Wednesday, May 22nd, 2019

ചരിത്ര വോട്ട് രേഖപ്പെടുത്തിയ നിര്‍വൃതിയില്‍ ഇഷ കിഷോര്‍

ജില്ലയിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടറാണ് ഇഷ

Published On:Apr 24, 2019 | 12:03 pm

കാസര്‍കോട്: നീണ്ടകാലത്തെ പോരാട്ടത്തിന് ഫലം കിട്ടിയ നിര്‍വൃതിയിലാണ് കാഞ്ഞങ്ങാട്ടെ ഇഷ കിഷോര്‍. ജില്ലയിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടറായ ഇഷ കിഷോര്‍ കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്ററി സ്‌കൂളിലെ 135-ാം ബൂത്തിലാണ് കന്നിവോട്ടവകാശം വിനിയോഗിച്ചത്.
വോട്ടവകാശത്തിനായി 2010ലാണ് ഈവിഭാഗം പോരാട്ടം തുടങ്ങിയത്. ഇതിന്റെ ഭാഗമായി 2014ലാണ് രാജ്യത്ത് ആദ്യമായി സംസ്ഥാനസര്‍ക്കാര്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ബില്‍ കൊണ്ടുവന്നത്. പിന്നെയും ഏറെനാളത്തെ കാത്തിരിപ്പിനുശേഷമാണ് 2019ല്‍ ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന തിരിച്ചറിയല്‍ കാര്‍ഡ് കിട്ടിയത്.
കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കാഞ്ഞങ്ങാട് നഗരസഭയിലേക്ക് വോട്ട് ചെയ്തിരുന്നു. എന്നാല്‍, തിരിച്ചറിയല്‍ കാര്‍ഡില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ എന്നായിരുന്നില്ല. പകരം പുരുഷന്‍ എന്നായിരുന്നു രേഖപ്പെടുത്തിയത്. ഭിന്നലിംഗക്കാരുടെ പ്രതിനിധിയായി ചരിത്രവോട്ട് രേഖപ്പെടുത്താനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഇഷ കിഷോര്‍ പറഞ്ഞു.
മികച്ച ഡാന്‍സറും മോഡലുമായ ഇഷ ഡി.വൈ.എഫ്.ഐ ഹോസ്ദുര്‍ഗ് ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി ജോ. സെക്രട്ടറിയും കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി അംഗവുമാണ്. ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് സംഘടനയായ ‘ക്ഷേമ’യുടെ ജില്ല പ്രസിഡന്റുമാണ്. ദുര്‍ഗ ഹയര്‍സെക്കന്ററി സ്‌കൂളിനു സമീപത്തെ പരേതനായ പത്മനാഭനും രാജീവിയുമാണ് മാതാപിതാക്കള്‍.

 

LIVE NEWS - ONLINE

  • 1
    14 mins ago

    ആളുമാറി ശസ്ത്രക്രിയ; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

  • 2
    2 hours ago

    മാന്‍ ബുക്കര്‍ പുരസ്‌കാരം പ്രശസ്ത അറബി സാഹിത്യകാരി ജൂഖ അല്‍ഹാര്‍സിക്ക്

  • 3
    2 hours ago

    വോട്ടെണ്ണല്‍ സുൂപ്പര്‍ ഫാസ്റ്റ് വേഗത്തില്‍ വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

  • 4
    2 hours ago

    വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കാന്‍ 10 മണിക്കൂര്‍

  • 5
    3 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികളെ വധിച്ചു

  • 6
    3 hours ago

    നടന്‍ സിദ്ദിഖിനെതിരെ മീ ടൂ ആരോപണവുമായി നടി രേവതി സമ്പത്ത്

  • 7
    3 hours ago

    മണര്‍കാട് കസ്റ്റഡി മരണം; രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

  • 8
    3 hours ago

    റിസാറ്റ് 2ബിവിജയകരമായി വിക്ഷേപിച്ചു

  • 9
    3 hours ago

    ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലേക്ക്