Monday, July 22nd, 2019

ഗണേഷിന് വഴുതക്കാട്ടെ വീട്ടില്‍ കയറാമെന്ന് കോടതി

തിരു : വഴുതക്കാട്ടെ വീട്ടില്‍ പ്രവേശിപ്പിക്കാന്‍ കെ ബി ഗണേഷ് കുമാറിനെ അനുവദിക്കണമെന്ന് കാണിച്ച് ഭാര്യ യാമിനി തങ്കച്ചി സമര്‍പ്പിച്ച പരാതി തിരുവനന്തപുരം സി ജെ എം കോടതി തള്ളി. ഗണേഷിന് വഴുതക്കാട്ടെ വീട്ടില്‍ തുടരാമെന്ന് നിര്‍ദ്ദേശിച്ച കോടതി വീട് വില്‍ക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യരുതെന്നും ഉത്തരവിട്ടു. അതിനിടെ ഗാര്‍ഹിക പീഡന വിരുദ്ധ നിയമപ്രകാരം ഗണേഷിനെതിരെ കേസെടുക്കണമെന്ന യാമിനിയുടെ ഹരജി കോടതി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. ഗണേശിന് നാലിലധികം സ്ത്രീകളുമായി ബന്ധമുണ്ടെന്നാണ് യാമിനി നല്‍കിയ പരാതിയില്‍ പ്രധാനമായും … Continue reading "ഗണേഷിന് വഴുതക്കാട്ടെ വീട്ടില്‍ കയറാമെന്ന് കോടതി"

Published On:Apr 4, 2013 | 6:42 pm

തിരു : വഴുതക്കാട്ടെ വീട്ടില്‍ പ്രവേശിപ്പിക്കാന്‍ കെ ബി ഗണേഷ് കുമാറിനെ അനുവദിക്കണമെന്ന് കാണിച്ച് ഭാര്യ യാമിനി തങ്കച്ചി സമര്‍പ്പിച്ച പരാതി തിരുവനന്തപുരം സി ജെ എം കോടതി തള്ളി. ഗണേഷിന് വഴുതക്കാട്ടെ വീട്ടില്‍ തുടരാമെന്ന് നിര്‍ദ്ദേശിച്ച കോടതി വീട് വില്‍ക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യരുതെന്നും ഉത്തരവിട്ടു.
അതിനിടെ ഗാര്‍ഹിക പീഡന വിരുദ്ധ നിയമപ്രകാരം ഗണേഷിനെതിരെ കേസെടുക്കണമെന്ന യാമിനിയുടെ ഹരജി കോടതി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. ഗണേശിന് നാലിലധികം സ്ത്രീകളുമായി ബന്ധമുണ്ടെന്നാണ് യാമിനി നല്‍കിയ പരാതിയില്‍ പ്രധാനമായും ആരോപിക്കുന്നത്. മറ്റൊരു സ്ത്രീയ്ക്ക് 40,000 രൂപ നല്‍കിയെന്നും പരാതിയില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയതെന്ന് പറയപ്പെടുന്ന മൊബൈല്‍ സന്ദേശങ്ങളുടെ വിശദാംസങ്ങളും യാമിനി കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ധാരണയിലെത്തുന്നതിന് 20 കോടി രൂപയാണ് യാമിനി നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനു പുറമെ രണ്ട് കോടി രൂപ കൂടി വേണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം യാമിനിയുടെ മൊഴി രേഖപ്പെടുത്തി. രണ്ട് ഡപ്യൂട്ടി തഹസില്‍ദാര്‍മാരുടെ സാന്നിധ്യത്തില്‍ ഡിവൈ എസ് പി രാധാകൃഷ്ണനാണ് മൊഴിയെടുത്തത്. ചോദ്യം ചെയ്യല്‍ വീഡിയോ ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    3 hours ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം

  • 2
    4 hours ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 3
    4 hours ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

  • 4
    5 hours ago

    സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

  • 5
    5 hours ago

    കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

  • 6
    6 hours ago

    ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

  • 7
    7 hours ago

    പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

  • 8
    7 hours ago

    ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു

  • 9
    7 hours ago

    ഇന്തോനീഷ്യന്‍ ഓപ്പണ്‍; ഫൈനലില്‍ അടി പതറി സിന്ധു