Friday, February 22nd, 2019

ഗ്ലാസ്സ മഴയും 7000 കി മി വേഗതയില്‍ കാറ്റുും : അകലെ നീലഗ്രഹം

നാസ : ഭൂമിയില്‍നിന്ന് 63 പ്രകാശവര്‍ഷം അകലെ ഗ്ലാസ് (സിലിക്കേറ്റ്) മഴ പെയ്യുന്ന കടുംനീല ഗ്രഹം കണ്ടെത്തിയതായി നാസ അറിയിച്ചു. ഹബ്ബിള്‍ ടെലിസ്‌കോപ്പാണ് ഗ്രഹം കണ്ടെത്തിയത്. ഒരു വിദൂരനക്ഷത്രത്തെ ചുറ്റുന്ന ഗ്രഹത്തിന്റെ യഥാര്‍ഥ നിറം മനസിലാക്കുന്നതും ഇതാദ്യമായാണ്. എച്ച് ഡി 189733 ബി എന്നാണ് ഗ്രഹത്തിന് പേരിട്ടിരിക്കുന്നത്. സിലിക്കേറ്റ് മഴക്ക് പുറമെ നീലഗ്രഹത്തില്‍ മണിക്കൂറില്‍ ഏഴായിരം കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശിയടിക്കുന്നുമുണ്ട്. ആയിരം ഡിഗ്രി സെല്‍ഷ്യസാണ് ഗ്രഹത്തിലെ ഊഷ്മാവ്. 63 പ്രകാശവര്‍ഷം ദൂരമുണ്ടെങ്കിലും ഭൂമിക്ക് ഏറ്റവും സമീപത്തുള്ള … Continue reading "ഗ്ലാസ്സ മഴയും 7000 കി മി വേഗതയില്‍ കാറ്റുും : അകലെ നീലഗ്രഹം"

Published On:Jul 12, 2013 | 12:36 pm

BLUE-PLANNETനാസ : ഭൂമിയില്‍നിന്ന് 63 പ്രകാശവര്‍ഷം അകലെ ഗ്ലാസ് (സിലിക്കേറ്റ്) മഴ പെയ്യുന്ന കടുംനീല ഗ്രഹം കണ്ടെത്തിയതായി നാസ അറിയിച്ചു. ഹബ്ബിള്‍ ടെലിസ്‌കോപ്പാണ് ഗ്രഹം കണ്ടെത്തിയത്. ഒരു വിദൂരനക്ഷത്രത്തെ ചുറ്റുന്ന ഗ്രഹത്തിന്റെ യഥാര്‍ഥ നിറം മനസിലാക്കുന്നതും ഇതാദ്യമായാണ്.
എച്ച് ഡി 189733 ബി എന്നാണ് ഗ്രഹത്തിന് പേരിട്ടിരിക്കുന്നത്. സിലിക്കേറ്റ് മഴക്ക് പുറമെ നീലഗ്രഹത്തില്‍ മണിക്കൂറില്‍ ഏഴായിരം കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശിയടിക്കുന്നുമുണ്ട്. ആയിരം ഡിഗ്രി സെല്‍ഷ്യസാണ് ഗ്രഹത്തിലെ ഊഷ്മാവ്. 63 പ്രകാശവര്‍ഷം ദൂരമുണ്ടെങ്കിലും ഭൂമിക്ക് ഏറ്റവും സമീപത്തുള്ള അന്യഗ്രഹങ്ങളില്‍ ഒന്നാണിതെന്ന് ഗവേഷകര്‍ പറയുന്നു. സാധാരണ ബഹിരാകാശത്ത് നിന്ന് നോക്കുമ്പോള്‍ ഭൂമി നീലനിറത്തില്‍ കാണപ്പെടുന്നതിന് കാരണം, ചുവപ്പ്, പച്ച നിറങ്ങള്‍ സമുദ്രങ്ങള്‍ ആഗിരണം ചെയ്യുകയും നീലനിറം പ്രതിഫലിപ്പിക്കുകയും ചെയ്യുന്നത് മൂലമാണ്. എന്നാല്‍, പുതിയ ഗ്രഹത്തിന്റെ നീലനിറത്തിന് കാരണം അന്തരീക്ഷത്തില്‍ പതിക്കുന്ന സിലിക്കേറ്റ് കണങ്ങളാണെന്നതാണ് അനുമാനം.

LIVE NEWS - ONLINE

  • 1
    6 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

  • 2
    8 hours ago

    ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് അമിത്ഷാ

  • 3
    9 hours ago

    വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

  • 4
    11 hours ago

    കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

  • 5
    12 hours ago

    പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

  • 6
    13 hours ago

    ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

  • 7
    14 hours ago

    സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

  • 8
    15 hours ago

    പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

  • 9
    16 hours ago

    പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം