കുതിരാന്‍ : നാട്ടുകാരുടെ പ്രതിഷേധത്തിന് മുമ്പില്‍ അധൃകൃതര്‍ കടമ നിര്‍വഹിച്ചു. കുതിരാനിലെ തകര്‍ന്ന ഇരുമ്പ് പാലത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയതോടെയാണ് ഇതുവഴിയുള്ള ഗതാഗതം സുഗമമായത്. നേരത്തെ പാലത്തിലെ ടാറിംഗ് ഇളകിയതു മൂലം ഒരു വശത്തു കൂടെ മാത്രമേ വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ കഴിഞ്ഞിരുന്നുള്ളൂ. പാലത്തിലെ കുഴികള്‍ മാത്രമടച്ച് രക്ഷപ്പെടാന്‍ അധികൃതര്‍ നടത്തിയ ശ്രമം നാട്ടുകാര്‍ തടഞ്ഞതോടെയാണ് കൃത്യമായ രീതിയില്‍ ടാറംഗ് നടത്തി അധിൃതര# തലയൂരിയത്.