Sunday, November 18th, 2018

കൊല്ലത്തും കോട്ടയത്തും ഏറ്റുമുട്ടല്‍

കൊല്ലം: സോളാര്‍ തട്ടിപ്പുകേസില്‍ സംശയനിഴലിലായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജിക്കായി സന്ധിയില്ലാത്ത പോരാട്ടത്തിനിറങ്ങിയ പ്രതിപക്ഷവും അതിനെ ചെറുക്കാന്‍ കോട്ടയത്തും കൊല്ലത്തും യൂത്ത്‌ കോണ്‍ഗ്രസിനെ മുന്നില്‍ നിര്‍ത്തി രംഗത്തിറങ്ങി. നിയമസഭാ സമ്മേളനം ആരംഭിക്കുന്നതിനാല്‍ ഇന്നു മുതല്‍ സഭയ്‌ക്കകത്തും പുറത്തും ഒരുപോലെ പോരാട്ടമായിരിക്കും. മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും കസേര രക്ഷപ്പെടുത്താനായി സി.ബി.ഐ. സോളാര്‍ കേസ്‌ അന്വേഷിക്കട്ടെ എന്ന നീക്കം ഒരിക്കലും അംഗീകരിക്കില്ലെന്നു പ്രതിപക്ഷം പ്രഖ്യാപിച്ചുകഴിഞ്ഞ അവസ്‌്‌ഥയില്‍ ജുഡീഷ്യല്‍ അന്വേഷണമാണ്‌ പ്രതിപക്ഷം ആവശ്യപ്പെടുന്നത്‌. സഭയ്‌ക്കു പുറത്തു സര്‍വശക്‌തിയുമുപയോഗിച്ചു ചെറുക്കും എനാണു പ്രതിപക്ഷം യുവജന സംഘടനകള്‍ക്കു … Continue reading "കൊല്ലത്തും കോട്ടയത്തും ഏറ്റുമുട്ടല്‍"

Published On:Jul 8, 2013 | 11:19 am

കൊല്ലം: സോളാര്‍ തട്ടിപ്പുകേസില്‍ സംശയനിഴലിലായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജിക്കായി സന്ധിയില്ലാത്ത പോരാട്ടത്തിനിറങ്ങിയ പ്രതിപക്ഷവും അതിനെ ചെറുക്കാന്‍ കോട്ടയത്തും കൊല്ലത്തും യൂത്ത്‌ കോണ്‍ഗ്രസിനെ മുന്നില്‍ നിര്‍ത്തി രംഗത്തിറങ്ങി. നിയമസഭാ സമ്മേളനം ആരംഭിക്കുന്നതിനാല്‍ ഇന്നു മുതല്‍ സഭയ്‌ക്കകത്തും പുറത്തും ഒരുപോലെ പോരാട്ടമായിരിക്കും. മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും കസേര രക്ഷപ്പെടുത്താനായി സി.ബി.ഐ. സോളാര്‍ കേസ്‌ അന്വേഷിക്കട്ടെ എന്ന നീക്കം ഒരിക്കലും അംഗീകരിക്കില്ലെന്നു പ്രതിപക്ഷം പ്രഖ്യാപിച്ചുകഴിഞ്ഞ അവസ്‌്‌ഥയില്‍ ജുഡീഷ്യല്‍ അന്വേഷണമാണ്‌ പ്രതിപക്ഷം ആവശ്യപ്പെടുന്നത്‌. സഭയ്‌ക്കു പുറത്തു സര്‍വശക്‌തിയുമുപയോഗിച്ചു ചെറുക്കും എനാണു പ്രതിപക്ഷം യുവജന സംഘടനകള്‍ക്കു നല്‍കിയിട്ടുള്ള നിര്‍ദേശം. ഇതേ സമയം പ്രതിഷേധത്തെ ചെറുക്കാന്‍ യൂത്ത്‌ കോണ്‍ഗ്രസുകാര്‍ക്കും രഹസ്യനിര്‍ദേശം നല്‍കിയിട്ടുണ്ട്‌. ഇതിന്റെ ഫലമാണു മുമ്പുണ്ടാകാത്ത വിധത്തില്‍ ഇപ്പോള്‍ തെരുവില്‍ ഏറ്റുമുട്ടുന്നതെന്നു അറിയുന്നു.
ഏതാനും ദിവസമായി മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും ഇടതു യുവജന സംഘടനകള്‍ കരിങ്കൊടികാട്ടി പ്രതിഷേധിച്ചുവരികയാണ്‌. കോട്ടയത്തും കഴിഞ്ഞ ദിവസം തൊടുപുഴയിലും ഇടതു യുവജനസംഘടനാ പ്രവര്‍ത്തകരും യൂത്ത്‌ കോണ്‍ഗ്രസുകാരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി.
യൂത്ത്‌ കോണ്‍ഗ്രസുകാരെ രംഗത്തിറക്കി ഇവരെ നേരിടാനുള്ള ശ്രമം പലയിടത്തും സംഘര്‍ഷത്തിനു കാരണമാകുകയാണ്‌. സോളാര്‍ കേസ്‌ സി.ബി.ഐക്കു കൈമാറിയാല്‍ പ്രതികള്‍ രക്ഷപ്പെടാനുള്ള അവസരമുണ്ടാകുമെന്നാണു പ്രതിപക്ഷത്തിന്റെ സംശയം. കേസ്‌ അനന്തമായി നീണ്ടുപോകുന്നതിനും തെളിവു നശിപ്പിക്കുന്ന സാഹചര്യമുണ്ടാകാനും ഇതു സഹായകമാകുമെന്നും യൂത്ത്‌ കോണ്‍ഗ്രസുകാരെ ഉപയോഗിച്ചു നേരിടാന്‍ ശ്രമിച്ചാല്‍ തെരുവുയുദ്ധമുണ്ടാകുമെന്നും പ്രതിപക്ഷ ഉപനേതാവ്‌ കോടിയേരി അറിയിച്ചു.

LIVE NEWS - ONLINE

  • 1
    4 hours ago

    അല്‍ഫോണ്‍സ് കണ്ണന്താനം നാളെ ശബരിമലയിലെത്തും

  • 2
    7 hours ago

    കേരളത്തിലെ 95 ശതമാനം ജനങ്ങളും ബിജെപിയുടെ സമരത്തിന് എതിരാണ്; കോടിയേരി ബാലകൃഷ്ണന്‍

  • 3
    12 hours ago

    അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

  • 4
    13 hours ago

    തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

  • 5
    13 hours ago

    നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

  • 6
    14 hours ago

    കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 7
    1 day ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 8
    1 day ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 9
    1 day ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി