Saturday, February 16th, 2019

ചര്‍മ്മ സംരക്ഷണം മറക്കല്ലേ?

ചര്‍മ്മ സംരക്ഷണം ഇന്ന് അത്യന്താപേക്ഷിതമായിരിക്കുന്ന കാലഘട്ടമാണ്. കാരണം കാലാവസ്ഥയിലെ മാറ്റം ഇത്തരമൊരു സ്ഥിതിവിശേഷത്തിലേക്കാണ് നമ്മെ എത്തിച്ചിരിക്കുന്നത്. എന്നാല്‍ നമ്മില്‍ പലരും അത് കാര്യമായെടുക്കാതെ രോഗത്തിലേക്ക് വഴുതി വീഴുന്നു. വെയിലില്‍ നിന്നും ചര്‍മത്തെ സംരക്ഷിക്കാന്‍ എല്ലാവരും ഉപയോഗിക്കുന്നൊരു വഴിയാണ് സണ്‍സ് ക്രീം, ലോഷന്‍ എന്നിവ. വെയിലുകൊണ്ട് ചര്‍മത്തിനുണ്ടാകുന്ന കരുവാളിപ്പ് തടയാനുള്ള ഒരു പ്രധാന മാര്‍ഗമാണിത്. സണ്‍സ്‌ക്രീമിനെപറ്റി കൂടുതല്‍ കാര്യങ്ങള്‍ അറിയേണ്ടേ… സണ്‍സ്‌ക്രീമിന് ഇരുപത്തിനാലു മണിക്കൂറും ചര്‍മ സംരക്ഷണം സാധ്യമല്ല. പുരട്ടി കുറച്ചു മണിക്കൂറുകളിലേക്ക് മാത്രമെ ഇത് ചര്‍മസംരക്ഷണം നല്‍കൂ. … Continue reading "ചര്‍മ്മ സംരക്ഷണം മറക്കല്ലേ?"

Published On:Mar 30, 2013 | 7:24 am

ചര്‍മ്മ സംരക്ഷണം ഇന്ന് അത്യന്താപേക്ഷിതമായിരിക്കുന്ന കാലഘട്ടമാണ്. കാരണം കാലാവസ്ഥയിലെ മാറ്റം ഇത്തരമൊരു സ്ഥിതിവിശേഷത്തിലേക്കാണ് നമ്മെ എത്തിച്ചിരിക്കുന്നത്. എന്നാല്‍ നമ്മില്‍ പലരും അത് കാര്യമായെടുക്കാതെ രോഗത്തിലേക്ക് വഴുതി വീഴുന്നു.
വെയിലില്‍ നിന്നും ചര്‍മത്തെ സംരക്ഷിക്കാന്‍ എല്ലാവരും ഉപയോഗിക്കുന്നൊരു വഴിയാണ് സണ്‍സ് ക്രീം, ലോഷന്‍ എന്നിവ. വെയിലുകൊണ്ട് ചര്‍മത്തിനുണ്ടാകുന്ന കരുവാളിപ്പ് തടയാനുള്ള ഒരു പ്രധാന മാര്‍ഗമാണിത്.
സണ്‍സ്‌ക്രീമിനെപറ്റി കൂടുതല്‍ കാര്യങ്ങള്‍ അറിയേണ്ടേ… സണ്‍സ്‌ക്രീമിന് ഇരുപത്തിനാലു മണിക്കൂറും ചര്‍മ സംരക്ഷണം സാധ്യമല്ല. പുരട്ടി കുറച്ചു മണിക്കൂറുകളിലേക്ക് മാത്രമെ ഇത് ചര്‍മസംരക്ഷണം നല്‍കൂ. വീണ്ടും പുരട്ടുകയെന്നതാണ് ഇതിനൊരു പോം വഴി. പുറത്തു പോകുന്നതിന് അരമണിക്കൂര്‍ മുമ്പെങ്കിലും സണ്‍സ്‌ക്രീം പുരട്ടണം. എങ്കില്‍മാത്രമെ ഇതിന്റെ പ്രയോജനം പൂര്‍ണമായും ലഭിക്കൂ. ഇത് കുറച്ചു നാള്‍ ഉപയോഗിക്കാതെ വെച്ചാല്‍ എടുത്തു കളയണമെന്നില്ല. ഇതിന്റെ പ്രയോജനം രണ്ടു വര്‍ഷം വരെ നീണ്ടുനില്‍ക്കും.
സണ്‍സ്‌ക്രീമില്‍ പ്രൊട്ടക്ഷന്‍(എസ്പിഎഫ്) 30ല്‍ കൂടുതലുള്ള, വാട്ടര്‍ റെസിസ്റ്റന്റായ ഒരെണ്ണം തെരഞ്ഞെടുക്കുക. ഇതാണ് ചൂടുകാലത്ത് കൂടുതല്‍ നല്ലത്. ചൂടില്‍ ക്രീമും ലോഷനും ഉരുകിയൊലിക്കില്ല. സണ്ടാന്‍ക്രീമും സണ്‍സ്‌ക്രീമിലുണ്ട്. രണ്ടിന്റെയും ഉപയോഗം വ്യത്യസ്തവുമാണ്. സണ്ടാന്‍ ക്രീം ചര്‍മത്തെ കേടു വരുത്തുന്ന അള്‍ട്രാവയലറ്റ് രശ്മികളെ തടയുന്നു. സണ്‍സ്‌ക്രീമാകട്ടെ ചര്‍മം കരുവാളിക്കാതെ തടയുന്നു. ഓരോരുത്തരുടേയും ചര്‍മത്തിന് ചേരുന്ന സണ്‍സ്‌ക്രീമുകളും വ്യത്യസ്തമായിരിക്കും. ഇതുനോക്കി വാങ്ങാന്‍ സാധിക്കണം. സണ്‍സ്്ക്രീം ജെല്‍ രൂപത്തിലും ലഭിക്കും.

LIVE NEWS - ONLINE

  • 1
    12 hours ago

    പുല്‍വാമ ഭീകരാക്രമണം; നാളെ സര്‍വകക്ഷിയോഗം ചേരും

  • 2
    14 hours ago

    വീരമൃത്യു വരിച്ച മലയാളി ജവാന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്ക

  • 3
    16 hours ago

    വീരമൃത്യു വരിച്ച സൈനികര്‍ക്ക് അന്ത്യോപചാരം അര്‍പ്പിച്ച് രാജ്‌നാഥ് സിംഗ്

  • 4
    18 hours ago

    പാക്കിസ്ഥാന്‍ വടി കൊടുത്ത് അടി വാങ്ങുന്നു

  • 5
    21 hours ago

    പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്

  • 6
    21 hours ago

    പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

  • 7
    21 hours ago

    പുല്‍വാമ അക്രമം; ശക്തമായി തിരിച്ചടിക്കും: മോദി

  • 8
    21 hours ago

    പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

  • 9
    22 hours ago

    പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്