Wednesday, November 21st, 2018

കോരന് കുമ്പിളില്‍ കഞ്ഞി ; സുരക്ഷ വി ഐ പികള്‍ക്ക് മാത്രമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി : രാജ്യത്ത് വി ഐ പികള്‍ സുരക്ഷിതരായി കഴിയുമ്പോള്‍ സാധാരണക്കാര്‍ അവഗണിക്കപ്പെടുന്നതായി റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലത്തിനു കീഴിലുള്ള ബ്യുറോ ഓഫ് പോലീസ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ഒരു വി ഐ പിക്ക് സുരക്ഷ ഒരുക്കാന്‍ മൂന്ന് പോലീസുകാരെ നിയോഗിക്കുമ്പോള്‍ 761 സാധാരണ പൗരന്മാര്‍ക്കായി വെറും ഒരു പോലീസുകാരനാണ് നിയോഗിക്കപ്പെടുന്നതന്ന് റിപ്പോര്‍ട്ട് പറയുന്നു. 2010ലെ കണക്ക് അനുസരിച്ച് രാജ്യത്തെ മന്ത്രിമാര്‍, എം പിമാര്‍, എം എല്‍ എമാര്‍, ഉന്നത് ഉദ്യോഗസ്ഥര്‍, … Continue reading "കോരന് കുമ്പിളില്‍ കഞ്ഞി ; സുരക്ഷ വി ഐ പികള്‍ക്ക് മാത്രമെന്ന് റിപ്പോര്‍ട്ട്"

Published On:Apr 2, 2012 | 9:08 am

ന്യൂഡല്‍ഹി : രാജ്യത്ത് വി ഐ പികള്‍ സുരക്ഷിതരായി കഴിയുമ്പോള്‍ സാധാരണക്കാര്‍ അവഗണിക്കപ്പെടുന്നതായി റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലത്തിനു കീഴിലുള്ള ബ്യുറോ ഓഫ് പോലീസ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
ഒരു വി ഐ പിക്ക് സുരക്ഷ ഒരുക്കാന്‍ മൂന്ന് പോലീസുകാരെ നിയോഗിക്കുമ്പോള്‍ 761 സാധാരണ പൗരന്മാര്‍ക്കായി വെറും ഒരു പോലീസുകാരനാണ് നിയോഗിക്കപ്പെടുന്നതന്ന് റിപ്പോര്‍ട്ട് പറയുന്നു. 2010ലെ കണക്ക് അനുസരിച്ച് രാജ്യത്തെ മന്ത്രിമാര്‍, എം പിമാര്‍, എം എല്‍ എമാര്‍, ഉന്നത് ഉദ്യോഗസ്ഥര്‍, ജഡ്ജിമാര്‍ എന്നിവരുള്‍പ്പെടെയുള്ള 16,788 വി ഐ പികളുടെ സുരക്ഷക്കായി 50,059 പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്. അനുവദീനമായതിലും 21,761 സുരക്ഷാ ജീവനക്കാരെ അധികമായി വിന്യസിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രാജ്യത്ത് പോലീസ് സേനയില്‍ പലയിടങ്ങളിലും ഒഴിവുള്ളപ്പോഴാണ് ഇതെന്നും റിപ്പോര്‍ട്ട് പറയുന്നു.
11,000 പോലീസുകാരുടെ ഒഴിവുള്ള പഞ്ചാബിലാണ് ഏറ്റവും അധികം പോലീസുകാരെ സുരക്ഷാ ജോലിക്കായി വിന്യസിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇവിടെ 5410 പേരെയാണ് വി ഐ പി സുരക്ഷക്കായി നിയോഗിച്ചിട്ടുള്ളത്. രണ്ടാം സ്ഥാനത്തുള്ള ഡല്‍ഹിയില്‍ 5100 പോലീസുകാരെയും ആന്ധ്രാപ്രദേശില്‍ 3,958 പോലീസുകാരെയും വി ഐ പികള്‍ക്കൊപ്പമാണ്. ഡല്‍ഹിയില്‍ 1,186 പോ സുരക്ഷക്കായി നിയോഗിച്ചിട്ടുണ്ട്. ആന്ധ്രയില്‍ 40,596 പോലീസുകാരുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്.
കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

LIVE NEWS - ONLINE

  • 1
    4 hours ago

    ശബരിമലയില്‍ പോയ ഭക്തനെ കാണാനില്ലെന്ന് പരാതി

  • 2
    6 hours ago

    സന്നിധാനത്ത് കര്‍പ്പൂരാഴിയുമായി ഭക്തര്‍

  • 3
    7 hours ago

    യതീഷ് ചന്ദ്രയെ വിമര്‍ശിച്ച് പൊന്‍ രാധാകൃഷ്ണന്‍

  • 4
    10 hours ago

    സംഘര്‍ഷമാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്താന്‍ കാരണം: എ ജി

  • 5
    13 hours ago

    അപകട മരണവാര്‍ത്തകള്‍ നാടിനെ വിറങ്ങലിപ്പിക്കുമ്പോള്‍

  • 6
    13 hours ago

    ശബരിമല സുരക്ഷ;കെ സുരേന്ദ്രന് ജാമ്യം

  • 7
    14 hours ago

    പ്രതിഷേധക്കാരെയും ഭക്തരെയും എങ്ങനെ തിരിച്ചറിയും: ഹൈക്കോടതി

  • 8
    14 hours ago

    എംഐ ഷാനവാസിന്റെ ഖബറടക്കം നാളെ; ഉച്ചമുതല്‍ പൊതുദര്‍ശനത്തിന് വെക്കും

  • 9
    15 hours ago

    ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി