Saturday, February 23rd, 2019

കൊച്ചി മെട്രോ: ടോം ജോസിന്റെ കത്ത്‌ വീണ്ടും വിവാദം

കൊച്ചി: ഡി എം ആര്‍ സിക്കും ഇ. ശ്രീധരനുമെതിരെ കൊച്ചി മെട്രോ റയില്‍ ലിമിറ്റഡ്‌ മുന്‍ എംഡി ടോം ജോസ്‌ കംപ്‌ട്രോളര്‍ ആന്‍ഡ്‌ ഓഡിറ്റര്‍ ജനറലിനയച്ച കത്ത്‌ വിവാദമായി. 2013 ഓഗസ്‌റ്റില്‍ ടോം ജോസിനെ കെ എം ആര്‍ എല്‍ എംഡി സ്‌ഥാനത്തുനിന്നു നീക്കി മൂന്നാം ദിവസം അയച്ച കത്തില്‍ കൊച്ചി മെട്രോ റയില്‍ നിര്‍മാണം ഡി എം ആര്‍ സിക്കു ലഭിക്കാന്‍ ഇ.ശ്രീധരന്‍ സമ്മര്‍ദം ചെലുത്തിയതായി ആരോപണമുണ്ട്‌. 2013 ഓഗസ്‌റ്റ്‌ 20 നായിരുന്നു ടോം ജോസ്‌ … Continue reading "കൊച്ചി മെട്രോ: ടോം ജോസിന്റെ കത്ത്‌ വീണ്ടും വിവാദം"

Published On:Jul 8, 2013 | 8:14 am

കൊച്ചി: ഡി എം ആര്‍ സിക്കും ഇ. ശ്രീധരനുമെതിരെ കൊച്ചി മെട്രോ റയില്‍ ലിമിറ്റഡ്‌ മുന്‍ എംഡി ടോം ജോസ്‌ കംപ്‌ട്രോളര്‍ ആന്‍ഡ്‌ ഓഡിറ്റര്‍ ജനറലിനയച്ച കത്ത്‌ വിവാദമായി. 2013 ഓഗസ്‌റ്റില്‍ ടോം ജോസിനെ കെ എം ആര്‍ എല്‍ എംഡി സ്‌ഥാനത്തുനിന്നു നീക്കി മൂന്നാം ദിവസം അയച്ച കത്തില്‍ കൊച്ചി മെട്രോ റയില്‍ നിര്‍മാണം ഡി എം ആര്‍ സിക്കു ലഭിക്കാന്‍ ഇ.ശ്രീധരന്‍ സമ്മര്‍ദം ചെലുത്തിയതായി ആരോപണമുണ്ട്‌. 2013 ഓഗസ്‌റ്റ്‌ 20 നായിരുന്നു ടോം ജോസ്‌ കത്തയച്ചത്‌. ചട്ടപ്രകാരമല്ല കൊച്ചി മെട്രോ പദ്ധതിയില്‍ ഡി എം ആര്‍ സിയുടെ പങ്കാളിത്തമെന്നാരോപിക്കുന്ന കത്തില്‍ തന്നെ എംഡി സ്‌ഥാനത്തു നിന്നു നീക്കിയത്‌ ഡി എം ആര്‍ സിയെ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ വേണ്ടിയാണെന്ന്‌ ആരോപിക്കുന്നു. കത്തിന്റെ അടിസ്‌ഥാനത്തില്‍ ഓഡിറ്റര്‍ ജനറല്‍ ഓഫിസ്‌ ഉദ്യോഗസ്‌ഥര്‍ കെ എം ആര്‍ എല്‍ ഓഫിസില്‍ പരിശോധന നടത്തുകയും ചെയ്‌തു. കേന്ദ്ര സര്‍ക്കാര്‍ മുതല്‍മുടക്കുള്ള പ്രോജക്‌ട്‌ എന്ന നിലയില്‍ സി എ ജി പരിശോധന കത്തുമായി ബന്ധമില്ലെന്നും നടപടിക്രമത്തിന്റെ ഭാഗമാണെന്നും കെ എം ആര്‍ എല്‍ അധികാരികള്‍ അറിയിച്ചു. കരാര്‍ ലഭിക്കാന്‍ ഇ. ശ്രീധരന്‍ നേരിട്ടു സമ്മര്‍ദം ചെലുത്തിതായും, ആഗോള ടെണ്ടര്‍ ഒഴിവാക്കാന്‍ സമ്മര്‍ദ തന്ത്രത്തിന്റെ ഭാഗമായി പത്രസമ്മേളനം നടത്തിയതായും, മുഖ്യമന്ത്രിയ സമ്മര്‍ദത്തിനു വിധേയനാക്കി അനുകൂല തീരുമാനമെടുപ്പിച്ചതായും, കെ എം ആര്‍ എല്ലിനെ നോക്കുകുത്തിയാക്കി, ഇടപാടുകള്‍ സുതാര്യമല്ലെന്നും, നിര്‍മാണം ഡി എം ആര്‍ സിക്കും ഉത്തരവാദിത്തം കെ എം ആര്‍ എല്‍നും എന്ന രീതിയില്‍ കരാറുണ്ടാക്കി തുടങ്ങിയ കാര്യങ്ങളാണു കത്തില്‍ ആരോപിക്കുന്നത്‌. കൊച്ചി മെട്രോ റയിലിന്റെ സാങ്കേതിക വിദ്യ പഴയതാണ്‌, ഇ.ശ്രീധരന്‍ കാര്യങ്ങള്‍ ഒളിച്ചുവയ്‌ക്കുന്നുവെന്നും ചൂണ്ടിക്കാണിച്ചുള്ള കത്ത്‌ ഡല്‍ഹി മെട്രോ റയില്‍ രണ്ടാംഘട്ടത്തിന്റെ സാങ്കേതിക പരാജയങ്ങള്‍ ചൂണ്ടിക്കാണിച്ചുള്ള പത്ര റിപ്പോര്‍ട്ടുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. ഇത്തരമൊരു കത്ത്‌്‌ അയച്ചകാര്യം സര്‍ക്കാരിനോ, കെ എം ആര്‍ എല്ലിനോ അറിയുമായിരുന്നുമില്ല. സിഎജിക്കു കത്തയച്ചതിനു ശേഷം ഡിഎംആര്‍സി യില്‍ ശ്രീധരന്റെ പങ്ക്‌ എന്ത്‌ എന്നതു സംബന്ധിച്ചു ടോം ജോസ്‌ കേന്ദ്ര നഗരവികസന മന്ത്രാലയത്തിനും കത്തയച്ചിരുന്നു. ഇത്‌ വിവാദമായതോടെ ടോം ജോസിനോടു സര്‍ക്കാര്‍ വിശദീകരണം ചോദിക്കാന്‍ തീരുമാനിച്ചു.

LIVE NEWS - ONLINE

  • 1
    2 hours ago

    ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 2
    3 hours ago

    വിമാനം റാഞ്ചുമെന്ന് ഭീഷണി; വിമാനത്താവളങ്ങളില്‍ കനത്ത സുരക്ഷ

  • 3
    4 hours ago

    മലപ്പുറം എടവണ്ണയില്‍ വന്‍ തീപ്പിടിത്തം

  • 4
    5 hours ago

    പോരാട്ടം കശ്മീരികള്‍ക്കെതിരെ അല്ല: മോദി

  • 5
    6 hours ago

    ബംഗളൂരുവിലെ പാര്‍ക്കിംഗ് മേഖലയില്‍ നിര്‍ത്തിയിട്ടിരുന്ന 300 കാറുകള്‍ കത്തിനശിച്ചു

  • 6
    8 hours ago

    അധികാരമുണ്ടെന്ന് കരുതി എന്തുമാവാമെന്ന് കരുതരുത്: സുകുമാരന്‍ നായര്‍

  • 7
    9 hours ago

    കണ്ണൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ലാത്തിച്ചാര്‍ജ്‌

  • 8
    10 hours ago

    ‘സ്വാമി’യെത്തി; വെള്ളി വെളിച്ചത്തില്‍ സ്വാമിയെ കാണാന്‍ കുടുംബസമേതം

  • 9
    10 hours ago

    പത്ത് രൂപക്ക് പറശിനിക്കടവില്‍ നിന്നും വളപട്ടണത്തേക്ക് ഉല്ലാസ ബോട്ടില്‍ സഞ്ചരിക്കാം