Sunday, November 18th, 2018

ചാകര തേടി ബ്രിട്ടീഷ് സിനിമാ സംഘം ദൈവത്തിന്റെ നാട്ടില്‍

കേരളത്തിന്റെ വശ്യമനോഹരമായ പശ്ചാത്തലത്തില്‍ സിനിമ നിര്‍മിക്കാന്‍ കടല്‍ കടന്ന് ഒരു സംഘം ദൈവത്തിന്റെ നാട്ടിലെത്തി. ബ്രിട്ടീഷ് സംവിധായകരായ നിക് ഫ്‌ളെക്ചര്‍, സ്റ്റീഫന്‍ ക്രോസന്‍, നിര്‍മാതാവ് ആന്‍ ലേസ, അഭിനേതാക്കളായ ബിയോണ്‍, കാസിയ മൗണ്ട്, ബെന്‍ റിച്ചാര്‍ഡ്‌സ്, റബേക്ക ഗ്രാന്റ് എന്നിവരും മറ്റ് സാങ്കേതിക വിദഗ്ധരുമടങ്ങുന്ന സംഘമാണ് കേളത്തിലെത്തിയത്. ‘ചാകര’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകണം കോവളത്ത് തുടങ്ങിക്കഴിഞ്ഞു. ഒരു പ്രണയ കഥയാണ് ചാകര. സുനാമിയില്‍ മരണപ്പെട്ട തന്റെ അമ്മയുടെ ഓര്‍മയുമായി കേരളത്തിലെത്തുന്ന ഒരു ആംഗ്ലോ ഇന്ത്യന്‍ യുവതിയിലൂടെയാണ് … Continue reading "ചാകര തേടി ബ്രിട്ടീഷ് സിനിമാ സംഘം ദൈവത്തിന്റെ നാട്ടില്‍"

Published On:May 9, 2013 | 10:33 am

Chakara Sudinam 22 X 10 Fullകേരളത്തിന്റെ വശ്യമനോഹരമായ പശ്ചാത്തലത്തില്‍ സിനിമ നിര്‍മിക്കാന്‍ കടല്‍ കടന്ന് ഒരു സംഘം ദൈവത്തിന്റെ നാട്ടിലെത്തി. ബ്രിട്ടീഷ് സംവിധായകരായ നിക് ഫ്‌ളെക്ചര്‍, സ്റ്റീഫന്‍ ക്രോസന്‍, നിര്‍മാതാവ് ആന്‍ ലേസ, അഭിനേതാക്കളായ ബിയോണ്‍, കാസിയ മൗണ്ട്, ബെന്‍ റിച്ചാര്‍ഡ്‌സ്, റബേക്ക ഗ്രാന്റ് എന്നിവരും മറ്റ് സാങ്കേതിക വിദഗ്ധരുമടങ്ങുന്ന സംഘമാണ് കേളത്തിലെത്തിയത്. ‘ചാകര’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകണം കോവളത്ത് തുടങ്ങിക്കഴിഞ്ഞു.
ഒരു പ്രണയ കഥയാണ് ചാകര. സുനാമിയില്‍ മരണപ്പെട്ട തന്റെ അമ്മയുടെ ഓര്‍മയുമായി കേരളത്തിലെത്തുന്ന ഒരു ആംഗ്ലോ ഇന്ത്യന്‍ യുവതിയിലൂടെയാണ് കഥ പുരോഗമിക്കുന്നത്. റിലീഫ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടാണ് അവര്‍ കേരളത്തിലെത്തിയത്. സുനാമിയെന്ന പ്രകൃതി ക്ഷോഭവും അതിന് ഇരയാകേണ്ടിവന്നവര്‍ അനുഭവിച്ച ദുരിതങ്ങളും കേട്ടറിവിനേക്കാള്‍ കൂടുതലാണെന്ന് അവര്‍ക്ക് മനസിലാവുകയും ചെയ്തു. സുനാമിയില്‍ പെട്ട് മരണമടഞ്ഞ തന്റെ അമ്മയുടെ ഓര്‍മകളില്‍ വിതുമ്പുന്ന ആ യുവതിക്ക് ആശ്വാസമെന്നോണമാണ് പുതിയ സംഭവവികാസങ്ങള്‍ വന്നു തുടങ്ങുന്നത്. ചാകര എന്ന വാക്കുകൊണ്ട് സംവിധായകന്‍ ഉദ്ദേശിച്ചതും ദുരിതത്തില്‍ നിന്നും കൈവന്ന ആശ്വാസമാണ്.
ചാകര എന്നത് കേരളത്തിലെ കടല്‍ത്തീരങ്ങളില്‍ മാത്രം കാണുന്ന ഒരു പ്രകൃതി പ്രതിഭാസമാണ്. വറുതിയുടെ ദുരിതങ്ങളില്‍ അകപ്പെട്ട് കഴിയുന്ന മല്‍സ്യത്തൊഴിലാളികുടുംബങ്ങള്‍ക്ക് സന്തോഷമേകുന്നതാണ് ചാകര. ദുരിതപൂര്‍ണമായ ഒരാളുടെ ജീവിതം സന്തോഷപ്രദമായി വരുന്നപ്രമേയമായതിനാലാണ് ചാകരയെന്ന് സിനിമക്ക് പേരിടാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് സംവിധായകന്‍ നിക് ഫ്‌ളെച്ചര്‍ പറയുന്നു.
ഒരു മാസക്കാലമാണ് സംഘം കേരളത്തില്‍ ഷൂട്ടിംഗ് നടത്തുന്നത്. കോവളത്തും പരിസരത്തുമാണ് ചിത്രീകരണം. മുപ്പത് ദിവസത്തെ ഷൂട്ടിംഗിന് ശേഷം ബാക്കി ഭാഗങ്ങള്‍ സ്‌പെയിനില്‍ ചിത്രീകരിക്കും. കടലിന്റെ ഉള്ളില്‍ നടക്കുന്ന ഭാഗങ്ങളാണ് സ്‌പെയിനില്‍ ചിത്രീകരിക്കുക. ഇംഗ്ലീഷില്‍ നിര്‍മിക്കുന്ന സിനിമ 63-ാമത് ബര്‍ലിന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കാനാണ് സംവിധായകന്‍ നിക് ഫ്‌ളെച്ചറുടെ ആഗ്രഹം. അതിന് ശേഷം സിനിമ ലോകത്തിന്റെ പല ഭാഗങ്ങളില്‍ പ്രദര്‍ശനത്തിനെത്തുമെന്ന് അദ്ദേഹം പറഞ്ഞു.
സംവിധായകന്‍ ജോ ഈശ്വറുമായി സഹകരിച്ചാണ് കേരളത്തിലെ രംഗങ്ങള്‍ ചിത്രീകരിച്ചത്. ഈശ്വറിന്റെ സഹകരണം ചിത്രത്തെ കൂടുതല്‍ സമ്പുഷ്ടമാക്കിയെന്നാണ് ഫ്‌ളെച്ചറുടെ അഭിപ്രായം.
കേര ളത്തിലെ ഷൂട്ടിംഗ് അനുഭവം മികച്ചതായിരുന്നുവെന്ന് സംഘം പറയുന്നു. കണ്‍കുളിരുന്ന കാഴ്ചകള്‍, രുചികരമായ ഭക്ഷണം, കായല്‍ സവാരി, നല്ല അന്തരീക്ഷം ഇവയൊന്നും മറക്കാന്‍ പറ്റുന്നതല്ലെന്നാണ് സംഘത്തിന്റെ അഭിപ്രായം.

LIVE NEWS - ONLINE

 • 1
  3 hours ago

  അല്‍ഫോണ്‍സ് കണ്ണന്താനം നാളെ ശബരിമലയിലെത്തും

 • 2
  7 hours ago

  കേരളത്തിലെ 95 ശതമാനം ജനങ്ങളും ബിജെപിയുടെ സമരത്തിന് എതിരാണ്; കോടിയേരി ബാലകൃഷ്ണന്‍

 • 3
  11 hours ago

  അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

 • 4
  12 hours ago

  തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

 • 5
  13 hours ago

  നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

 • 6
  13 hours ago

  കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

 • 7
  1 day ago

  ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

 • 8
  1 day ago

  കെ.പി ശശികലയ്ക്ക് ജാമ്യം

 • 9
  1 day ago

  ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി