Wednesday, July 24th, 2019

ക്യാന്‍സറിനെ ബൗണ്ടറി കടത്തി യുവരാജ് ആശുപത്രി വിട്ടു

ബോസ്റ്റണ്‍ : ശ്വാസകോശത്തിലെ അര്‍ബുദ ബാധയെ തുടര്‍ന്ന് അമേരിക്കയിലെ ബോസ്റ്റണില്‍ ചികിത്സയിലായിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ് ആശുപത്രി വിട്ടു. കീമോതെറാപ്പി പൂര്‍ത്തിയായെന്നും താന്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തുകയാണെന്നും യുവരാജ് സിംഗം് ട്വിറ്ററിലൂടെ അറിയിച്ചു. ബോസ്റ്റണിലെ ആസ്പത്രിയില്‍ കഴിഞ്ഞ ഒരുമാസമായി ചികിത്സയിലായിരുന്നു യുവരാജ്. ‘മൂന്നാമത്തെ കീമോയും കഴിഞ്ഞു, ആശുപത്രി വിട്ടു ഇനി സ്വതന്ത്രന്‍’ എന്നായിരുന്നു യുവരാജ് സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റിലൂടെ ട്വീറ്റ് ചെയ്തത്. നൂറ് സെഞ്ച്വറികള്‍ തികച്ച സച്ചിനെ യുവരാജ് സന്ദേശത്തില്‍ അഭിനന്ദിക്കുകയും ചെയ്തു. … Continue reading "ക്യാന്‍സറിനെ ബൗണ്ടറി കടത്തി യുവരാജ് ആശുപത്രി വിട്ടു"

Published On:Mar 20, 2012 | 5:21 am

ബോസ്റ്റണ്‍ : ശ്വാസകോശത്തിലെ അര്‍ബുദ ബാധയെ തുടര്‍ന്ന് അമേരിക്കയിലെ ബോസ്റ്റണില്‍ ചികിത്സയിലായിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ് ആശുപത്രി വിട്ടു. കീമോതെറാപ്പി പൂര്‍ത്തിയായെന്നും താന്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തുകയാണെന്നും യുവരാജ് സിംഗം് ട്വിറ്ററിലൂടെ അറിയിച്ചു. ബോസ്റ്റണിലെ ആസ്പത്രിയില്‍ കഴിഞ്ഞ ഒരുമാസമായി ചികിത്സയിലായിരുന്നു യുവരാജ്.
‘മൂന്നാമത്തെ കീമോയും കഴിഞ്ഞു, ആശുപത്രി വിട്ടു ഇനി സ്വതന്ത്രന്‍’ എന്നായിരുന്നു യുവരാജ് സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റിലൂടെ ട്വീറ്റ് ചെയ്തത്. നൂറ് സെഞ്ച്വറികള്‍ തികച്ച സച്ചിനെ യുവരാജ് സന്ദേശത്തില്‍ അഭിനന്ദിക്കുകയും ചെയ്തു. യുവരാജ് ടേബിള്‍ ടെന്നിസ് കളിക്കുന്ന ചിത്രം കഴിഞ്ഞ ആഴ്ച ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
അതേസമയം, യുവരാജിന്റെ ഇന്ത്യയിലേക്കുള്ള മടക്കം എന്നാണെന്ന കാര്യം വ്യക്തമായിട്ടില്ല. ഏപ്രിലില്‍ വിശ്രമം കഴിഞ്ഞ് മെയ് മാസത്തോടെ യുവിക്ക് കളിക്കളത്തിലേക്കു തിരിച്ചുവരാനാവുമെന്ന് അദ്ദേഹത്തിന്റെ ഫിസിയോതെറപ്പിസ്റ്റ് ഡോ. ജതിന്‍ ചൗധരി അറിയിച്ചിരുന്നു.

LIVE NEWS - ONLINE

  • 1
    2 hours ago

    തെരുവുനായ 6 വയസുകാരന്റെ തല കടിച്ചുപറിച്ചു

  • 2
    2 hours ago

    എലിയെ പേടിച്ച് ഇല്ലം ചുടരുത്: മുഖ്യമന്ത്രി

  • 3
    3 hours ago

    പോലീസ് നേരായ വഴിക്കല്ല: എല്‍ദോ എബ്രഹാം എം.എല്‍.എ

  • 4
    3 hours ago

    സ്‌കൂള്‍ ബസ് നിയന്ത്രണംവിട്ടു മറിഞ്ഞു കുട്ടികള്‍ക്കു പരിക്ക്

  • 5
    3 hours ago

    എല്ലാം വിലക്ക് വാങ്ങാന്‍ സാധിക്കില്ലെന്ന് ബി.ജെ.പി തിരിച്ചറിയും: പ്രിയങ്ക

  • 6
    4 hours ago

    സ്‌കൂളുകള്‍ക്ക് അവധിയെന്ന് വ്യാജ സന്ദേശം; കേസെടുക്കാന്‍ കലക്ടറുടെ നിര്‍ദേശം

  • 7
    5 hours ago

    ചെറുതല്ല എന്നാല്‍ വലുതും

  • 8
    5 hours ago

    കായിക ലോകം ഇനി ടോക്യോയിലേക്ക്

  • 9
    5 hours ago

    ആട്ടും തുപ്പും സഹിച്ച് സി.പി.ഐ എത്രകാലം മുന്നോട്ടു പോകും: ചെന്നിത്തല