Tuesday, June 25th, 2019

ഗള്‍ഫുകാരന്റെ ഭാര്യയെ കുത്തിക്കൊന്ന ബംഗാളി യുവാവിനെ തെരയുന്നു

നീലേശ്വരം : വീട്ടമ്മയെ കുത്തിക്കൊന്ന ബംഗാളിയായ യുവാവിനെ നാടെങ്ങും തെരയുന്നു . മടിക്കൈ കൂലാംതോടിയിലെ രാജേന്ദ്രന്റെ ഭാര്യ ജിഷ(24)യാണ് കുത്തേറ്റ് മരിച്ചത്. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. സംഭവത്തില്‍ പ്രതിയായ ബംഗാള്‍ സ്വദേശിയായ മദനനെ പോലീസ് തെരയുന്നു. രാജേന്ദ്രന്റെ അച്ഛന്‍ രോഗിയായ കണ്ണന്‍നായരെ പരിചരിക്കാനായി ആറുമാസം മുമ്പാണ് മദനന്‍ വീട്ടിലെത്തിയത്. പവര്‍കട്ട് സമയത്ത് മദനന്‍ കഠാരയെടുത്ത് ജിഷയുടെ കഴുത്തില്‍ കുത്തുകയായിരുന്നു.ഈ സമയം ജിഷയും സഹോദര ഭാര്യ ലേഖയും കണ്ണന്‍നായരും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മദനനെ കണ്ടെത്താന്‍ സൈബര്‍സെല്‍ അന്വേഷണം … Continue reading "ഗള്‍ഫുകാരന്റെ ഭാര്യയെ കുത്തിക്കൊന്ന ബംഗാളി യുവാവിനെ തെരയുന്നു"

Published On:Feb 20, 2012 | 12:18 pm

നീലേശ്വരം : വീട്ടമ്മയെ കുത്തിക്കൊന്ന ബംഗാളിയായ യുവാവിനെ നാടെങ്ങും തെരയുന്നു . മടിക്കൈ കൂലാംതോടിയിലെ രാജേന്ദ്രന്റെ ഭാര്യ ജിഷ(24)യാണ് കുത്തേറ്റ് മരിച്ചത്. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. സംഭവത്തില്‍ പ്രതിയായ ബംഗാള്‍ സ്വദേശിയായ മദനനെ പോലീസ് തെരയുന്നു.
രാജേന്ദ്രന്റെ അച്ഛന്‍ രോഗിയായ കണ്ണന്‍നായരെ പരിചരിക്കാനായി ആറുമാസം മുമ്പാണ് മദനന്‍ വീട്ടിലെത്തിയത്. പവര്‍കട്ട് സമയത്ത് മദനന്‍ കഠാരയെടുത്ത് ജിഷയുടെ കഴുത്തില്‍ കുത്തുകയായിരുന്നു.ഈ സമയം ജിഷയും സഹോദര ഭാര്യ ലേഖയും കണ്ണന്‍നായരും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മദനനെ കണ്ടെത്താന്‍ സൈബര്‍സെല്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. മദനന്‍ ബക്കളത്തുണ്ടെന്നാണ് സൂചന. മദനന്റെ ഒരു ബാഗ് വീട്ടിനടുത്ത കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. അടുത്തമാസം തന്റെ വിവാഹമാണെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം പത്തായിരം രൂപ വീട്ടുകാരില്‍ നിന്ന് മദനന്‍ വാങ്ങിയിരുന്നു. ഗള്‍ഫില്‍ ജോലിയുള്ള ജിഷയുടെ ഭര്‍ത്താവ് രാജേന്ദ്രന്‍ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. മൂന്നുവര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്. നര്‍ക്കിലങ്ങാട്ടെ കുഞ്ഞികൃഷ്ണന്‍ ദമ്പതികളുടെ മകളാണ് ജിഷ.

LIVE NEWS - ONLINE

  • 1
    2 hours ago

    മണിമലയാറ്റില്‍ യുവാവ് ഒഴുക്കില്‍പ്പെട്ടു

  • 2
    3 hours ago

    ഗാന്ധി കുടുംബത്തിന് പുറത്തുള്ളവരെ കോണ്‍ഗ്രസ് അംഗീകരിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി

  • 3
    5 hours ago

    ജാമ്യഹര്‍ജിയില്‍ വിധി വരും വരെ ബിനോയിയെ അറസ്റ്റ് ചെയ്യില്ല

  • 4
    7 hours ago

    റിമാന്റ് പ്രതിയുടെ മരണം; എട്ട് പോലീസുകാരെ സ്ഥലം മാറ്റി

  • 5
    9 hours ago

    മലപ്പുറം ജില്ല വിഭജനം അശാസ്ത്രീയം

  • 6
    10 hours ago

    മൊറട്ടോറിയം; റിസര്‍വ് ബാങ്കിനെ നേരില്‍ സമീപിക്കും: മുഖ്യമന്ത്രി

  • 7
    11 hours ago

    സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് സ്വര്‍ണ വില കുതിക്കുന്നു

  • 8
    11 hours ago

    പ്രവാസി വ്യവസായിയുടെ ആത്മഹത്യ: നഗരസഭാ അധ്യക്ഷക്കെതിരെ തെളിവില്ല

  • 9
    12 hours ago

    കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നാലാം ദിനവും റെയ്ഡ്