Monday, August 26th, 2019

ചാമ്പ്യന്‍സ്‌ ട്രോഫി: ഇംഗ്ലണ്ടിന്‌ വിജയം

എഡ്‌ജ്‌ബാസ്‌റ്റണ്‍: ഐ.സി.സി. ചാമ്പ്യന്‍സ്‌ ട്രോഫി ക്രിക്കറ്റ്‌ ടൂര്‍ണമെന്റില്‍ ഇംഗ്ലണ്ടിന്‌ വിജയത്തുടക്കം. ഓസ്‌ട്രേലിയക്കെതിരേ 48 റണ്ണിനായിരുന്നു വിജയം. ടോസ്‌ നേടി ആദ്യം ബാറ്റ്‌ ചെയ്‌ത ഇംഗ്ലണ്ട്‌ 270 റണ്‍ എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയയ്‌ക്ക്‌ നിശ്‌ചിത 50 ഓവറില്‍ ഒന്‍പതു വിക്കറ്റിന്‌ 221 റണ്ണെടുക്കാനേ കഴിഞ്ഞുള്ളൂ. മികച്ച ബൗളിംഗ്‌ പ്രകടനം കാഴ്‌ചവച്ച ഇംഗ്ലണ്ട്‌ പേസ്‌ നിരയാണ്‌ ഓസ്‌ട്രേലിയയുടെ നട്ടെല്ലൊടിച്ചത്‌. മൂന്നു വിക്കറ്റ്‌ വീഴ്‌ത്തിയ ജെയിംസ്‌ ആന്‍ഡേഴ്‌സണായിരുന്നു കൂടുതല്‍ വിനാശകാരി. ടിം ബ്രെസ്‌നന്‍ രണ്ടു വിക്കറ്റെടുത്തപ്പോള്‍ സ്‌റ്റുവര്‍ട്ട്‌ ബ്രോഡ്‌, ട്രെഡ്‌വെല്‍, ജോ … Continue reading "ചാമ്പ്യന്‍സ്‌ ട്രോഫി: ഇംഗ്ലണ്ടിന്‌ വിജയം"

Published On:Jun 9, 2013 | 11:55 am

എഡ്‌ജ്‌ബാസ്‌റ്റണ്‍: ഐ.സി.സി. ചാമ്പ്യന്‍സ്‌ ട്രോഫി ക്രിക്കറ്റ്‌ ടൂര്‍ണമെന്റില്‍ ഇംഗ്ലണ്ടിന്‌ വിജയത്തുടക്കം. ഓസ്‌ട്രേലിയക്കെതിരേ 48 റണ്ണിനായിരുന്നു വിജയം. ടോസ്‌ നേടി ആദ്യം ബാറ്റ്‌ ചെയ്‌ത ഇംഗ്ലണ്ട്‌ 270 റണ്‍ എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയയ്‌ക്ക്‌ നിശ്‌ചിത 50 ഓവറില്‍ ഒന്‍പതു വിക്കറ്റിന്‌ 221 റണ്ണെടുക്കാനേ കഴിഞ്ഞുള്ളൂ. മികച്ച ബൗളിംഗ്‌ പ്രകടനം കാഴ്‌ചവച്ച ഇംഗ്ലണ്ട്‌ പേസ്‌ നിരയാണ്‌ ഓസ്‌ട്രേലിയയുടെ നട്ടെല്ലൊടിച്ചത്‌. മൂന്നു വിക്കറ്റ്‌ വീഴ്‌ത്തിയ ജെയിംസ്‌ ആന്‍ഡേഴ്‌സണായിരുന്നു കൂടുതല്‍ വിനാശകാരി. ടിം ബ്രെസ്‌നന്‍ രണ്ടു വിക്കറ്റെടുത്തപ്പോള്‍ സ്‌റ്റുവര്‍ട്ട്‌ ബ്രോഡ്‌, ട്രെഡ്‌വെല്‍, ജോ റൂട്ട്‌, രവി ബൊപാര എന്നിവര്‍ ഓരോ വിക്കറ്റ്‌ വീഴ്‌ത്തി.ഓസ്‌ട്രേലിയന്‍ നിരയില്‍ ക്യാപ്‌റ്റന്‍ ജോര്‍ജ്‌ ബെയ്‌ലി (55), ഫില്‍ ഹ്യൂസ്‌ (30), ഷെയ്‌ന്‍ വാട്‌സണ്‍ (24) എന്നിവര്‍ക്കു മാത്രമാണ്‌ തിളങ്ങാനായത്‌. ഒന്‍പതു റണ്ണെടുത്ത വാര്‍ണര്‍ ബ്രോഡിന്റെ പന്തില്‍ ബട്ട്‌ലര്‍ക്കു ക്യാച്ച്‌ നല്‍കി പുറത്തായപ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ 17 റണ്‍ മാത്രമായിരുന്നു പിറന്നിരുന്നത്‌. അധികം വൈകുംമുമ്പ്‌ തരക്കേടില്ലാതെ കളിച്ചുവന്ന വാട്‌സണും പുറത്തായതോടെ ഓസ്‌ട്രേലിയ പതറി. 24 റണ്ണെടുത്ത വാട്‌സണെ ബ്രസ്‌നന്‍ കുക്കിന്റെ കൈകളിലെത്തിച്ചു. ഫില്‍ ഹ്യൂസി (30) നെ റൂട്ട്‌ എല്‍.ബിയില്‍ കുരുക്കിയതോടെ ഓസ്‌ട്രേലിയ മൂന്നിന്‌ 94 എന്ന നിലയിലേക്കു പതിച്ചു. ജോണ്‍സണ്‍ എട്ടു റണ്ണിനും സ്‌റ്റാര്‍ക്‌ അഞ്ചുറണ്ണിനും പുറത്തായെങ്കിലും അവസാന വിക്കറ്റില്‍ മക്കെയെ സാക്ഷിയാക്കി ഫോക്‌നര്‍ നടത്തിയ വെടിക്കെട്ട്‌ ഓസ്‌ട്രേലിയന്‍ സ്‌കോര്‍ ഇരുനൂറു കടത്തി. അഞ്ചു ഫോറുകളുടെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെ അര്‍ധസെഞ്ചുറി കുറിച്ച ഫോക്‌നറുടെ ബാറ്റിംഗ്‌ കരുത്ത്‌ ഓസ്‌ട്രേലിയയെ അന്‍പതോവറില്‍ ഒന്‍പതുവിക്കറ്റിന്‌ 221 റണ്ണിലെത്തിച്ചു. ആദ്യ ബാറ്റ്‌ചെയ്‌ത ഇംഗ്ലണ്ട്‌ നിശ്‌ചിത അന്‍പതോവറില്‍ ആറു വിക്കറ്റിന്‌ 269 റണ്ണെടുത്തു. ഓപ്പണര്‍ ഇയാന്‍ ബെല്ലിന്റെ തകര്‍പ്പന്‍ ബാറ്റിംഗാണ്‌ ആതിഥേയരുടെ ഇന്നിംഗ്‌സിന്റെ സവിശേഷത. 115 പന്തില്‍ 91 റണ്ണാണ്‌ ബെല്‍ സ്വന്തമാക്കി. 

LIVE NEWS - ONLINE

  • 1
    24 mins ago

    കറുപ്പിനഴക്…

  • 2
    1 hour ago

    മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോകണം: കെ.മുരളീധരന്‍

  • 3
    1 hour ago

    മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോകണം: കെ.മുരളീധരന്‍

  • 4
    1 hour ago

    സ്വര്‍ണവില വീണ്ടും കുതിച്ചു

  • 5
    2 hours ago

    മലയാള സിനിമ ഏറെ ഇഷ്ടം

  • 6
    2 hours ago

    മന്‍മോഹന്‍ സിംഗിനുള്ള പ്രത്യേക സുരക്ഷ പിന്‍വലിച്ചു

  • 7
    3 hours ago

    യുവതിയുടെ മൃതദേഹം വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍

  • 8
    3 hours ago

    ജി-7 ഉച്ചകോടിക്കിടെ മോദിയും ട്രംപും കൂടിക്കാഴ്ച നടത്തും

  • 9
    3 hours ago

    കുട്ടിക്കാനത്തിനടുത്ത്് ചരക്കു ലോറി മറിഞ്ഞ് മൂന്നുമരണം