Wednesday, November 21st, 2018

ചാവക്കാട്ട്‌ കടലില്‍ കാണാതായ മൂന്നു പേരുടെ മൃതദേഹങ്ങള്‍ കിട്ടി

ചാവക്കാട്‌: ചേറ്റുവ അഴിമുഖത്തു കാണാതായ അഞ്ചുപേരില്‍ മൂന്നു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഇന്ദിര നഗര്‍ പ്രഭാത്‌ ഹൗസില്‍ നാരായണന്റെ മകന്‍ വിശാല്‍ (23), കുന്നംകുളം കരുവാന്‍വീട്ടില്‍ അരവിന്ദാക്ഷന്റെ മകന്‍ അരുണ്‍ (23), കുന്നംകുളം കിഴൂര്‍ സ്വദേശി കിഴൂര്‍വീട്ടില്‍ രാജന്റെ മകന്‍ രഞ്‌ജു (30), എന്നിവരുടെ മൃതദേഹങ്ങളാണ്‌ കണ്ടെത്തിയത്‌. ഇന്നു രാവിലെ നാവിക സേനയുടെ സഹായത്തോടെയാണ്‌ തിരച്ചില്‍ പുനരാരംഭിച്ചത്‌. കുന്നംകുളം ഗേള്‍സ്‌ ഹൈസ്‌കുളിനടുത്തുള്ള ജെഫിന്‍ (24), കരുവാന്‍വീട്ടില്‍ രാജന്റെ മകന്‍ കാര്‍ത്തിക്‌ (23) എന്നിവരെയാണ്‌ ഇനി കണ്ടെത്താനുള്ളത്‌. ഇന്നലെ … Continue reading "ചാവക്കാട്ട്‌ കടലില്‍ കാണാതായ മൂന്നു പേരുടെ മൃതദേഹങ്ങള്‍ കിട്ടി"

Published On:Jul 7, 2013 | 10:22 am

ചാവക്കാട്‌: ചേറ്റുവ അഴിമുഖത്തു കാണാതായ അഞ്ചുപേരില്‍ മൂന്നു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഇന്ദിര നഗര്‍ പ്രഭാത്‌ ഹൗസില്‍ നാരായണന്റെ മകന്‍ വിശാല്‍ (23), കുന്നംകുളം കരുവാന്‍വീട്ടില്‍ അരവിന്ദാക്ഷന്റെ മകന്‍ അരുണ്‍ (23), കുന്നംകുളം കിഴൂര്‍ സ്വദേശി കിഴൂര്‍വീട്ടില്‍ രാജന്റെ മകന്‍ രഞ്‌ജു (30), എന്നിവരുടെ മൃതദേഹങ്ങളാണ്‌ കണ്ടെത്തിയത്‌. ഇന്നു രാവിലെ നാവിക സേനയുടെ സഹായത്തോടെയാണ്‌ തിരച്ചില്‍ പുനരാരംഭിച്ചത്‌. കുന്നംകുളം ഗേള്‍സ്‌ ഹൈസ്‌കുളിനടുത്തുള്ള ജെഫിന്‍ (24), കരുവാന്‍വീട്ടില്‍ രാജന്റെ മകന്‍ കാര്‍ത്തിക്‌ (23) എന്നിവരെയാണ്‌ ഇനി കണ്ടെത്താനുള്ളത്‌. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ്‌ ആറുപേര്‍ അടങ്ങുന്ന സഘം കുളിക്കാനിറങ്ങിയത്‌. ചേറ്റുവപുഴ കടലിനോടു ചേരുന്ന അപകടസാധ്യതയുള്ള സ്‌ഥലത്താണ്‌ ഇവര്‍ കുളിക്കാനിറങ്ങിയത്‌. ഇവര്‍ ചുഴിയില്‍പ്പെട്ടു മുങ്ങുന്നതു കണ്ട്‌ ഒരാളെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തുകയായിരുന്നു. കിഴൂര്‍ പൊന്നരാശേരി വാസുവിന്റെ മകന്‍ സന്തോഷി (32) നെയാണു രക്ഷപ്പെടുത്തിയത്‌. ഇവരോടൊപ്പമുണ്ടായിരുന്ന ശരത്ത്‌ കടലില്‍ ഇറങ്ങിയിരുന്നില്ല.

LIVE NEWS - ONLINE

  • 1
    3 mins ago

    ഷാനവാസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

  • 2
    27 mins ago

    വയനാട് എം.പി എം.ഐ. ഷാനവാസ് അന്തരിച്ചു

  • 3
    28 mins ago

    വയനാട് എം.പി എം.ഐ. ഷാനവാസ് അന്തരിച്ചു

  • 4
    12 hours ago

    ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ഡല്‍ഹിയിലെത്തിയെന്ന് സൂചന

  • 5
    14 hours ago

    അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

  • 6
    15 hours ago

    ശബരിമല പ്രതിഷേധം; ആര്‍എസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു

  • 7
    17 hours ago

    മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

  • 8
    19 hours ago

    സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

  • 9
    21 hours ago

    നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം