Tuesday, September 25th, 2018

ക്യാപ്പിറ്റല്‍ പണിഷ്‌മെന്റ് കാട്ടി തന്നെ വിരട്ടേണ്ടെന്ന് വി എസ്

തിരു : തന്നെ വെട്ടിനിരത്താന്‍ സമയമായിട്ടില്ലെന്ന ശക്തമായ സൂചനയുമായി വീണ്ടും വി എസിന്റെ ഒളിയമ്പ്. സി പി എം സംസ്ഥാന സമ്മേളനത്തിന്റെ സമാപനവേദിയിലാണ് വി എസ് ഔദ്യോഗിക പക്ഷത്തിനെതിരെ അപ്രതീക്ഷിത ആക്രമണം നടത്തിയത്. തന്നെ ക്യാപിറ്റല്‍ പണിഷ്‌മെന്റ് കാട്ടി ഭയപ്പെടുത്തേണ്ടെന്നും അത് കുറെ കണ്ടവനാണ് താനെന്നുമായിരുന്നു വി എസിന്റെ സ്വതസിദ്ധമായ ശൈലിയിലുള്ള മറുപടി. 1940 മുതല്‍ കയ്യൂരിലും പുന്നപ്രയിലും തുടങ്ങി കമ്യൂണിസ്റ്റുകള്‍ കുറെ കണ്ടതാണ് ക്യാപിറ്റല്‍ പണിഷ്‌മെന്റ്. തന്നെ ക്രൂശിക്കാന്‍ മുദ്രാവാക്യം വിളിക്കുന്നവരുണ്ടെന്ന് വി എസ് പറഞ്ഞു. … Continue reading "ക്യാപ്പിറ്റല്‍ പണിഷ്‌മെന്റ് കാട്ടി തന്നെ വിരട്ടേണ്ടെന്ന് വി എസ്"

Published On:Feb 10, 2012 | 4:06 pm

തിരു : തന്നെ വെട്ടിനിരത്താന്‍ സമയമായിട്ടില്ലെന്ന ശക്തമായ സൂചനയുമായി വീണ്ടും വി എസിന്റെ ഒളിയമ്പ്. സി പി എം സംസ്ഥാന സമ്മേളനത്തിന്റെ സമാപനവേദിയിലാണ് വി എസ് ഔദ്യോഗിക പക്ഷത്തിനെതിരെ അപ്രതീക്ഷിത ആക്രമണം നടത്തിയത്. തന്നെ ക്യാപിറ്റല്‍ പണിഷ്‌മെന്റ് കാട്ടി ഭയപ്പെടുത്തേണ്ടെന്നും അത് കുറെ കണ്ടവനാണ് താനെന്നുമായിരുന്നു വി എസിന്റെ സ്വതസിദ്ധമായ ശൈലിയിലുള്ള മറുപടി. 1940 മുതല്‍ കയ്യൂരിലും പുന്നപ്രയിലും തുടങ്ങി കമ്യൂണിസ്റ്റുകള്‍ കുറെ കണ്ടതാണ് ക്യാപിറ്റല്‍ പണിഷ്‌മെന്റ്. തന്നെ ക്രൂശിക്കാന്‍ മുദ്രാവാക്യം വിളിക്കുന്നവരുണ്ടെന്ന് വി എസ് പറഞ്ഞു. വിരട്ടാന്‍ വരേണ്ടെന്നാണ് തനിക്ക് ഇത്തരക്കാരോട് പറയാനുള്ളതെന്നും ക്യാപ്പിറ്റല്‍ പണിഷ്‌മെന്റ് എന്ന പദം തനിക്കെതിരെ ഉപയോഗിച്ച ഡി വൈ എഫ് ഐ നേതാവ് എം സ്വരാജിനെ പേരെടുത്ത് പറയാതെ വി എസ് സൂചിപ്പിച്ചപ്പോള്‍ തിങ്ങിനിറഞ്ഞ ജനക്കൂട്ടം ആര്‍ത്തു വിളിച്ചു.
ഇടതുപക്ഷ ഐക്യത്തിന്റെ പ്രസക്തി സൂചിപ്പിച്ച് സി പി ഐ നേതാവ് ബര്‍ദന്റെ പ്രസംഗത്തെ എടുത്തുപറഞ്ഞാണ് വി എസ് തന്റെ പ്രസംഗം അവസാനിപ്പിച്ചത് എന്നതും ശ്രദ്ധേയമായി. നേരത്തെ തന്റെ പ്രസംഗത്തിനിടെ പിണറായി വിജയന്‍ സി പി ഐയെ പേരെടുത്തുപറയാതെ വിമര്‍ശിച്ചതിന് മറുപടി പറയുക കൂടിയായിരുന്നു വി എസ്.
പിണറായിയുടെയും വി എസിന്റെയും ഇന്നത്തെ പ്രസംഗത്തോടെ സി പി എമ്മിലെ വിഭാഗീയത പുതിയ തലത്തിലേക്ക് എത്തുകയാണെന്ന സൂചനയാണ് ലഭിക്കുന്നത്.

LIVE NEWS - ONLINE

  • 1
    40 mins ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

  • 2
    2 hours ago

    തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

  • 3
    2 hours ago

    ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

  • 4
    2 hours ago

    ബിഷപ്പ് ഫ്രാങ്കോ നല്‍കിയ തെളിവുകള്‍ വ്യാജമെന്ന് പോലീസ്

  • 5
    3 hours ago

    വാഹനാപകടത്തില്‍ വയലിനിസ്റ്റ് ബാലഭാസ്‌കറിനും ഭാര്യക്കും ഗുരുതരം; മകള്‍ മരിച്ചു

  • 6
    4 hours ago

    സര്‍ക്കാര്‍ സഹായമില്ലാതെ അന്താരാഷ്ട്ര ചലച്ചിത്രമേള നടത്തും

  • 7
    4 hours ago

    ലൂക്ക മോഡ്രിച് ഫിഫ സൂപ്പര്‍ താരം

  • 8
    5 hours ago

    മണല്‍ കടത്ത്; ഒരാള്‍ അറസ്റ്റില്‍

  • 9
    5 hours ago

    ഗ്യാസ് സിലിണ്ടറിന് തീപിടിച്ച് തട്ടുകട കത്തിനാശിച്ചു