Thursday, April 25th, 2019

ചായ കമ്പം അവസാനം പേരുമാറ്റലിലെത്തി.!..

നഥാന്‍ ഡെറക് ഗാര്‍നര്‍ അല്ല ഇനി മുതല്‍ യോര്‍ക്ക്ഷര്‍ ടീ

Published On:Oct 27, 2017 | 10:11 am

പലതിനോടും ആരാധമൂത്താല്‍ പല ഭ്രാന്തും ചെയ്യുന്നവര്‍ ഒരുപാടുണ്ട്. ചായോടുള്ള കമ്പം മൂത്ത് ഒരു യുവാവ് ചെയ്യ്തത് ചില്ലറ കാര്യമൊന്നുമല്ല. തലയ്ക്ക് പിടിച്ച് ചായകമ്പം അവസാനം പേരു തന്നെ മാറ്റിയിരിക്കുന്നു. ബ്രിട്ടനാണ് ഇത്തരം വിചിത്ര സംഭവം അരങ്ങേറിയിരിക്കുന്നത്. നഥാന്‍ ഡെറക് ഗാര്‍നര്‍ എന്ന 31 കാരനാണ് ഇത്തരത്തില്‍ സോഷ്യല്‍ മീഡഡയില്‍ വൈറലായത്.
നഥാന്‍ ഡെറക് ഗാര്‍നര്‍ അല്ല ഇനി മുതല്‍ ‘യോര്‍ക്ക്ഷര്‍ ടീ’ എന്നാണ് പേര്. തനിക്ക് ഇഷ്ടപ്പെട്ട ചായയുടെ ബ്രാന്‍ഡ് നെയിംമാണിത്. ഔദ്യോഗിക രേഖകളില്‍ പോലും ഗാര്‍നര്‍ പേര് മാറ്റിക്കഴിഞ്ഞു. ചായ ഭ്രാന്ത് കണ്ടപ്പോള്‍ സുഹൃത്ത് പേരുമാറ്റുന്നതിനെക്കുറിച്ച് കളിതമാശയ്ക്ക് പറഞ്ഞതായിരുന്നു. എന്നാല്‍ ഗാര്‍നര്‍ അത് കാര്യമായി എടുത്തു.
തന്റെ 21ാം വയസ്സിലാണ് ഗാര്‍നര്‍ ‘യോര്‍ക്ക്ഷര്‍ ടീ’ ആദ്യമായി കുടിക്കുന്നത്. പിന്നീട് അങ്ങോട്ട് ഈ ചായ ജീവിതത്തിന്റെ ഭാഗമാക്കുകയായിരുന്നു. ദിവസും 20 കപ്പ് ചായയാണ് ഈ യുവാവ് കുടിക്കുന്നത്. അതുമാത്രമല്ല ഓഫീസിലും, വീട്ടിലും ഗാര്‍നര്‍ക്ക് സ്വന്തമായി ചായക്കപ്പ് വരെയുണ്ട്. എന്നാല്‍ ആ കപ്പ് മറ്റൊരാളെ തൊടാന്‍ പോലും അനുവദിക്കാറില്ല.

LIVE NEWS - ONLINE

  • 1
    5 hours ago

    കനത്ത മഴയ്ക്ക് സാധ്യത: നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • 2
    7 hours ago

    നിലമ്പൂരില്‍ കനത്ത മഴയില്‍ മരം വീണ് മൂന്ന് മരണം

  • 3
    8 hours ago

    ന്യൂനമര്‍ദം: കേരളത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി റവന്യൂ മന്ത്രി

  • 4
    11 hours ago

    ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

  • 5
    12 hours ago

    മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി

  • 6
    14 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 7
    14 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 8
    15 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 9
    15 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍