Monday, November 19th, 2018

കൂടുതല്‍ സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ ഉടനെന്ന് മന്ത്രി ചിദംബരം

ന്യൂഡല്‍ഹി : രൂപയുടെ മൂല്യത്തകര്‍ച്ച തടയാന്‍ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി പി ചിദംബരം. രൂപ സ്വാഭാവികമായി പഴയ മൂല്യത്തിലേക്ക് തിരികെയെത്തുമെന്നും പരിഭ്രാന്തി വേണ്ടെന്നും അദ്ദേഹം പറഞ്ഞു. രൂപയുടെ മൂല്യം ആശങ്കാജനകമായി ഇടിഞ്ഞ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ചിദംബരം ഇക്കാര്യം പറഞ്ഞത്. സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ ഫലം കണ്ടു തുടങ്ങി. വരും ദിവസങ്ങള്‍ക്കുള്ളില്‍ കൂടുതല്‍ സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ പ്രഖ്യാപിക്കും. പരിഷ്‌കാരങ്ങള്‍ ഏകദിന മത്സരം പോലെയല്ല. വിദേശനിക്ഷേപ പരിധി സംബന്ധിച്ച വിഷയം ഈ മാസം … Continue reading "കൂടുതല്‍ സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ ഉടനെന്ന് മന്ത്രി ചിദംബരം"

Published On:Jun 13, 2013 | 12:05 pm

ന്യൂഡല്‍ഹി : രൂപയുടെ മൂല്യത്തകര്‍ച്ച തടയാന്‍ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി പി ചിദംബരം. രൂപ സ്വാഭാവികമായി പഴയ മൂല്യത്തിലേക്ക് തിരികെയെത്തുമെന്നും പരിഭ്രാന്തി വേണ്ടെന്നും അദ്ദേഹം പറഞ്ഞു. രൂപയുടെ മൂല്യം ആശങ്കാജനകമായി ഇടിഞ്ഞ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ചിദംബരം ഇക്കാര്യം പറഞ്ഞത്. സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ ഫലം കണ്ടു തുടങ്ങി. വരും ദിവസങ്ങള്‍ക്കുള്ളില്‍ കൂടുതല്‍ സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ പ്രഖ്യാപിക്കും. പരിഷ്‌കാരങ്ങള്‍ ഏകദിന മത്സരം പോലെയല്ല. വിദേശനിക്ഷേപ പരിധി സംബന്ധിച്ച വിഷയം ഈ മാസം അവസാനത്തോടെ പരിഹരിക്കുമെന്നും ചിദംബരം പറഞ്ഞു. ക്രൂഡ് ഓയില്‍, പ്രകൃതിവാതക, രാസവള വ്യവസായങ്ങളെക്കുറിച്ചാണ് സര്‍ക്കാറിന്റെ ഇപ്പോഴത്തെ ആശങ്കയെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു. സ്വര്‍ണ ഇറക്കുമതി കുറയ്ക്കണമെന്നും ചിദംബരം അഭ്യര്‍ഥിച്ചു.
അതേസമയം ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നും ഇടിഞ്ഞു. കഴിഞ്ഞ ദിവസത്തെ വിനിമയ നിരക്കായ 57.80ല്‍ വ്യാപാരം തുടങ്ങിയ രൂപ ഒരു ഘട്ടത്തില്‍ ഇടിഞ്ഞ് 58.56 വരെയെത്തി.

LIVE NEWS - ONLINE

  • 1
    14 hours ago

    അല്‍ഫോണ്‍സ് കണ്ണന്താനം നാളെ ശബരിമലയിലെത്തും

  • 2
    18 hours ago

    കേരളത്തിലെ 95 ശതമാനം ജനങ്ങളും ബിജെപിയുടെ സമരത്തിന് എതിരാണ്; കോടിയേരി ബാലകൃഷ്ണന്‍

  • 3
    22 hours ago

    അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

  • 4
    24 hours ago

    തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

  • 5
    1 day ago

    നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

  • 6
    1 day ago

    കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 7
    2 days ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 8
    2 days ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 9
    2 days ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി