കോഴിക്കോട് : താമരശ്ശേരിയില്‍ മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോര്‍ട്ട്. താമരശ്ശേരി മേഖലയിലെ കെ എസ് ആര് ടി സി ഗ്യാരേജിലാണ് മഞ്ഞപ്പിത്തം പടര്‍ന്നു പിടിക്കുന്നത്. ഇവിടെ 22ഓളം ജീവനക്കാര്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചു കഴിഞ്ഞു. അധികൃതര്‍ കൃത്യമായ പരിശോധന നടത്തുന്നില്ലെന്നാണ് ജീവനക്കാര്‍ ആരോപിക്കുന്നത്.