Sunday, July 21st, 2019

ഗണേഷ് തോന്ന്യവാസം കാട്ടി മുന്നോട്ടു പോകുകയാണെന്ന് പിള്ള

തിരു : മന്ത്രി ഗണേഷ് കുമാറുമായുള്ള ബന്ധം കൂടുതല്‍ മോശമായെന്ന് കേരളാ കോണ്‍ഗ്രസ് ബി നേതാവ് ആര്‍ ബാലകൃഷ്ണ പിള്ള. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പിള്ളയെ കാണാന്‍ ഗണേഷ് എത്തി മടങ്ങിയതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗണേഷ് തോന്ന്യവാസം കാണിച്ച് മുന്നോട്ട് പോകുകയാണ്. യു ഡി എഫുമായുള്ള ചര്‍ച്ച പരാജയമാണെന്നും ഉമ്മന്‍ചാണ്ടി ആറ് പ്രാവശ്യം തന്നെ ചര്‍ച്ചക്ക് വിളിച്ച് ആക്ഷേപിച്ചുവെന്നും പിള്ള ആരോപിച്ചു. ഇനി ചര്‍ച്ചക്കില്ല. ഗണേഷിനെ മാറ്റാന്‍ കത്തു നല്‍കണമോയെന്ന കാര്യത്തില്‍ അടുത്ത പാര്‍ട്ടി യോഗത്തചില്‍ … Continue reading "ഗണേഷ് തോന്ന്യവാസം കാട്ടി മുന്നോട്ടു പോകുകയാണെന്ന് പിള്ള"

Published On:Mar 28, 2013 | 5:34 pm

തിരു : മന്ത്രി ഗണേഷ് കുമാറുമായുള്ള ബന്ധം കൂടുതല്‍ മോശമായെന്ന് കേരളാ കോണ്‍ഗ്രസ് ബി നേതാവ് ആര്‍ ബാലകൃഷ്ണ പിള്ള. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പിള്ളയെ കാണാന്‍ ഗണേഷ് എത്തി മടങ്ങിയതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗണേഷ് തോന്ന്യവാസം കാണിച്ച് മുന്നോട്ട് പോകുകയാണ്. യു ഡി എഫുമായുള്ള ചര്‍ച്ച പരാജയമാണെന്നും ഉമ്മന്‍ചാണ്ടി ആറ് പ്രാവശ്യം തന്നെ ചര്‍ച്ചക്ക് വിളിച്ച് ആക്ഷേപിച്ചുവെന്നും പിള്ള ആരോപിച്ചു. ഇനി ചര്‍ച്ചക്കില്ല. ഗണേഷിനെ മാറ്റാന്‍ കത്തു നല്‍കണമോയെന്ന കാര്യത്തില്‍ അടുത്ത പാര്‍ട്ടി യോഗത്തചില്‍ തീരുമാനമെടുക്കുമെന്നും പിള്ള പറഞ്ഞു.
ബുധനാഴ്ച പമ്പയില്‍ വെച്ച് പിള്ളക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു.
താനും പാര്‍ട്ടിയും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കപ്പെട്ടെന്നാണ് കരുതുന്നതെന്ന് സന്ദര്‍ശനത്തിനു ശേഷം പുറത്തിറങ്ങിയ ഗണേഷ് കുമാര്‍ പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നിഷേധവുമായി ബാലകൃഷ്ണ പിള്ള വന്നത്.

LIVE NEWS - ONLINE

  • 1
    5 hours ago

    കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

  • 2
    6 hours ago

    ഷീലാ ദീക്ഷിതിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

  • 3
    9 hours ago

    മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

  • 4
    14 hours ago

    ഷീല ദീക്ഷിതിന്റെ സംസ്‌കാരം ഇന്ന്

  • 5
    15 hours ago

    എയര്‍ ഇന്ത്യയിലെ നിയമനങ്ങളും സ്ഥാനക്കയറ്റവും നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

  • 6
    17 hours ago

    കനത്ത മഴ: ഒരു മരണംകൂടി

  • 7
    18 hours ago

    കലാലയങ്ങളില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ഗവര്‍ണര്‍

  • 8
    1 day ago

    ഷീല ദീക്ഷിത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസപുത്രി; രാഹുല്‍ ഗാന്ധി

  • 9
    1 day ago

    ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍; പി.വി.സിന്ധു ഫൈനലില്‍