Tuesday, September 25th, 2018

കൂട്ടബലാത്സംഗം : പ്രതികളുടെ ചിത്രം പുറത്തു വിട്ടു

ഇരിട്ടി : ഉളിക്കലില്‍ ബംഗാളി പെണ്‍കുട്ടിയെ കൂട്ട മാനഭംഗത്തിനിരയാക്കിയ സംഭവത്തില്‍ പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നു. കേസന്വേഷണത്തിന് ബംഗാളിലേക്ക് പോലീസ് സംഘം പെണ്‍കുട്ടിയുടെ നാട്ടിലെത്തി പഠിച്ച സ്‌കൂളില്‍ നിന്നും ജനനതീയ്യതി സംഘടിപ്പിച്ചു. കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ വര്‍ഷം നവംബര്‍ 24നാണ് നാടിനെ നടുക്കിയ സംഭവം ഉളിക്കലില്‍ നടന്നത്. കാമുകനെ തേയി ബന്ധുക്കള്‍ക്കൊപ്പം വീരാജ്‌പേട്ടയിലേക്ക് പോയി തിരിച്ച് വരവെ പെരുമ്മാടിയില്‍ വെച്ച് ലോറിയില്‍ കയറിയ പെണ്‍കുട്ടിയെ ഉളിക്കലിലെ വയത്തൂര്‍ പുഴക്കരയില്‍ എത്തിച്ച് പ്രതികള്‍ കൂട്ടമാനഭംഗത്തിനിരയാക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ … Continue reading "കൂട്ടബലാത്സംഗം : പ്രതികളുടെ ചിത്രം പുറത്തു വിട്ടു"

Published On:Feb 23, 2012 | 10:12 am

ഇരിട്ടി : ഉളിക്കലില്‍ ബംഗാളി പെണ്‍കുട്ടിയെ കൂട്ട മാനഭംഗത്തിനിരയാക്കിയ സംഭവത്തില്‍ പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നു.
കേസന്വേഷണത്തിന് ബംഗാളിലേക്ക് പോലീസ് സംഘം പെണ്‍കുട്ടിയുടെ നാട്ടിലെത്തി പഠിച്ച സ്‌കൂളില്‍ നിന്നും ജനനതീയ്യതി സംഘടിപ്പിച്ചു. കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ വര്‍ഷം നവംബര്‍ 24നാണ് നാടിനെ നടുക്കിയ സംഭവം ഉളിക്കലില്‍ നടന്നത്. കാമുകനെ തേയി ബന്ധുക്കള്‍ക്കൊപ്പം വീരാജ്‌പേട്ടയിലേക്ക് പോയി തിരിച്ച് വരവെ പെരുമ്മാടിയില്‍ വെച്ച് ലോറിയില്‍ കയറിയ പെണ്‍കുട്ടിയെ ഉളിക്കലിലെ വയത്തൂര്‍ പുഴക്കരയില്‍ എത്തിച്ച് പ്രതികള്‍ കൂട്ടമാനഭംഗത്തിനിരയാക്കുകയായിരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ മനോനിലയില്‍ വലിയ പുരോഗതിയുണ്ടെങ്കിലും ഇനിയും പൂര്‍ണ്ണ സുഖം പ്രാപിച്ചിട്ടില്ല. സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം പ്രതികളായ ഉളിക്കല്‍ സ്വദേശികളായ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉളിക്കല്‍ സ്വദേശികളായ മുഹമ്മദ് ഷരീഫ് (23),ജംഷീര്‍ (20), മുഹമ്മദ് സ്വാലിഹ് (20), ബിജു (38) എന്നിവരെ ഇരിട്ടി സി ഐ. പി വി മനോജ്, എസ് പി സ്‌ക്വാഡംഗങ്ങളായ ബേബി ജോര്‍ജ്, റജി സക്കറിയ്യ, ജയരാജ്, ബെന്നി, മാത്യു, ജോര്‍ജ്, വിനോദ് എന്നിവരാണ് അറസ്റ്റ് ചെയ്തത്. എന്നാല്‍ തിരിച്ചറിയില്‍ പരേഡ് നടത്തേണ്ടതിനാല്‍ പ്രതികളുടെ ചിത്രം പോലീസ് ഇതുവരെ പുറത്ത് വിട്ടിരുന്നില്ല. ആകെ രണ്ട് തവണകളിലായാണ് തിരിച്ചറിയല്‍ പരേഡ് നടന്നത്. സംഭവത്തിലെ സാക്ഷികളായ ബന്ധുക്കളെ കൊണ്ടും പിന്നീട് പെണ്‍കുട്ടിയുടെ മനോനില മെച്ചപ്പെട്ടതിന് ശേഷവുമാണ് തിരിച്ചറിയില്‍ പരേഡ് നടത്തിയത്. പരേഡില്‍ പ്രതികളെ പെണ്‍കുട്ടി തിരിച്ചറിഞ്ഞിരുന്നു.
പ്രതികള്‍ കണ്ണൂര്‍ സ്‌പെഷ്യല്‍ സബ്ജയിലില്‍ റിമാന്റില്‍ കഴിയുകയാണ്. ഉടന്‍ തന്നെ കുറ്റപത്രം സമര്‍പ്പിക്കും. പ്രതികളുടെ ചിത്രം ഇന്ന് പുറത്ത് വിട്ടു.

LIVE NEWS - ONLINE

  • 1
    9 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു

  • 2
    11 hours ago

    സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

  • 3
    12 hours ago

    കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

  • 4
    16 hours ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 5
    16 hours ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 6
    17 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 7
    18 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 8
    18 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 9
    18 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു