വാഗമണ്ണെന്ന കേരളത്തിന്റെ സ്വര്‍ഗത്തെ സന്ദര്‍ശകരുടെ പ്രിയഭൂമിയാക്കുന്നു. കോട്ടയം റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും 64 കി.മീ ദൂരെ സ്ഥിതി ചെയ്യുന്ന വാഗമണ്ണിലേക്കുള്ള ഹെയര്‍പിന്‍ വളവുകള്‍ തന്നെ മനോഹരമായ കാഴ്ചകളാണ്. മൂന്ന് കുന്നുകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന പ്രദേശമാണ് വാഗമണ്‍. മുരുകന്‍ കുന്ന്, കുരിശുമല കുന്ന്, തങ്ങള്‍ കുന്ന് എന്നീ കുന്നുകളാണ് വാഗമണ്ണിന് പ്രകൃതിരമണീയത നല്‍കുന്ന മറ്റൊരു ഘടകം. വൈവിധ്യങ്ങളായ പൂക്കളും … Continue reading "ചൂടില്‍ പൊരിയുന്നുവോ? പോകാം വാഗമണ്ണിലേക്ക്"

Published On:Mar 26, 2013 | 2:39 pm

കൊടുംചൂടില്‍ വെന്തുരുകി മലയാളി വേവുമ്പോള്‍ വാഗമണ്‍ മാടിവിളിക്കുന്നു.. ഇങ്ങോട്ടു വന്നുകൂടെ? വീശിയടിക്കുന്ന തെന്നലും കോടമഞ്ഞിന്റെ പുതപ്പും തടാകങ്ങളുടെ പ്രകൃതിരമണീയതയും വാഗമണ്ണെന്ന കേരളത്തിന്റെ സ്വര്‍ഗത്തെ സന്ദര്‍ശകരുടെ പ്രിയഭൂമിയാക്കുന്നു. കോട്ടയം റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും 64 കി.മീ ദൂരെ സ്ഥിതി ചെയ്യുന്ന വാഗമണ്ണിലേക്കുള്ള ഹെയര്‍പിന്‍ വളവുകള്‍ തന്നെ മനോഹരമായ കാഴ്ചകളാണ്. മൂന്ന് കുന്നുകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന പ്രദേശമാണ് വാഗമണ്‍. മുരുകന്‍ കുന്ന്, കുരിശുമല കുന്ന്, തങ്ങള്‍ കുന്ന് എന്നീ കുന്നുകളാണ് വാഗമണ്ണിന് പ്രകൃതിരമണീയത നല്‍കുന്ന മറ്റൊരു ഘടകം. വൈവിധ്യങ്ങളായ പൂക്കളും ചെടികളും പൈന്‍മരങ്ങളും വാഗമണ്ണിന് വിദേശരാജ്യങ്ങളോട് സമാനത നല്‍കുന്നുവെന്ന് പറഞ്ഞാല്‍ പോലും അതിശയോക്തിയാകില്ല. വിവിധ തരം പക്ഷികള്‍ക്ക് പുറമെ ആനകള്‍, കാട്ടുപോത്തുകള്‍ എന്നീ വന്യമൃഗങ്ങളും വാഗമണ്ണിലെ പതിവ് കാഴ്ചകളാണ്. സാഹസിക വിനോദസഞ്ചാരികള്‍ക്കും വാഗമണ്‍ പ്രിയപ്പെട്ട കേന്ദ്രമാണ്.
മതസൗഹാര്‍ദ്ദം അതിര്‍ത്തികള്‍ തീര്‍ത്ത് സംരക്ഷിക്കുന്ന വാഗമണ്‍ ഒരു തീര്‍ത്ഥാടന കേന്ദ്രം കൂടിയാണ്. മുരുക ഭഗവാന്റെ സാന്നിധ്യമാണ് മുരുകന്‍ കുന്നിന്റെ പ്രത്യേകതയെങ്കില്‍ തങ്ങള്‍ കുന്നിലാണ് ഷേഖ് ഫരിദുദ്ദീന്റെ സ്മാരകം സ്ഥിതി ചെയ്യുന്നത്. കുരിശുമല ക്രിസ്തുമത വിശ്വാസികളുടെ പുണ്യസ്ഥലമാണ്.
ഏറ്റവും അടുത്ത റെയില്‍വെ സ്റ്റേഷന്‍ കോട്ടയമാണ്. വേനല്‍ക്കാലത്ത് പത്തു മുതല്‍ 23 ഡിഗ്രിവരെ ചൂടാണ് വാഗമണ്ണിലുണ്ടാകുക. നട്ടുച്ച നേരത്തു വരെ ഇത് 23 ഡിഗ്രി കടക്കാറില്ല.

LIVE NEWS - ONLINE

  • 1
    7 hours ago

    ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

  • 2
    9 hours ago

    കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

  • 3
    11 hours ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 4
    14 hours ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 5
    15 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 6
    15 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 7
    15 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 8
    15 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 9
    17 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍