Wednesday, July 17th, 2019

ഗുല്‍ബര്‍ഗ് കൂട്ടക്കൊല : മോദിക്ക് ക്ലീന്‍ ചിറ്റെന്ന് സൂചന

അഹമ്മദാബാദ് : 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഗുല്‍ബര്‍ഗ് കൂട്ടക്കൊലക്കേസ് അന്വേഷണ റിപ്പോര്‍ട്ടില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിക്ക് ക്ലീന്‍ചിറ്റെന്ന് സൂചന. അന്വേഷണ റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചു. സുപ്രീംകോടതി നിര്‍ദേശിച്ചപ്രകാരം അഹമ്മദാബാദ് മജിസ്‌ട്രേറ്റ് കോടതിയില്‍ സീല്‍വെച്ച കവറില്‍ ബുധനാഴ്ചയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍ മോദിക്കെതിരെ തെളിവില്ലെന്ന കാര്യം അന്വേഷണ സംഘം ഔദ്യോഗികമായി സ്ഥിരികരിച്ചിട്ടില്ല. കേസില്‍ മോദിയുടെ പങ്ക് സംബന്ധിച്ച തുടരന്വേഷണത്തില്‍ വിചാരണക്കോടതിക്ക് തീരുമാനമെടുക്കാമെന്ന് നേരത്തെ സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. കൊലചെയ്യപ്പെട്ട മുന്‍ കോണ്‍ഗ്രസ് എം പി … Continue reading "ഗുല്‍ബര്‍ഗ് കൂട്ടക്കൊല : മോദിക്ക് ക്ലീന്‍ ചിറ്റെന്ന് സൂചന"

Published On:Feb 9, 2012 | 5:21 am

അഹമ്മദാബാദ് : 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഗുല്‍ബര്‍ഗ് കൂട്ടക്കൊലക്കേസ് അന്വേഷണ റിപ്പോര്‍ട്ടില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിക്ക് ക്ലീന്‍ചിറ്റെന്ന് സൂചന. അന്വേഷണ റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചു. സുപ്രീംകോടതി നിര്‍ദേശിച്ചപ്രകാരം അഹമ്മദാബാദ് മജിസ്‌ട്രേറ്റ് കോടതിയില്‍ സീല്‍വെച്ച കവറില്‍ ബുധനാഴ്ചയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍ മോദിക്കെതിരെ തെളിവില്ലെന്ന കാര്യം അന്വേഷണ സംഘം ഔദ്യോഗികമായി സ്ഥിരികരിച്ചിട്ടില്ല.
കേസില്‍ മോദിയുടെ പങ്ക് സംബന്ധിച്ച തുടരന്വേഷണത്തില്‍ വിചാരണക്കോടതിക്ക് തീരുമാനമെടുക്കാമെന്ന് നേരത്തെ സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. കൊലചെയ്യപ്പെട്ട മുന്‍ കോണ്‍ഗ്രസ് എം പി എഹ്‌സാന്‍ ജഫ്രിയുടെ ഭാര്യ സാഖിയ ജഫ്രി സമര്‍പ്പിച്ച ഹരജിയിലായിരുന്നു സുപ്രിംകോടതി വിധി.
ഗുല്‍ബര്‍ഗ് ഹൗസിംഗ് സൊസൈറ്റി കലാപത്തില്‍ എഹ്‌സാന്‍ ജഫ്രിയുള്‍പ്പെടെ 69 പേര്‍ കൊല്ലപ്പെട്ടിരുന്നു. മോദിയുടെ നേതൃത്വത്തില്‍ നടത്തിയ ഗൂഢാലോചനയാണ് കലാപത്തിനു പിന്നിലെന്നായിരുന്നു ജഫ്രി നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്. തുടര്‍ന്ന് ആര്‍ കെ രാഘവന്റെ നേതൃത്വത്തിലുള്ള സംഘം സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ മോദിക്കെതിരെ പരാമര്‍ശങ്ങളുണ്ടായിരുന്നില്ല. ഇതിനു പിന്നാലെ മറ്റൊരു റിപ്പോര്‍ട്ട് നല്‍കാന്‍ രാജു രാമചന്ദ്രനെ അമിക്കസ് ക്യുറിയായി സുപ്രീംകോടതി നിയോഗിക്കുകയായിരുന്നു. മോദിക്ക് കലാപത്തില്‍ പങ്കുണ്ടെന്ന് രാജു രാമചന്ദ്രന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നരേന്ദ്ര മോദിയെ ഗുജറാത്ത് ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സര്‍ക്കാറിന്റെ നിഷ്‌ക്രിയത്വമാണ് കലാപം പടരാന്‍ ഇടയാക്കിയതെന്നായിരുന്നു കോടതിയുടെ വിമര്‍ശനം.

LIVE NEWS - ONLINE

  • 1
    17 mins ago

    ദുബായില്‍നിന്നും കണ്ണൂരിലേക്ക് വിമാന സര്‍വ്വീസ് ഉടന്‍

  • 2
    2 hours ago

    കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

  • 3
    4 hours ago

    രാജ് കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

  • 4
    5 hours ago

    ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന ബന്ധുവിന് മൂന്ന് ജീവപര്യന്തം

  • 5
    6 hours ago

    കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിലിന്റെ മൊഴി

  • 6
    7 hours ago

    മുംബൈ ഭീകരാക്രമണകേസ്; മുഖ്യ പ്രതി ഹാഫിസ് സയിദ് അറസ്റ്റില്‍

  • 7
    8 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ

  • 8
    8 hours ago

    കര്‍ണാടക; ഇടപെടാനാവില്ല: സുപ്രീം കോടതി

  • 9
    8 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ