Thursday, February 21st, 2019

കോടതിലക്ഷ്യം : പാക് പ്രധാനമന്ത്രി കുറ്റക്കാരനെന്ന് കോടതി

ഇസ്‌ലാമാബാദ് : കോടതിയലക്ഷ്യക്കേസില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി കുറ്റക്കാരനാണെന്ന് പാക് സുപ്രീംകോടതി വിധിച്ചു. പാക് പ്രസിഡന്റ് സര്‍ദാരിക്കും 8,000ത്തോളം പീപ്പിള്‍സ് പാര്‍ട്ടി നേതാക്കള്‍ക്കുമെതിരായ അഴിമതിക്കേസുകള്‍ പുനരാരംഭിക്കാനുള്ള സുപ്രിംകോടതി നിര്‍ദേശം അവഗണിച്ചതിന്റെ പേരിലാണ് ഗിലാനിക്കെതിരെ കോടതിയലക്ഷ്യം ചുമത്തിയതെന്ന് രണ്ടുപേജുള്ള കുറ്റപത്രത്തില്‍ കോടതി വിശദീകരിക്കുന്നു. എന്നാല്‍ ഗിലാനി കുറ്റം നിഷേധിച്ചു. പ്രസിഡന്റിന് ഭരണഘടനാപരമായ പരിരക്ഷ ഉണ്ടെന്നും ഇതിനാലാണ് താന്‍ കോടതി നിര്‍ദേശം പാലിക്കാഞ്ഞതെന്നുമുള്ള മുന്‍നിലപാട് ഗിലാനി കോടതിയില്‍ ആവര്‍ത്തിച്ചു. അതേസമയം കുറ്റക്കാരനെന്ന കണ്ടെത്തിയ ഗിലാനിക്ക് ആറ് മാസത്തെ … Continue reading "കോടതിലക്ഷ്യം : പാക് പ്രധാനമന്ത്രി കുറ്റക്കാരനെന്ന് കോടതി"

Published On:Feb 13, 2012 | 6:17 am

ഇസ്‌ലാമാബാദ് : കോടതിയലക്ഷ്യക്കേസില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി കുറ്റക്കാരനാണെന്ന് പാക് സുപ്രീംകോടതി വിധിച്ചു. പാക് പ്രസിഡന്റ് സര്‍ദാരിക്കും 8,000ത്തോളം പീപ്പിള്‍സ് പാര്‍ട്ടി നേതാക്കള്‍ക്കുമെതിരായ അഴിമതിക്കേസുകള്‍ പുനരാരംഭിക്കാനുള്ള സുപ്രിംകോടതി നിര്‍ദേശം അവഗണിച്ചതിന്റെ പേരിലാണ് ഗിലാനിക്കെതിരെ കോടതിയലക്ഷ്യം ചുമത്തിയതെന്ന്
രണ്ടുപേജുള്ള കുറ്റപത്രത്തില്‍ കോടതി വിശദീകരിക്കുന്നു. എന്നാല്‍ ഗിലാനി കുറ്റം നിഷേധിച്ചു. പ്രസിഡന്റിന് ഭരണഘടനാപരമായ പരിരക്ഷ ഉണ്ടെന്നും ഇതിനാലാണ് താന്‍ കോടതി നിര്‍ദേശം പാലിക്കാഞ്ഞതെന്നുമുള്ള മുന്‍നിലപാട് ഗിലാനി കോടതിയില്‍ ആവര്‍ത്തിച്ചു.
അതേസമയം കുറ്റക്കാരനെന്ന കണ്ടെത്തിയ ഗിലാനിക്ക് ആറ് മാസത്തെ തടവ്ശിക്ഷ ലഭിച്ചേക്കുമെന്ന് നിയമജ്ഞര്‍ പറയുന്നു. പ്രധാനമന്ത്രി സ്ഥാനം രാജിവെക്കേണ്ടി വരന്നതിനു പുറമെ അഞ്ച് വര്‍ഷത്തേക്ക് അയോഗ്യനാക്കപ്പെടുകയും ചെയ്യും.
ജനുവരി 16നാണ് ഗിലാനിക്കെതിരെ സുപ്രീംകോടതി കോടതിയലക്ഷ്യകേസെടുത്തത്. ജനുവരി 19ന് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് ഗിലാനി ഹാജരായെങ്കിലും കേസ് ഫെബ്രുവരി 1ലേക്ക് മാറ്റുകയായിരുന്നു. ഫെബ്രുവരി ഒന്നിന് കേസ് പരിഗണിച്ച് കോടതി ഫെബ്രുവരി 13ന് കോടതിയില്‍ ഹാജരാവാന്‍ ഗിലാനിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.
1986 ജനുവരി 1നും 1999 ഒക്ടോബര്‍ 12നും ഇടയില്‍ പാക്കിസ്ഥാനില്‍ നടന്ന അഴിമതി, പണംതട്ടിപ്പ്, കൊലപാതകം, തീവ്രവാദം എന്നീ കേസുകളില്‍ പ്രതിയായ രാഷ്ട്രീയനേതാക്കളെയും, ഉദ്യോഗസ്ഥരെയും വിചാരണ നടപടികളില്‍ നിന്ന് ഒഴിവാക്കുന്നതിന് മുന്‍ പ്രസിഡന്റ് പര്‍വേശ് മുഷറഫ് കൊണ്ടുവന്ന നാഷണല്‍ റീകണ്‍സിലിയേഷന്‍ ഓര്‍ഡിനന്‍സ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടാണ് കേസ്. മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയെയും ഭര്‍ത്താവ് ആസിഫലി സര്‍ദാരിയെയും പാക്കിസ്ഥാനില്‍ തിരിച്ചെത്തിക്കാന്‍ വേണ്ടിയാണ് ഓര്‍ഡിനന്‍സിന് രീപം നല്‍കിയിരുന്നത്. എന്നാല്‍ 2009 ഡിസംബര്‍ 16ന് ഈ ഓര്‍ഡിനന്‍സ് ഭരണഘടന വിരുദ്ധമാണെന്ന് സുപ്രീംകോടതി പ്രഖ്യാപിച്ചു. ഓര്‍ഡിനന്‍സ് റദ്ദാക്കിയ സുപ്രീംകോടതി അഴിമതിക്കേസുകളില്‍ സര്‍ദാരിക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് മറുപടിയുല്ലാതിരുന്ന സാഹചര്യത്തിലാണ് ഗിലാനിക്കെതിരെ കേസെടുത്തത്.

LIVE NEWS - ONLINE

 • 1
  8 hours ago

  വിഷം കഴിച്ച് വീടിന് തീ വെച്ച് മധ്യവയസ്‌കന്‍ മരിച്ചു

 • 2
  10 hours ago

  വീരമൃത്യുവരിച്ച ജവാന്മാരുടെ വീടുകള്‍ രാഹുലും പ്രിയങ്കയും സന്ദര്‍ശിച്ചു

 • 3
  11 hours ago

  പീതാംബരനെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു

 • 4
  13 hours ago

  കൊലപാതകത്തിന് പാര്‍ട്ടി നിര്‍ദേശിച്ചിട്ടില്ല: കോടിയേരി

 • 5
  14 hours ago

  അയോധ്യ ഭൂമി തര്‍ക്കകേസ്; സുപ്രീംകോടതി 26ന് വാദം കേള്‍ക്കും

 • 6
  16 hours ago

  റോഡപകടങ്ങളിലെ മരണ നിരക്ക് കുറക്കാന്‍ ബോധവല്‍കരണം

 • 7
  18 hours ago

  കരിപ്പൂര്‍ വിമാനത്താവളത്തില്‍ 719 ഗ്രാം സ്വര്‍ണം പിടികൂടി

 • 8
  18 hours ago

  വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും ഭാര്യക്ക് ജോലിയും

 • 9
  18 hours ago

  പിതാംബരന്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തു: ഭാര്യ മഞ്ജു