Friday, April 19th, 2019

ക്ഷീരകര്‍ഷക സംഗമം മന്ത്രി കെ സി ജോസഫ് ഉദ്ഘാടനം ചെയ്യും

കണ്ണൂര്‍ : ജില്ലാ ക്ഷീരവികസന വകുപ്പിന്റെയുംക്ഷീരസംഘടനകളുടെയും ആഭിമുഖ്യത്തില്‍ ജില്ലാ ക്ഷീരസംഗമത്തിന് അഞ്ചരക്കണ്ടി ക്ഷീരോല്‍പാദക സംഘത്തില്‍ തുടക്കമായി. ഇതോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കുള്ള വിവിധ മത്സരങ്ങള്‍ പൂര്‍ത്തിയായി. ക്ഷീരസംഗമ വിളംബര ഘോഷയാത്ര ഇന്ന് വൈകീട്ട് 4ന് മുഴപ്പാലയില്‍ നിന്നാരംഭിക്കും. ചക്കരക്കല്ലില്‍ സമാപിക്കും. നാളെ കാലത്ത് കന്നുകാലി പ്രദര്‍ശനം, 11മണിക്ക് ക്ഷീരകര്‍ഷകര്‍ക്കും ജീവനക്കാര്‍ക്കും വിവിധ മത്സരങ്ങള്‍, ശനിയാഴ്ച ക്ഷീരവികസന സെമിനാര്‍, ചക്കരക്കല്‍ ഗോകുലം കല്യാണമണ്ഡപത്തില്‍ മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ കെ.കെ നാരായണന്‍ എം.എല്‍.എ അധ്യക്ഷതവഹിക്കും. മൃഗസംരക്ഷണ -കൃഷിവകുപ്പ് മന്ത്രി … Continue reading "ക്ഷീരകര്‍ഷക സംഗമം മന്ത്രി കെ സി ജോസഫ് ഉദ്ഘാടനം ചെയ്യും"

Published On:Feb 9, 2012 | 11:38 am

കണ്ണൂര്‍ : ജില്ലാ ക്ഷീരവികസന വകുപ്പിന്റെയുംക്ഷീരസംഘടനകളുടെയും ആഭിമുഖ്യത്തില്‍ ജില്ലാ ക്ഷീരസംഗമത്തിന് അഞ്ചരക്കണ്ടി ക്ഷീരോല്‍പാദക സംഘത്തില്‍ തുടക്കമായി. ഇതോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കുള്ള വിവിധ മത്സരങ്ങള്‍ പൂര്‍ത്തിയായി. ക്ഷീരസംഗമ വിളംബര ഘോഷയാത്ര ഇന്ന് വൈകീട്ട് 4ന് മുഴപ്പാലയില്‍ നിന്നാരംഭിക്കും. ചക്കരക്കല്ലില്‍ സമാപിക്കും.
നാളെ കാലത്ത് കന്നുകാലി പ്രദര്‍ശനം, 11മണിക്ക് ക്ഷീരകര്‍ഷകര്‍ക്കും ജീവനക്കാര്‍ക്കും വിവിധ മത്സരങ്ങള്‍, ശനിയാഴ്ച ക്ഷീരവികസന സെമിനാര്‍, ചക്കരക്കല്‍ ഗോകുലം കല്യാണമണ്ഡപത്തില്‍ മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ കെ.കെ നാരായണന്‍ എം.എല്‍.എ അധ്യക്ഷതവഹിക്കും. മൃഗസംരക്ഷണ -കൃഷിവകുപ്പ് മന്ത്രി കെ.പി. മോഹനന്‍ സുവനീര്‍ പ്രകാശനം ചെയ്യും. ജില്ലയിലെ ഏറ്റവും മികച്ച കര്‍ഷകര്‍ക്കുള്ള അവാര്‍ഡും ബ്ലോക്ക്തല കര്‍ഷക അവാര്‍ഡ് ദാനവും കെ. സുധാകരന്‍ എം.പിയും അഡ്വ. സണ്ണി ജോസഫും നിര്‍വഹിക്കും. മികച്ച യുവകര്‍ഷകനെ എ.പി. അബ്ദുള്ളക്കുട്ടി എം.എല്‍.എ ആദരിക്കും. ജില്ലാ പഞ്ചായത്തിന്റെ ധനസഹായ വിതരണം പ്രസിഡന്റ് പ്രൊഫ. കെ.എ സരള നിര്‍വഹിക്കും. അഞ്ചരക്കണ്ടി ക്ഷീരോല്‍പാദക സംഘത്തിന്റെ 40-ാം വാര്‍ഷികത്തിന്റെ ഭാഗമായി മുന്‍കാല ഭരണസമിതി അംഗങ്ങളെയും പ്രമുഖ ക്ഷീരകര്‍ഷകരെയും ആദരിക്കല്‍ മുന്‍ മന്ത്രി എന്‍. രാമകൃഷ്ണന്‍ നിര്‍വഹിക്കുമെന്നും സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

LIVE NEWS - ONLINE

  • 1
    2 mins ago

    ശബരിമല കര്‍മസമിതി ആട്ടിന്‍ തോലിട്ട ചെന്നായ: ചെന്നിത്തല

  • 2
    23 mins ago

    തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

  • 3
    23 mins ago

    തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

  • 4
    32 mins ago

    ബാലപീഡനത്തിനെതിരെ നടപടി

  • 5
    2 hours ago

    പ്രിയങ്കയും സ്മൃതി ഇറാനിയും നാളെ വയനാട്ടില്‍

  • 6
    3 hours ago

    കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു

  • 7
    3 hours ago

    എല്ലാം ആലോചിച്ചെടുത്ത തീരുമാനം

  • 8
    4 hours ago

    പ്രിയങ്കയും സ്മൃതി ഇറാനിയും നാളെ വയനാട്ടില്‍

  • 9
    4 hours ago

    ക്ലൈമാക്‌സ്; കലാശക്കൊട്ട് ഞായറാഴ്ച