Thursday, September 20th, 2018

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അത്യാധുനിക സുരക്ഷാ ഉപകരണങ്ങള്‍ എത്തി

ഗുരുവായൂര്‍ : സുരക്ഷാ ഭീഷണി നേരിടുന്ന ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം സ്ഥാപിക്കുന്ന അത്യാധുനിക സുരക്ഷാ ഉപകരണങ്ങള്‍ എത്തി. ഭക്തരുടെ ബാഗുകളും മറ്റും പരിശോധിക്കുന്നതിനുള്ള സ്‌കാനറുകളാണ് കഴിഞ്ഞ ദിവസം ദേവസ്വം ഓഫീസില്‍ എത്തിയത്. അടുത്ത ദിവസം തന്നെ ഇത് ക്ഷേത്രകവാടങ്ങളില്‍ സ്ഥാപിക്കും. പോലീസുകാര്‍ ഭക്തരുടെ ദേഹത്ത് സ്പര്‍ശിച്ചു കൊണ്ടുള്ള പരിശോധനക്കെതിരെ വ്യാപകമായ പരാതികള്‍ ഉയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് പുതിയ ഉപകരണങ്ങള്‍ എത്തിയത്. ബാഗുകള്‍ ഉള്‍പ്പെടെയുള്ളവ കൈയില്‍ വാങ്ങി പരിശോധിച്ച ശേഷമാണ് ഇപ്പോള്‍ ക്ഷേത്രത്തിനകത്തേക്ക് കടത്തി വിടുന്നത്. … Continue reading "ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അത്യാധുനിക സുരക്ഷാ ഉപകരണങ്ങള്‍ എത്തി"

Published On:Jun 22, 2013 | 11:32 am

ഗുരുവായൂര്‍ : സുരക്ഷാ ഭീഷണി നേരിടുന്ന ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം സ്ഥാപിക്കുന്ന അത്യാധുനിക സുരക്ഷാ ഉപകരണങ്ങള്‍ എത്തി. ഭക്തരുടെ ബാഗുകളും മറ്റും പരിശോധിക്കുന്നതിനുള്ള സ്‌കാനറുകളാണ് കഴിഞ്ഞ ദിവസം ദേവസ്വം ഓഫീസില്‍ എത്തിയത്. അടുത്ത ദിവസം തന്നെ ഇത് ക്ഷേത്രകവാടങ്ങളില്‍ സ്ഥാപിക്കും. പോലീസുകാര്‍ ഭക്തരുടെ ദേഹത്ത് സ്പര്‍ശിച്ചു കൊണ്ടുള്ള പരിശോധനക്കെതിരെ വ്യാപകമായ പരാതികള്‍ ഉയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് പുതിയ ഉപകരണങ്ങള്‍ എത്തിയത്. ബാഗുകള്‍ ഉള്‍പ്പെടെയുള്ളവ കൈയില്‍ വാങ്ങി പരിശോധിച്ച ശേഷമാണ് ഇപ്പോള്‍ ക്ഷേത്രത്തിനകത്തേക്ക് കടത്തി വിടുന്നത്. ദേവസ്വം നല്‍കിയ രണ്ടു കോടി രൂപയുടെ ഫണ്ട് ഉപയോഗിച്ചാണ് സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങിയത്. ഡി ജി പിയുടെ നേതൃത്വത്തില്‍ ഈയിടെ ഗുരുവായൂരില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ സുരക്ഷാ ഉപകരണങ്ങള്‍ ഉടന്‍ സ്ഥാപിക്കണമെന്ന് തീരുമാനിച്ചിരുന്നു.

LIVE NEWS - ONLINE

  • 1
    6 hours ago

    ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

  • 2
    7 hours ago

    ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

  • 3
    9 hours ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 4
    10 hours ago

    ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

  • 5
    12 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 6
    12 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 7
    13 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 8
    14 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 9
    14 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല