Tuesday, June 25th, 2019

ക്ഷുദ്രഗ്രഹം ഇടിച്ചിറങ്ങി ; ചന്ദ്രപ്രതലത്തില്‍ വന്‍സ്‌ഫോടനം

കേപ് കാനവറല്‍ : ചന്ദ്രോപരിതലത്തില്‍ വന്‍സ്‌ഫോടനം തീര്‍ത്തുകൊണ്ട് പാറക്കഷ്ണം ഇടിച്ചിറങ്ങി. ഇതുവരെ തങ്ങള്‍ സാക്ഷ്യം വഹിച്ച പ്രകാശത്തെക്കാളും പത്തിരട്ടിയോളം തിളക്കമുള്ള സ്‌ഫോടനമാണ് ഇത് സൃഷ്ടിച്ചതെന്ന് നാസ അറിയിച്ചു. സ്‌ഫോടനസമയത്ത് ചന്ദ്രനെ ദര്‍ശിച്ച ആര്‍ക്കും ദൂരദര്‍ശിനിയുടെ സഹായമില്ലാതെ തന്നെ നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയുന്നത്രയും ശക്തിയുള്ളതായിരുന്നു പ്രകാശമെന്നും നാസയുടെ അറിയിപ്പില്‍ പറയുന്നു. കഴിഞ്ഞ മാസം 17നാണ് ചന്ദ്രോപരിതലത്തിലേക്ക് 40 കിലോഗ്രാം ഭാരമുള്ള പാറക്കഷ്ണം 56000 മൈല്‍ വേഗതയില്‍ ഇടിച്ചിറങ്ങിയത്. ചന്ദ്രനെ നിരീക്ഷിക്കുകയായിരുന്ന നാസയുടെ ഉപഗ്രഹമാണ് ഇത് റെക്കോഡ് ചെയ്തത്. … Continue reading "ക്ഷുദ്രഗ്രഹം ഇടിച്ചിറങ്ങി ; ചന്ദ്രപ്രതലത്തില്‍ വന്‍സ്‌ഫോടനം"

Published On:May 18, 2013 | 10:49 am

MOON-METEORകേപ് കാനവറല്‍ : ചന്ദ്രോപരിതലത്തില്‍ വന്‍സ്‌ഫോടനം തീര്‍ത്തുകൊണ്ട് പാറക്കഷ്ണം ഇടിച്ചിറങ്ങി. ഇതുവരെ തങ്ങള്‍ സാക്ഷ്യം വഹിച്ച പ്രകാശത്തെക്കാളും പത്തിരട്ടിയോളം തിളക്കമുള്ള സ്‌ഫോടനമാണ് ഇത് സൃഷ്ടിച്ചതെന്ന് നാസ അറിയിച്ചു. സ്‌ഫോടനസമയത്ത് ചന്ദ്രനെ ദര്‍ശിച്ച ആര്‍ക്കും ദൂരദര്‍ശിനിയുടെ സഹായമില്ലാതെ തന്നെ നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയുന്നത്രയും ശക്തിയുള്ളതായിരുന്നു പ്രകാശമെന്നും നാസയുടെ അറിയിപ്പില്‍ പറയുന്നു.
കഴിഞ്ഞ മാസം 17നാണ് ചന്ദ്രോപരിതലത്തിലേക്ക് 40 കിലോഗ്രാം ഭാരമുള്ള പാറക്കഷ്ണം 56000 മൈല്‍ വേഗതയില്‍ ഇടിച്ചിറങ്ങിയത്. ചന്ദ്രനെ നിരീക്ഷിക്കുകയായിരുന്ന നാസയുടെ ഉപഗ്രഹമാണ് ഇത് റെക്കോഡ് ചെയ്തത്. ഇടിയുടെ ആഘാതത്തില്‍ 66 അടി വ്യാസമുള്ള ഒരു ഗര്‍ത്തം രൂപപ്പെട്ടതായും നാസ പറയുന്നു. അതേ ദിവസം തന്നെ ഭൂമിക്ക് മുകളിലേക്കും നിരവധി ക്ഷുദ്രഗ്രഹങ്ങള്‍ വന്നതായും എന്നാല്‍ ഭൂമിയില്‍ പതിക്കുന്നതിന് മുമ്പ് അവ എരിഞ്ഞടങ്ങിയതിനാല്‍ വന്‍വിപത്ത് ഒഴിവാകുകയായിരുന്നെന്നും നാസ അറിയിച്ചു.
കഴിഞ്ഞ ഫെബ്രവരിയില്‍ കനത്ത നാശം വിതച്ച് റഷ്യയിലെ ഷെല്യാബിന്‍സ്‌കിയിലുണ്ടായ ഉല്‍ക്കാ പതനവും ചന്ദ്രോപരിതലത്തിലെ ഉല്‍ക്കാപതനവും തമ്മില്‍ ബന്ധമുണ്ടെന്നാണ് നാസ അധികൃതര്‍ കരുതുന്നത്. ഭൂമിയും ചന്ദ്രനും അടുത്തവര്‍ഷം ഇതോസാഹചര്യത്തില്‍ കടന്നുപോകുമ്പോള്‍ ഇത്തരം കൂട്ടിയിടിക്ക് സാധ്യതയുണ്ടോയെന്ന കാര്യത്തെ കുറിച്ച് നാസ പഠനം തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയില്‍ ചന്ദ്രോപരിതലത്തില്‍ ഇത്തരം മുന്നൂറ് കൂട്ടിയിടികള്‍ ഉണ്ടായതായാണ് നാസ പുറത്തുവിട്ട കണക്കുകളില്‍ കാണിക്കുന്നത്.

LIVE NEWS - ONLINE

  • 1
    2 hours ago

    ജാമ്യഹര്‍ജിയില്‍ വിധി വരും വരെ ബിനോയിയെ അറസ്റ്റ് ചെയ്യില്ല

  • 2
    3 hours ago

    റിമാന്റ് പ്രതിയുടെ മരണം; എട്ട് പോലീസുകാരെ സ്ഥലം മാറ്റി

  • 3
    5 hours ago

    മലപ്പുറം ജില്ല വിഭജനം അശാസ്ത്രീയം

  • 4
    6 hours ago

    മൊറട്ടോറിയം; റിസര്‍വ് ബാങ്കിനെ നേരില്‍ സമീപിക്കും: മുഖ്യമന്ത്രി

  • 5
    8 hours ago

    സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് സ്വര്‍ണ വില കുതിക്കുന്നു

  • 6
    8 hours ago

    പ്രവാസി വ്യവസായിയുടെ ആത്മഹത്യ: നഗരസഭാ അധ്യക്ഷക്കെതിരെ തെളിവില്ല

  • 7
    8 hours ago

    കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നാലാം ദിനവും റെയ്ഡ്

  • 8
    8 hours ago

    പ്രളയത്തില്‍ 15,394 വീടുകള്‍ തകര്‍ന്നു: മന്ത്രി

  • 9
    8 hours ago

    ദിഷ പട്ടാണിയും ടൈഗര്‍ ഷ്‌റോഫും വേര്‍പിരിയുന്നു