Friday, September 21st, 2018

ക്ഷുദ്രഗ്രഹം ന്യൂയോര്‍ക്കിനു നേരെ ; പ്രാര്‍ത്ഥനയേ രക്ഷയുള്ളൂവെന്ന് നാസ

ഭൂമിയെ ലക്ഷ്യമാക്കി കൂറ്റന്‍ ക്ഷുദ്രഗ്രഹം പാഞ്ഞു വരുന്നു. പ്രാര്‍ത്ഥനയല്ലാതെ ഫലമില്ലെന്ന് നാസ അറിയിക്കുകയും ചെയ്തതോടെ ലോകം ഭീതിയിലായി. വില്ലന്‍ ഗ്രഹത്തിന്റെ ഇപ്പോഴത്തെ സഞ്ചാരപഥമനുസരിച്ച് ന്യൂയോര്‍ക്ക് നഗരത്തിലാണ് പതിക്കേണ്ടത്. ആപത്ത് സംഭവിക്കാതിരിക്കാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന മുഖവുരയോടെ നാസ മേധാവി ചാള്‍സ് ബോള്‍ഡനാണ് ഇക്കാര്യം അറിയിച്ചത്. റപ്രസിന്റിറ്റീവ് സയന്‍സ് കമ്മിറ്റിയിലെ ഹിയറിംഗിനിടെയാണ് ബോള്‍ഡന്‍ ഇക്കാര്യം പറഞ്ഞത്. ക്ഷുദ്രഗ്രഹം സംബന്ധിച്ച കാര്യം ചര്‍ച്ച ചെയ്യാനും കരുതലെടുക്കാനും എത്രമാത്രം ഫണ്ട് വേണ്ടിവരുമെന്നുമറിയാനായിരുന്നു യോഗം വിളിച്ചുകൂട്ടിയത്. എന്നാല്‍ ഇത് അമേരിക്കയെ മുഴുവന്‍ നശിപ്പിക്കാന്‍ ശേഷിയുള്ളതാണോ … Continue reading "ക്ഷുദ്രഗ്രഹം ന്യൂയോര്‍ക്കിനു നേരെ ; പ്രാര്‍ത്ഥനയേ രക്ഷയുള്ളൂവെന്ന് നാസ"

Published On:Mar 26, 2013 | 4:51 pm

ഭൂമിയെ ലക്ഷ്യമാക്കി കൂറ്റന്‍ ക്ഷുദ്രഗ്രഹം പാഞ്ഞു വരുന്നു. പ്രാര്‍ത്ഥനയല്ലാതെ ഫലമില്ലെന്ന് നാസ അറിയിക്കുകയും ചെയ്തതോടെ ലോകം ഭീതിയിലായി. വില്ലന്‍ ഗ്രഹത്തിന്റെ ഇപ്പോഴത്തെ സഞ്ചാരപഥമനുസരിച്ച് ന്യൂയോര്‍ക്ക് നഗരത്തിലാണ് പതിക്കേണ്ടത്. ആപത്ത് സംഭവിക്കാതിരിക്കാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന മുഖവുരയോടെ നാസ മേധാവി ചാള്‍സ് ബോള്‍ഡനാണ് ഇക്കാര്യം അറിയിച്ചത്. റപ്രസിന്റിറ്റീവ് സയന്‍സ് കമ്മിറ്റിയിലെ ഹിയറിംഗിനിടെയാണ് ബോള്‍ഡന്‍ ഇക്കാര്യം പറഞ്ഞത്. ക്ഷുദ്രഗ്രഹം സംബന്ധിച്ച കാര്യം ചര്‍ച്ച ചെയ്യാനും കരുതലെടുക്കാനും എത്രമാത്രം ഫണ്ട് വേണ്ടിവരുമെന്നുമറിയാനായിരുന്നു യോഗം വിളിച്ചുകൂട്ടിയത്.
എന്നാല്‍ ഇത് അമേരിക്കയെ മുഴുവന്‍ നശിപ്പിക്കാന്‍ ശേഷിയുള്ളതാണോ ഇതെന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തമല്ല. മൂന്ന് ആഴ്ചക്കുള്ളിലാണ് ഇത് ഭൂമിക്കടുത്തെത്തകയെന്നാണ് ശാസ്ത്രലോകം കണക്കുകൂട്ടുന്നത്. അതിനിടെ ഗ്രഹം ഭൂമിയുമായി ഇടിക്കുന്നത് എങ്ങനെ ഒഴിവാക്കാമെന്നതിനെ കുറിച്ച് നാസയിലെ ശാസ്ത്രജ്ഞര്‍ തലപുകഞ്ഞ് ആലോചിച്ചുകൊണ്ടിരിക്കുകയാണ്. ഗ്രഹത്തിന്റെ സഞ്ചാരപഥം വഴിതിരിച്ചു വിടാനുള്ള മാര്‍ഗങ്ങളെ കുറിച്ചാണ് ഇവര്‍ ആലോചിക്കുന്നത്.
ഫിബ്രവരി റഷ്യയിലെ ചെല്യബിന്‍സ്‌കില്‍ വീണതിനെ തുടര്‍ന്ന് 1500 ഓളം പേര്‍ക്ക് പരുക്കേറ്റിരുന്നു. നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ പറ്റുകയും ചെയ്തിരുന്നു. 2012ല്‍ മറ്റൊരു ക്ഷുദ്രഗ്രഹം പാഞ്ഞെത്തിയെങ്കിലും അത് ഭൂമിയില്‍ നിന്ന് 27681 കി മി അകലെക്കൂടിയാണ് കടന്നുപോയത്.
വളരെ സജീവമായ ഒരു സൗരയൂഥത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. ഇതിനു മുമ്പും ഇത്തരം ഗ്രഹങ്ങള്‍ ഭൂമിക്കു നേരെ വന്നിരുന്നെങ്കിലും ഇപ്പോള്‍ ഇവയുടെ ഇടവേള കുറയുന്നതാണ് ശാത്രജ്ഞരെ ഏറെ ആശങ്കാകുലരാക്കുന്നത്. 66 മില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു കൂറ്റന്‍ ക്ഷുദ്രഗ്രഹം മെക്‌സിക്കോയിലെ യുകാറ്റന്‍ പെനിസ്സുലയില്‍ വീണതാണ് ദിനോസറുകള്‍ ഉള്‍പ്പെടെയുള്ള ജീവികള്‍ക്ക് വംശനാശം സംഭവിച്ചതിനു പിന്നില്‍.

LIVE NEWS - ONLINE

  • 1
    11 hours ago

    ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

  • 2
    12 hours ago

    ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

  • 3
    15 hours ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 4
    15 hours ago

    ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

  • 5
    17 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 6
    17 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 7
    18 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 8
    19 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 9
    19 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല