Monday, November 19th, 2018

കോഴി വില പറപറക്കുന്നു അങ്ങാടികളില്‍ ആശങ്ക

കണ്ണൂര്‍: ചരക്ക് സേവന നികുതി ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് വിപണികളില്‍ ആശങ്കയും അവ്യക്തതയും മുറുകുന്നു. നിലവിലുള്ള ചരക്ക് എങ്ങിനെ വിറ്റുതീരും. ഇപ്പോഴുള്ള ബില്ലുമാറ്റി പകരം പുതിയ ബില്ല് എങ്ങിനെ പ്രിന്റ് ചെയ്യണം. ഇതര സംസ്ഥാനങ്ങളില്‍ നിന്നുകൊണ്ട് വരുന്ന ചരക്ക് 500 കിലോമീറ്റര്‍ ഒരുദിവസം പിന്നിടണം തുടങ്ങിയ കാര്യങ്ങളിലാണ് അവ്യക്തത തുടരുന്നത്. അതേസമയം ജി എസ് ടി നടപ്പാക്കുന്നതോടെ വില കുറയുമെന്ന് ഉറപ്പ് നല്‍കുന്നതോടെ വില കുറയുമെന്ന് ഉറപ്പ് നല്‍കിയിരുന്ന പല സാധനങ്ങളിലും വില കൂടുന്നതിലും അങ്കലാപ്പുണ്ട്. മൊത്തവിതരണക്കാര്‍ സാധനങ്ങള്‍ … Continue reading "കോഴി വില പറപറക്കുന്നു അങ്ങാടികളില്‍ ആശങ്ക"

Published On:Jul 5, 2017 | 12:39 pm

കണ്ണൂര്‍: ചരക്ക് സേവന നികുതി ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് വിപണികളില്‍ ആശങ്കയും അവ്യക്തതയും മുറുകുന്നു. നിലവിലുള്ള ചരക്ക് എങ്ങിനെ വിറ്റുതീരും. ഇപ്പോഴുള്ള ബില്ലുമാറ്റി പകരം പുതിയ ബില്ല് എങ്ങിനെ പ്രിന്റ് ചെയ്യണം. ഇതര സംസ്ഥാനങ്ങളില്‍ നിന്നുകൊണ്ട് വരുന്ന ചരക്ക് 500 കിലോമീറ്റര്‍ ഒരുദിവസം പിന്നിടണം തുടങ്ങിയ കാര്യങ്ങളിലാണ് അവ്യക്തത തുടരുന്നത്. അതേസമയം ജി എസ് ടി നടപ്പാക്കുന്നതോടെ വില കുറയുമെന്ന് ഉറപ്പ് നല്‍കുന്നതോടെ വില കുറയുമെന്ന് ഉറപ്പ് നല്‍കിയിരുന്ന പല സാധനങ്ങളിലും വില കൂടുന്നതിലും അങ്കലാപ്പുണ്ട്.
മൊത്തവിതരണക്കാര്‍ സാധനങ്ങള്‍ എത്തിക്കുന്നില്ല. സാധനങ്ങള്‍ വിലകൂട്ടിയാണോ കുറച്ചിട്ടാണോ വില്‍ക്കേണ്ടത് എന്നറിയാനും കഴിയുന്നില്ല. പരിചയക്കാര്‍ക്കുള്ള സാധനങ്ങളില്‍ കുറച്ചുമാത്രം നല്‍കി ആശ്വസിപ്പിച്ച് വിടുകയാണ് കച്ചവടക്കാര്‍.
കൂടിയ നികുതി നല്‍കി വാങ്ങിയ സാധനം കുറച്ചുവിറ്റാല്‍ വ്യാപാരിക്ക് നഷ്ടപരിഹാരം ആരുനല്‍കും. അവക്കെല്ലാം പഴയമാര്‍ക്കറ്റ് വില രേഖപ്പെടുത്തിവച്ചിരിക്കുകയാണ്. അതേവിലക്ക് തന്നെ വില്‍ക്കാനാകുമോ കാര്യത്തില്‍ തീര്‍ച്ചയില്ല. അതുപോലെ തന്നെ വില കുറച്ചുവാങ്ങിയത് കൂട്ടിവില്‍ക്കാനും പറ്റില്ല. അതിലെല്ലാം പഴയവിലയാണുള്ളത്. ഉപഭോക്താക്കളുമായി തര്‍ക്കത്തിലേര്‍പ്പെടേണ്ട അവസ്ഥയിലേക്കാണ് ഇത് വ്യാപാരികളെ എത്തിച്ചിരിക്കുന്നതത്രെ.
അതിനിടെ ലീഗല്‍ മെട്രോളജി വിഭാഗം പരിശോധന തുടങ്ങിക്കഴിഞ്ഞു. പത്ത് വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു. പാക്കേജ് കമ്മോഡിറ്റീസ് ആക്ട് ലംഘിച്ചതിനും പതിക്കാത്ത അളവ് തൂക്ക ഉപകരണങ്ങള്‍ ഉപയോഗിക്കുകയും ചെയ്ത സ്ഥാപനങ്ങളും നിരീക്ഷണത്തിലാണ്. രേഖപ്പെടുത്തിയതിനേക്കാള്‍ കൂടുതല്‍ വില ഈടാക്കുന്നുണ്ടോയെന്ന് നിരീക്ഷിച്ചു വരികയാണ്.
ജി എസ് ടിയുടെ മറവില്‍ നാടെങ്ങും തോന്നിയപോലെ വിലയീടാക്കുന്നുണ്ടോയെന്ന് വകുപ്പ് പരിശോധിച്ചു. അരി ഉള്‍പ്പെടെ പലവ്യഞ്ജന സാധനങ്ങളടക്കം ഭക്ഷ്യഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയാണ് പ്രധാനമായും പരിശോധിച്ചതത്രെ.
ഇറച്ചിക്കോഴിയും ഹോട്ടല്‍ ഭക്ഷണത്തിനുമാണ് വില കുത്തനെ ഉയര്‍ന്നത്. ജി എസ് ടിക്ക് മുമ്പ് ഇറച്ചിക്കോഴി കിലോ 120 രൂപയായിരുന്നത് ജി എസ് ടി നടപ്പായതോടെ കിലോക്ക് 138-140 രൂപയായി ഉയര്‍ന്നു. വന്‍കിടക്കാരായ കോഴി കച്ചവടക്കാരുടെ കൊള്ളലാഭമാണ് വിലക്കയറ്റത്തിന് കാരണം. എസി ഹോട്ടലുകളില്‍ ഊണിന്100 രൂപ വാങ്ങിയിരുന്നത് ജി എസ് ടി നടപ്പാക്കിയതോടെ 115 രൂപയാക്കി. ചെറുകിട ഹോട്ടലുകളില്‍ അപൂര്‍വയിടങ്ങളില്‍ മാത്രമെ കൂടുതല്‍ വില ഈടാക്കുന്നുള്ളൂ. ജിഎസ്ടി നടപ്പാക്കിയതിനെ തുടര്‍ന്ന് കാര്യങ്ങളില്‍ വ്യക്തത വരാത്തതിനാല്‍ തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള ചരക്ക് വരവ് ഗണ്യമായി കുറഞ്ഞു. പാര്‍സല്‍ സര്‍വീസുകാര്‍ ബുക്കിംഗ് എടുക്കുന്നില്ല. സാധാരണ നിലയില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ചരക്ക് എടുക്കുമ്പോള്‍ കസ്റ്റംസ്, സെയില്‍സ്ടാക്‌സ്, വാറ്റ് നികുതികളിലായി 20ശതമാനത്തോളം നികുതിയടച്ച ശേഷമാണ് സാധനങ്ങള്‍ കണ്ണൂരിലടക്കം എത്തിച്ചേരുന്നത്.
എന്നാല്‍ ജി എസ് ടി വന്നതോടെ 18ശതമാനം നികുതിമാത്രം അടച്ചുകച്ചവട കേന്ദ്രങ്ങളില്‍ എത്തിക്കാം. ഇതുപ്രകാരം പൊതുജനത്തിന് നേരത്തെതില്‍ നിന്നും കുറഞ്ഞവിലക്ക് സാധനങ്ങള്‍ കിട്ടേണ്ടതാണ്. എന്നാല്‍ ആശയക്കുഴപ്പം കാരണം ചരക്ക് വരവ് കുറഞ്ഞിരിക്കുകയാണ്. ജി എസ് ടി സംവിധാനം നടപ്പാക്കുന്നതോടെ കള്ളക്കച്ചവടത്തിന് ഒരു പരിധിവരെ അറുതി വരും. നേരത്തെ അന്യസംസ്ഥാനങ്ങളില്‍ നിന്നും മറ്റും വരുന്ന സാധനങ്ങളില്‍ പകുതി സാധനങ്ങള്‍ക്കെ ചില വ്യാപാരികള്‍ നികുതി നല്‍കിയിരുന്നുള്ളൂ.
അതേസമയം ജിഎസ്ടിക്ക് മുന്നേയുള്ള സ്റ്റോക്ക് എന്തുചെയ്യുമെന്ന കാര്യത്തില്‍ അവ്യക്തതയാണ്. ചില്ലറ വ്യാപാരമേഖലയില്‍ കച്ചവടം തടസമില്ലാതെ നടക്കുന്നുണ്ട്. ആശങ്കയുള്ളതിനാല്‍ മൊത്തകച്ചവടക്കാര്‍ കൂടുതല്‍ സാധനങ്ങള്‍ ശേഖരിക്കുന്നില്ല. ഈനില തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ ചില്ലറ കച്ചവടക്കാര്‍ക്ക് സാധനങ്ങള്‍ ലഭിക്കാതെ വരും. കമ്പ്യൂട്ടറും പുത്തന്‍ സാങ്കേതിക വിദ്യയും സ്വായത്തമാക്കാന്‍ കച്ചവടക്കാര്‍ക്കുള്ള പരിചയക്കുറവും കാര്യങ്ങളും കുഴപ്പത്തിലാകുന്നുണ്ട്. രജിസ്‌ട്രേഷനില്ലാതെ വീടുകളിലും മറ്റുമായി കച്ചവടം നടത്തുന്നവര്‍ പ്രതിസന്ധിയിലാവും. വന്‍വില പ്രിന്റ് ചെയ്ത് സാധനങ്ങള്‍ കച്ചവടം നടത്തുന്നവരും പുതിയ നികുതി പരിഷ്‌കാരം നടത്തുമ്പോള്‍ കുടുങ്ങും.
ഇതിനിടെ ഇറച്ചിക്കോഴിക്ക് നികുതി പൂര്‍ണമായും ഒഴിവാക്കിയെങ്കിലും വില കുറയുമെന്ന് ഉറപ്പ് പറയാനും വ്യാപാരികള്‍ തയ്യാറാകുന്നില്ല. ഓരോ കാരണം പറഞ്ഞ് വില കൂട്ടല്‍ തുടരുകയാണ്. അടുത്ത സീസണില്‍ വില കുറയുമെന്ന് പറയുന്നുണ്ടെങ്കിലും അതിനും സാധ്യതക്കുറവാണ്. തമിഴ്‌നാട്ടില്‍ നിന്നുള്ള കച്ചവടക്കാര്‍ നിശ്ചയിക്കുന്ന വിലയാകും കേരളത്തിലും നടപ്പാക്കുക.

LIVE NEWS - ONLINE

 • 1
  28 mins ago

  കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി

 • 2
  3 hours ago

  ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം: കുഞ്ഞാലിക്കുട്ടി

 • 3
  6 hours ago

  ശബരിമല കത്തിക്കരുത്

 • 4
  7 hours ago

  ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

 • 5
  7 hours ago

  ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

 • 6
  7 hours ago

  ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

 • 7
  9 hours ago

  ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

 • 8
  9 hours ago

  ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’

 • 9
  9 hours ago

  ശബരിമലയില്‍ പോലീസ്‌രാജ്: ശോഭ സുരേന്ദ്രന്‍