Friday, November 16th, 2018

കൈക്കൂലി വാങ്ങിക്കുന്നതിനിടെ വൈദ്യുതി ബോര്‍ഡ് എന്‍ജിനീയര്‍ പിടിയില്‍

കാസര്‍കോട് : കൈക്കൂലി വാങ്ങിക്കുന്നതിനിടെ വൈദ്യുതി ബോര്‍ഡിലെ എന്‍ജിനീയറെ ലോകായുക്ത പിടികൂടി. സുള്ള്യയിലെ മെസ്‌കോം വിദ്യുച്ഛക്തി അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ നാരായണ ബോവിയാണ് പിടിയിലായത്. നൂജിബാള്‍ത്തിലെ മലയാളി ഗ്രാമപഞ്ചായത്ത് അംഗം ജോസ് അഞ്ചേരിയി ല്‍ നിന്നു 3,500 രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് എന്‍ജിനീയര്‍ പിടിയിലായത്. ജോസ് അഞ്ചേരി നിര്‍മിക്കുന്ന പുതിയ വീട്ടില്‍ ബള്‍ബ് കത്തിക്കുന്നതിന് മെസ്‌കോമിന്റെ താല്‍ക്കാലിക അനുമതിയോടെ സമീപത്തുള്ള പഴയ വീട്ടില്‍ നിന്നു ലൈന്‍ വലിച്ചിരുന്നു. എന്നാല്‍ ലൈന്‍ വലിച്ചത് അനധികൃതമാണെന്ന് പറഞ്ഞ് എന്‍ജിനീയര്‍ 40,000 … Continue reading "കൈക്കൂലി വാങ്ങിക്കുന്നതിനിടെ വൈദ്യുതി ബോര്‍ഡ് എന്‍ജിനീയര്‍ പിടിയില്‍"

Published On:Mar 28, 2013 | 4:20 pm

കാസര്‍കോട് : കൈക്കൂലി വാങ്ങിക്കുന്നതിനിടെ വൈദ്യുതി ബോര്‍ഡിലെ എന്‍ജിനീയറെ ലോകായുക്ത പിടികൂടി. സുള്ള്യയിലെ മെസ്‌കോം വിദ്യുച്ഛക്തി അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ നാരായണ ബോവിയാണ് പിടിയിലായത്. നൂജിബാള്‍ത്തിലെ മലയാളി ഗ്രാമപഞ്ചായത്ത് അംഗം ജോസ് അഞ്ചേരിയി ല്‍ നിന്നു 3,500 രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് എന്‍ജിനീയര്‍ പിടിയിലായത്. ജോസ് അഞ്ചേരി നിര്‍മിക്കുന്ന പുതിയ വീട്ടില്‍ ബള്‍ബ് കത്തിക്കുന്നതിന് മെസ്‌കോമിന്റെ താല്‍ക്കാലിക അനുമതിയോടെ സമീപത്തുള്ള പഴയ വീട്ടില്‍ നിന്നു ലൈന്‍ വലിച്ചിരുന്നു. എന്നാല്‍ ലൈന്‍ വലിച്ചത് അനധികൃതമാണെന്ന് പറഞ്ഞ് എന്‍ജിനീയര്‍ 40,000 രൂപ പിഴ അടക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. നാലായിരം രൂപ കൈക്കൂലി നല്‍കിയാല്‍ പിഴ ഒഴിവാക്കിത്തരാമെന്നായിരുന്നു ഇയാളുടെ വാഗ്ദാനം. പിന്നീട് 500 രൂപ ഇളവ് ചെയ്ത് കൈക്കൂലി 3,500 രൂപയാക്കി. ജോസ് നല്‍കിയ പരാതി പ്രകാരം പണം നല്‍കുമ്പോള്‍ ലോകായുക്ത അധികൃതരെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

LIVE NEWS - ONLINE

  • 1
    11 hours ago

    സന്നിധാനത്ത് രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ല: ഡിജിപി

  • 2
    12 hours ago

    ശബരിമലയില്‍ നിരോധനാജ്ഞ

  • 3
    13 hours ago

    തൃപ്തി ദേശായിയെ പോലുള്ളവരുടെ പിന്നില്‍ ആരാണെന്നത് പകല്‍പോലെ വ്യക്തം; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

  • 4
    16 hours ago

    ശബരിമല; സര്‍വകക്ഷിയോഗം പരാജയം

  • 5
    18 hours ago

    മുട്ട പുഴുങ്ങുമ്പോള്‍ അല്‍പം ബേക്കിംഗ് സോഡയിടാം

  • 6
    19 hours ago

    പണക്കൊഴുപ്പില്ലാതെ കുട്ടികളുടെ മേള അരങ്ങേറുമ്പോള്‍

  • 7
    20 hours ago

    മൂങ്ങയുടെ കൊത്തേറ്റ് മധ്യവയസ്‌ക്കന്‍ ആശുപത്രിയില്‍

  • 8
    20 hours ago

    ഇരിട്ടി പുഴയില്‍ നിന്നും ബോംബ് കണ്ടെത്തി

  • 9
    20 hours ago

    സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി ദേശായി