Monday, July 22nd, 2019

ക്യാമ്പുകളില്‍ നടക്കുന്നത് കള്ളു കുടിയും തെറിവിളിയും : കാനായി

കണ്ണൂര്‍ : എനിക്ക് രാഷ്ട്രീയമില്ല, കലാകാരന്റെയും മനുഷ്യന്റെയും രാഷ്ട്രീയമാണ് എനിക്കുള്ളത്. ഞാന്‍ കാള്‍മാര്‍ക്‌സിന്റെ അനുയായിയാണ്. ഗാന്ധിയനുമാണ്. കാനായി കുഞ്ഞിരാമന്‍ പറഞ്ഞു. കണ്ണൂര്‍ ഗവ.ഐ.ടി.ഐ ഹാളില്‍ പി. മോഹന്റെ ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാര്‍ക്‌സിസവും ഗാന്ധിസവും ഒത്തുചേര്‍ന്നാല്‍ നമ്മുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും. ഇതില്‍ കലകൂടി ചേര്‍ന്നാല്‍ നാം ഒന്നാമതാകും. മതഗ്രന്ഥങ്ങള്‍ ഒരര്‍ത്ഥത്തില്‍ ആരോഗ്യ ശാസ്ത്രമാണ്. അല്ലാതെ ദൈവത്തെ കാണുകയെന്നല്ല. ദരിദ്രരെ മതം മാറ്റിയാണ് ആധിപത്യങ്ങള്‍ നടന്നിട്ടുള്ളത്. ക്യാമ്പുകളില്‍ നടക്കുന്നത് കള്ള്കുടിയും തെറിവിളിയുമാണ്. ഇത്തരം ക്യാമ്പുകള്‍ക്ക് … Continue reading "ക്യാമ്പുകളില്‍ നടക്കുന്നത് കള്ളു കുടിയും തെറിവിളിയും : കാനായി"

Published On:Feb 10, 2012 | 8:07 am

കണ്ണൂര്‍ : എനിക്ക് രാഷ്ട്രീയമില്ല, കലാകാരന്റെയും മനുഷ്യന്റെയും രാഷ്ട്രീയമാണ് എനിക്കുള്ളത്. ഞാന്‍ കാള്‍മാര്‍ക്‌സിന്റെ അനുയായിയാണ്. ഗാന്ധിയനുമാണ്. കാനായി കുഞ്ഞിരാമന്‍ പറഞ്ഞു. കണ്ണൂര്‍ ഗവ.ഐ.ടി.ഐ ഹാളില്‍ പി. മോഹന്റെ ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാര്‍ക്‌സിസവും ഗാന്ധിസവും ഒത്തുചേര്‍ന്നാല്‍ നമ്മുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും. ഇതില്‍ കലകൂടി ചേര്‍ന്നാല്‍ നാം ഒന്നാമതാകും.
മതഗ്രന്ഥങ്ങള്‍ ഒരര്‍ത്ഥത്തില്‍ ആരോഗ്യ ശാസ്ത്രമാണ്. അല്ലാതെ ദൈവത്തെ കാണുകയെന്നല്ല. ദരിദ്രരെ മതം മാറ്റിയാണ് ആധിപത്യങ്ങള്‍ നടന്നിട്ടുള്ളത്.
ക്യാമ്പുകളില്‍ നടക്കുന്നത് കള്ള്കുടിയും തെറിവിളിയുമാണ്. ഇത്തരം ക്യാമ്പുകള്‍ക്ക് ഞാന്‍ എതിരാണ്. കലകൊണ്ട് കേരളത്തിലെ 50 ശതമാനം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയും. ഫെസ്റ്റിവല്‍ നടത്തേണ്ടത് സര്‍ക്കാറുകളാണ്. അല്ലാതെ സ്വകാര്യ സംരംഭകരല്ല. വടക്കെ മലബാര്‍ നാടന്‍ കലകളുടെ ഒരു കേന്ദ്രമാണ്. കുട്ടികളെ ആദ്യം പഠിപ്പിക്കേണ്ടത് അക്ഷരങ്ങളല്ല. കലയും കളിയുമാണ്. അദ്ദേഹം പറഞ്ഞു. ടി.എസ് മോഹനന്‍ അധ്യക്ഷത വഹിച്ചു. ചിത്രകാരന്‍ പി.മോഹനന്‍, യു.കരുണാകരന്‍, ടി.എ.എസ് മേനോന്‍,എ.ടി മോഹന്‍രാജ്,എ.അരുണ്‍കുമാര്‍,എസ്. നൂറുദ്ദീന്‍,പി.എസ് കരുണാകരന്‍, കെ.നിര്‍മല,കെ പ്രകാശന്‍, ബാലഗോപാലന്‍, കെ,.എം വാസുദേവന്‍ നമ്പൂതിരി, പി.രാജീവന്‍ എന്നിവര്‍ പ്രസംഗിച്ചു.

LIVE NEWS - ONLINE

  • 1
    8 hours ago

    കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  • 2
    13 hours ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം

  • 3
    14 hours ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 4
    14 hours ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

  • 5
    15 hours ago

    സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

  • 6
    15 hours ago

    കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

  • 7
    16 hours ago

    ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

  • 8
    17 hours ago

    പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

  • 9
    17 hours ago

    ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു