Tuesday, September 25th, 2018

ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്താന്‍ കലാഭവന്‍ മണി കണ്ണൂരില്‍

കണ്ണൂര്‍ : സി.ഐ.ടി.യു ദേശീയ സമ്മേളനത്തിന്റെ ഭാഗമായുള്ള ചരിത്ര പ്രദര്‍ശനം വ്യാഴാഴ്ച വൈകീട്ട് 5മണിക്ക് കണ്ണൂര്‍ പോലീസ് മൈതാനിയില്‍ ചലച്ചിത്രതാരം കലാഭവന്‍ മണി ഉദ്ഘാടനം ചെയ്യും. തൊഴിലാളി വര്‍ഗ നേതാക്കന്മാരുടെ ഛായാചിത്രങ്ങള്‍ , ചരിത്രമുഹൂര്‍ത്തമടങ്ങുന്ന പെയിന്റിംഗുകള്‍, വിവിധ സംഭവങ്ങളെ ആസ്പദമാക്കിയുള്ള കലാശില്‍പങ്ങള്‍ എന്നിവയാണ് പ്രദര്‍ശന നഗരിയിലുള്ളത്. കണ്ണൂരിലെ അജയ്യനായ തൊഴിലാളി നേതാവ് സി. കണ്ണന്റെ ശില്‍പം പ്രവേശന കവാടത്തിന് മുന്നിലുണ്ടാവും. കയ്യൂര്‍ സംഭവത്തെ അടിസ്ഥാനമാക്കിയുള്ള ശില്‍പ്പമാണ് മറ്റൊരു ആകര്‍ഷണം. ചലച്ചിത്ര കലാ സംവിധായകന്‍ ശ്രീനിവാസ് പൂമരമാണ് ഇത് … Continue reading "ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്താന്‍ കലാഭവന്‍ മണി കണ്ണൂരില്‍"

Published On:Mar 28, 2013 | 7:59 am

കണ്ണൂര്‍ : സി.ഐ.ടി.യു ദേശീയ സമ്മേളനത്തിന്റെ ഭാഗമായുള്ള ചരിത്ര പ്രദര്‍ശനം വ്യാഴാഴ്ച വൈകീട്ട് 5മണിക്ക് കണ്ണൂര്‍ പോലീസ് മൈതാനിയില്‍ ചലച്ചിത്രതാരം കലാഭവന്‍ മണി ഉദ്ഘാടനം ചെയ്യും.
തൊഴിലാളി വര്‍ഗ നേതാക്കന്മാരുടെ ഛായാചിത്രങ്ങള്‍ , ചരിത്രമുഹൂര്‍ത്തമടങ്ങുന്ന പെയിന്റിംഗുകള്‍, വിവിധ സംഭവങ്ങളെ ആസ്പദമാക്കിയുള്ള കലാശില്‍പങ്ങള്‍ എന്നിവയാണ് പ്രദര്‍ശന നഗരിയിലുള്ളത്. കണ്ണൂരിലെ അജയ്യനായ തൊഴിലാളി നേതാവ് സി. കണ്ണന്റെ ശില്‍പം പ്രവേശന കവാടത്തിന് മുന്നിലുണ്ടാവും. കയ്യൂര്‍ സംഭവത്തെ അടിസ്ഥാനമാക്കിയുള്ള ശില്‍പ്പമാണ് മറ്റൊരു ആകര്‍ഷണം. ചലച്ചിത്ര കലാ സംവിധായകന്‍ ശ്രീനിവാസ് പൂമരമാണ് ഇത് നിര്‍മിച്ചത്.
കണ്ണൂരിന്റെ പോയകാല പ്രൗഢി വിളിച്ചറിയിക്കുന്ന ബീഡി-നെയ്ത്ത് കമ്പനി, കാവുമ്പായി സമരത്തിന്റെ ശില്‍പം. തീവണ്ടി തടയല്‍ സമരത്തിന്റെ ശില്‍പം തുടങ്ങിയവയും പ്രദര്‍ശനത്തിന് കൊഴുപ്പേകും. സമ്മേളനത്തിന്റെ സന്ദേശമറിയിച്ച് കലാഭവന്‍ മണിയുടെ ശബ്ദത്തിലുള്ള റിംഗ് ടോണുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഏപ്രില്‍ നാലിന് തുടങ്ങുന്ന സമ്മേളനത്തിന്റെ ഭാഗമായി കണ്ണൂര്‍ നഗരം അടിമുടി ചുവപ്പണിഞ്ഞു. ദേശീയ സമ്മേളനം ചരിത്ര സംഭവമാക്കാനുള്ള ഒരുക്കത്തിലാണ് സി.ഐ.ടി.യു പ്രവര്‍ത്തകരും സംഘാടകസമിതിയും. വ്യത്യസ്തമായ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രചരണോപാധികളാണ് ഒരുക്കിയത്. തെക്കീബസാറില്‍ ഹിന്ദിയില്‍ സ്ഥാപിച്ച പടുകൂറ്റന്‍ ഫഌക്‌സ് ബോര്‍ഡ് അന്യസംസ്ഥാന തൊഴിലാളികളെ ആകര്‍ഷിച്ചു വരുന്നു.

LIVE NEWS - ONLINE

  • 1
    56 mins ago

    ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

  • 2
    4 hours ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 3
    4 hours ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 4
    6 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 5
    6 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 6
    7 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 7
    7 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

  • 8
    8 hours ago

    തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

  • 9
    9 hours ago

    ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി