കണ്ണൂര്‍ : ജിദ്ദയിലെ അല്‍ജെല്ലയില്‍ ഇന്നോവ കാര്‍ അപകടത്തില്‍പ്പെട്ട് പാലക്കാട് സ്വദേശി മരിച്ചു. കൂത്തുപറമ്പ് സ്വദേശികളടക്കം അഞ്ച് പേര്‍ക്ക് പരിക്കേറ്റു. പാലക്കാട് മണ്ണാര്‍ക്കാട് കച്ചേരിപ്പറമ്പ് ചെറയത്ത് അബ്ബാസ്(37) ആണ് മരിച്ചത്. കൂത്തുപറമ്പ് മെരുവമ്പായി സ്വദേശികളായ അബ്ദുറഹീം, ബിച്ചു എന്ന അബ്ദുള്‍ അസീസ്, മലപ്പുറം പൊന്നാനി സ്വദേശി ആബിദ്, കാര്‍ െ്രെഡവര്‍ താമരശേരി കട്ടിപ്പാറ ഹനീഫ എന്നിവര്‍ക്കും ഒരു പാകിസ്ഥാനിക്കുമാണ് പരിക്കേറ്റത്. തിങ്കളാഴ്ച പുലര്‍ച്ചെ ആറ് മണിയോടെയായിരുന്നു സംഭവം. ജിദ്ദയില്‍ നിന്ന് റിയാദിലേക്ക് പോകുകയായിരുന്ന ഇവരുടെ കാറിനു മുന്നില്‍ … Continue reading "ഗള്‍ഫില്‍ കാറപകടം : മലയാളി മരിച്ചു ; കൂത്തുപറമ്പ് സ്വദേശികള്‍ക്ക് പരിക്ക്"
കണ്ണൂര്‍ : ജിദ്ദയിലെ അല്‍ജെല്ലയില്‍ ഇന്നോവ കാര്‍ അപകടത്തില്‍പ്പെട്ട് പാലക്കാട് സ്വദേശി മരിച്ചു. കൂത്തുപറമ്പ് സ്വദേശികളടക്കം അഞ്ച് പേര്‍ക്ക് പരിക്കേറ്റു. പാലക്കാട് മണ്ണാര്‍ക്കാട് കച്ചേരിപ്പറമ്പ് ചെറയത്ത് അബ്ബാസ്(37) ആണ് മരിച്ചത്. കൂത്തുപറമ്പ് മെരുവമ്പായി സ്വദേശികളായ അബ്ദുറഹീം, ബിച്ചു എന്ന അബ്ദുള്‍ അസീസ്, മലപ്പുറം പൊന്നാനി സ്വദേശി ആബിദ്, കാര്‍ െ്രെഡവര്‍ താമരശേരി കട്ടിപ്പാറ ഹനീഫ എന്നിവര്‍ക്കും ഒരു പാകിസ്ഥാനിക്കുമാണ് പരിക്കേറ്റത്.
തിങ്കളാഴ്ച പുലര്‍ച്ചെ ആറ് മണിയോടെയായിരുന്നു സംഭവം. ജിദ്ദയില്‍ നിന്ന് റിയാദിലേക്ക് പോകുകയായിരുന്ന ഇവരുടെ കാറിനു മുന്നില്‍ സഞ്ചരിച്ചിരുന്ന ട്രക്കില്‍ നിന്നും ഡ്രമ്മുകള്‍ റോഡില്‍ വീണതിനെ തുടര്‍ന്ന് കാര്‍ വെട്ടിച്ചതാണ് അപകടത്തിന് കാരണം. ഗുരുതരമായി പരുക്കേറ്റ അബ്ദുറഹീമിനെ റിയാദ് കിങ് ഫഹദ് മെഡിക്കല്‍ സിറ്റിയില്‍ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ഹെലികോപ്റ്റര്‍ എത്തിച്ചാണ് ഇദ്ദേഹത്തെ ആശുപത്രിയേക്ക് കൊണ്ടുപോയത്. മറ്റുള്ളവര്‍ അല്‍ഖുവയ്യ ജനറല്‍ ആസ്പത്രിയില്‍ ചികില്‍സയിലാണ്.