Friday, July 19th, 2019

കൊല്ലേണ്ടവരെ കൊന്നിട്ടുണ്ട് ; ഇനിയും കൊല്ലും : എം എം മണി

ഇടുക്കി : രാഷ്ട്രീയപ്രതിയോഗികളെ സിപിഎം കൊന്നിട്ടുണ്ടെന്ന് സി പി എം ഇടുക്കി ജില്ലാസിക്രട്ടറി എം എം മണി. ചന്ദ്രശേഖരന്‍ വധത്തില്‍ സിപിഎമ്മിന് പങ്കുണ്ടെന്ന വാര്‍ത്തകളോട് മണക്കാട് നടത്തിയ രാഷ്ട്രീയ പൊതുയോഗത്തില്‍ പ്രതികരിക്കുകയായിരുന്നു മണി. പാര്‍ട്ടിയുടെ പ്രതിയോഗികളെ മുമ്പും ലിസ്റ്റ് തയ്യാറാക്കി വധിച്ചിട്ടുണ്ട്. പീരുമേട്ടില്‍ അയ്യപ്പദാസിനെയും മറ്റൊരു കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ബാലുവിനെയും ശാന്തന്‍പാറയില്‍ പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ച മറ്റുള്ളവരെയും വെട്ടിയും കുത്തിയും കൊന്നിട്ടുണ്ട്. കൊന്നാല്‍ അത് വിളിച്ചു പറയാന്‍ ആര്‍ജ്ജവം കാണിക്കുന്ന പാര്‍ട്ടിയാണ് സിപിഎം. എന്നാല്‍ ചന്ദ്രശേഖരന്‍ വധത്തില്‍ സി … Continue reading "കൊല്ലേണ്ടവരെ കൊന്നിട്ടുണ്ട് ; ഇനിയും കൊല്ലും : എം എം മണി"

Published On:May 26, 2012 | 7:27 am

ഇടുക്കി : രാഷ്ട്രീയപ്രതിയോഗികളെ സിപിഎം കൊന്നിട്ടുണ്ടെന്ന് സി പി എം ഇടുക്കി ജില്ലാസിക്രട്ടറി എം എം മണി. ചന്ദ്രശേഖരന്‍ വധത്തില്‍ സിപിഎമ്മിന് പങ്കുണ്ടെന്ന വാര്‍ത്തകളോട് മണക്കാട് നടത്തിയ രാഷ്ട്രീയ പൊതുയോഗത്തില്‍ പ്രതികരിക്കുകയായിരുന്നു മണി. പാര്‍ട്ടിയുടെ പ്രതിയോഗികളെ മുമ്പും ലിസ്റ്റ് തയ്യാറാക്കി വധിച്ചിട്ടുണ്ട്. പീരുമേട്ടില്‍ അയ്യപ്പദാസിനെയും മറ്റൊരു കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ബാലുവിനെയും ശാന്തന്‍പാറയില്‍ പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ച മറ്റുള്ളവരെയും വെട്ടിയും കുത്തിയും കൊന്നിട്ടുണ്ട്.

കൊന്നാല്‍ അത് വിളിച്ചു പറയാന്‍ ആര്‍ജ്ജവം കാണിക്കുന്ന പാര്‍ട്ടിയാണ് സിപിഎം. എന്നാല്‍ ചന്ദ്രശേഖരന്‍ വധത്തില്‍ സി പി എമ്മിന് പങ്കില്ലെന്നും മണി പറഞ്ഞു. ടി പി ചന്ദ്രശേഖരന്‍ ഉത്തമ കമ്മ്യൂണിസ്റ്റാണെന്ന് പറഞ്ഞ വി എസിന്റെ പ്രസ്താവന ശരിയല്ല. ചന്ദ്രശേഖരന് അന്തിമോപചാരമര്‍പ്പിക്കാന്‍ വി എസ് പോയത് തെറ്റാണെന്നും പാര്‍ട്ടി തീരുമാനം ലംഘിച്ചാണ് വി എസ് പോയതെന്നും മണി ആരോപിച്ചു. കേന്ദ്ര നേതൃത്വത്തിന് അയച്ച കത്ത് വിവാദമായപ്പോള്‍ അത് തിരുത്താന്‍ വി എസ് തയ്യാറായില്ലെന്നും മണി പറഞ്ഞു. അതേസമയം താന്‍ പറഞ്ഞത് തെറ്റായി വ്യാഖ്യാനച്ചതാണെന്നും തന്റെ പ്രസംഗത്തിന്റെ ഒരുഭാഗം മാത്രം അടര്‍ത്തിയെടുത്ത് വിവാദമാക്കുകയാണന്നും മണി പ്രതികരിച്ചു.

അതിനിടെ മണിയുടെ പ്രസ്താവന പരിശോധിക്കാന്‍ ഡി.ജി.പി ഇടുക്കി എസ്.പിക്ക് നിര്‍ദേശം നല്‍കി. പ്രസംഗത്തില്‍ പരാമര്‍ശിച്ച കൊലപാതകങ്ങളുടെ കേസ് ഡയറി പരിശോധിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ചന്ദ്രശേഖരന്‍ വധത്തില്‍ സി പി എം കാണിക്കുന്ന വ്യഗ്രതയുടെ ഭാഗമായാണ് എം എം മണിയുടെ പ്രസംഗമെന്ന് റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഒഞ്ചിയം ഏരിയാ സെക്രട്ടറി എം വേണു പറഞ്ഞു

<embed src=’http://www.yuvog.com/misc/flash/player.swf’ height=’360′ width=’480′ allowscriptaccess=’always’ allowfullscreen=’true’ flashvars=”&image=http://yuvog.com/uploads/thumbs/mani1qtp_5764.large.jpg&file=http://yuvog.com/uploads/26-May-2012/mani1qtp_5764.flv&logo.file=http://www.yuvog.com/misc/logo.png&logo.hide=false&logo.link=http://yuvog.com/play/News__Politics/MM Manis Controversial Speech&plugins=counttrackula-1&counttrackula.dom=http://www.yuvog.com/callback.php”/>.

 


LIVE NEWS - ONLINE

  • 1
    1 hour ago

    കര്‍ണാടക; ആറുമണിക്കുള്ളില്‍ വിശ്വാസ വോട്ട് തേടണം: ഗവര്‍ണര്‍

  • 2
    2 hours ago

    സംസ്ഥാനത്ത് പരക്കെ മഴ: പമ്പ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി

  • 3
    5 hours ago

    യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടണം: ചെന്നിത്തല

  • 4
    6 hours ago

    ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചെന്ന് വ്യാജ സന്ദേശം; ഫയര്‍ഫോഴ്‌സിനെ വട്ടംകറക്കിയ യുവാവിനെ പോലീസ് തെരയുന്നു

  • 5
    6 hours ago

    പനി ബാധിച്ച് യുവാവ് മരിച്ചു; ഡോക്ടര്‍ക്കെതിരെ കേസ്

  • 6
    6 hours ago

    ലീഗ് നേതാവ് എയര്‍പോര്‍ട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു.

  • 7
    6 hours ago

    ജില്ലാ ആശുപത്രി ബസ് സ്റ്റാന്റില്‍ തെരുവ് പട്ടികളുടെ വിളയാട്ടം

  • 8
    6 hours ago

    പശുമോഷ്ടാക്കളെന്ന് സംശയിച്ച് മൂന്ന് പേരെ തല്ലിക്കൊന്നു

  • 9
    8 hours ago

    കാമ്പസുകളില്‍ എല്ലാ സംഘടനകള്‍ക്കും പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കണം: കാനം