Thursday, April 25th, 2019

കൊളംബോ ഏകദിനം : ഇന്ത്യക്ക് ഉജ്ജ്വല ജയം

കൊളംബോ : ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് ഉജ്ജ്വല വിജയം. അവസാനത്തെ രണ്ടു പന്തുകള്‍ ബാക്കി നില്‍ക്കെയായിരുന്നു 5വിക്കറ്റിന് ഇന്ത്യ മിന്നുന്ന ജയം സ്വന്തമാക്കിയത്. ഇതോടെ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലെത്തി. സ്‌കോര്‍: ശ്രീലങ്ക 50 ഓവറില്‍ 286/5, ഇന്ത്യ 48.4 ഓവറില്‍ 288/5. സെഞ്ചുറിനേടിയ ഗൗതം ഗംഭീറും (102) സുരേഷ് റെയ്‌നയും(45 പന്തില്‍ 65 നോട്ടൗട്ട്), ഇര്‍ഫാന്‍ പത്താനും(31 പന്തില്‍ 35 നോട്ടൗട്ട്) നടത്തിയ പോരാട്ടമാണ് വിജയപ്രതീക്ഷ മങ്ങിയ മത്സരത്തില്‍ ഇന്ത്യക്ക് തുണയായത്. തുടക്കത്തിലേ വീരേന്ദര്‍ … Continue reading "കൊളംബോ ഏകദിനം : ഇന്ത്യക്ക് ഉജ്ജ്വല ജയം"

Published On:Jul 28, 2012 | 5:54 pm

കൊളംബോ : ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് ഉജ്ജ്വല വിജയം. അവസാനത്തെ രണ്ടു പന്തുകള്‍ ബാക്കി നില്‍ക്കെയായിരുന്നു 5വിക്കറ്റിന് ഇന്ത്യ മിന്നുന്ന ജയം സ്വന്തമാക്കിയത്. ഇതോടെ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലെത്തി. സ്‌കോര്‍: ശ്രീലങ്ക 50 ഓവറില്‍ 286/5, ഇന്ത്യ 48.4 ഓവറില്‍ 288/5.

സെഞ്ചുറിനേടിയ ഗൗതം ഗംഭീറും (102) സുരേഷ് റെയ്‌നയും(45 പന്തില്‍ 65 നോട്ടൗട്ട്), ഇര്‍ഫാന്‍ പത്താനും(31 പന്തില്‍ 35 നോട്ടൗട്ട്) നടത്തിയ പോരാട്ടമാണ് വിജയപ്രതീക്ഷ മങ്ങിയ മത്സരത്തില്‍ ഇന്ത്യക്ക് തുണയായത്. തുടക്കത്തിലേ വീരേന്ദര്‍ സേവാഗിനെ(3) നഷ്ടമായെങ്കിലും പിന്നീട് വിരാട് കൊഹ്‌ലി(38), ധോണി(31) എന്നിവര്‍ക്കൊപ്പം ഗംഭീര്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. നേരത്തെ പതറിയ ലങ്കയെ കുമാര്‍ സംഗക്കാരയും(73), മഹേള ജയവര്‍ധനെയും(65) ചേര്‍ന്നാണ് മികച്ച സ്‌കോറിലെത്തിച്ചത്.

LIVE NEWS - ONLINE

  • 1
    35 mins ago

    ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

  • 2
    2 hours ago

    മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി

  • 3
    4 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 4
    4 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 5
    5 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 6
    5 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 7
    5 hours ago

    കോടതിയെ റിമോട്ട് കണ്‍ട്രോളിലൂടെ നിയന്ത്രിക്കാന്‍ അനുവദിക്കില്ല: ജസ്റ്റിസ് അരുണ്‍ മിശ്ര

  • 8
    6 hours ago

    ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മാണരംഗത്തേക്ക്

  • 9
    6 hours ago

    അറ്റകുറ്റപ്പണിക്കിടെ വിമാനത്തിന് തീ പിടിച്ചു