Saturday, September 22nd, 2018

കുട്ടികളെ തീറ്റാന്‍ ഒരു എളുപ്പ വഴി

കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുകയെന്നത് ഇന്ന് വീട്ടമ്മമാര്‍ക്ക് ബുദ്ധിമുട്ടുള്ള ജോലിയായി മാറിയിരിക്കുന്നു. ക്ഷമയും സഹന ശക്തിയുമില്ലാത്ത പുതുതലമുറക്കാകട്ടെ ഈ ജോലി ഭാരമേറിയതുമാണ്. അതിന് അവര്‍ നിരത്തുന്ന കാരണം പലതുണ്ട്. എന്നാല്‍ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കല്‍ ഒരു കലയായി ഏറ്റെടുത്താല്‍ അത് വളറെ എളുപ്പം കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല. മുമ്പ് കൂട്ടുകുടുംബ വ്യവസ്ഥയില്‍,ഉമ്മറത്ത് മുത്തശ്ശിയുടെ മടിയിലിരുന്ന് കാക്കയുടെ കഥകേട്ട് ഭക്ഷണം ആവോളം തിന്നുന്ന കുട്ടികളുടെ ചിത്രം ഗൃഹാതുരത്വ മുണര്‍ത്തി നമ്മള്‍ ഓരോരുത്തരിലും അവശേഷിക്കുന്നുണ്ട്. ഭക്ഷണം കഴിക്കാന്‍ മടികാട്ടുന്ന കുട്ടികളെ തീറ്റിക്കാന്‍ … Continue reading "കുട്ടികളെ തീറ്റാന്‍ ഒരു എളുപ്പ വഴി"

Published On:Mar 26, 2013 | 5:21 pm

കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുകയെന്നത് ഇന്ന് വീട്ടമ്മമാര്‍ക്ക് ബുദ്ധിമുട്ടുള്ള ജോലിയായി മാറിയിരിക്കുന്നു. ക്ഷമയും സഹന ശക്തിയുമില്ലാത്ത പുതുതലമുറക്കാകട്ടെ ഈ ജോലി ഭാരമേറിയതുമാണ്. അതിന് അവര്‍ നിരത്തുന്ന കാരണം പലതുണ്ട്. എന്നാല്‍ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കല്‍ ഒരു കലയായി ഏറ്റെടുത്താല്‍ അത് വളറെ എളുപ്പം കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല.
മുമ്പ് കൂട്ടുകുടുംബ വ്യവസ്ഥയില്‍,ഉമ്മറത്ത് മുത്തശ്ശിയുടെ മടിയിലിരുന്ന് കാക്കയുടെ കഥകേട്ട് ഭക്ഷണം ആവോളം തിന്നുന്ന കുട്ടികളുടെ ചിത്രം ഗൃഹാതുരത്വ മുണര്‍ത്തി നമ്മള്‍ ഓരോരുത്തരിലും അവശേഷിക്കുന്നുണ്ട്. ഭക്ഷണം കഴിക്കാന്‍ മടികാട്ടുന്ന കുട്ടികളെ തീറ്റിക്കാന്‍ ഈ രീതി അവലംബിക്കാനാണ് ആരോഗ്യ രംഗത്തുള്ളവര്‍ പറയുന്നത്.
കുട്ടികള്‍ ഭക്ഷണം കഴിക്കാന്‍ മടി കാണിക്കുന്നത് സ്വാഭാവികം. ഇതിനായി ഇവരെ വഴക്കു പറയുകയോ ഭീഷണിപ്പെടുത്തി കഴിപ്പിക്കുകയോ അടിക്കുകയോ ചെയ്യരുത്. കഥകള്‍ പറഞ്ഞു കൊടുത്തും തമാശകള്‍ പറഞ്ഞും കുട്ടികളെ ഭക്ഷണം കഴിപ്പിക്കുക. ഫാസ്റ്റ് ഫുഡ്, ചിപ്‌സ്, പായ്ക്കറ്റ് ഫുഡ് തുടങ്ങിവ കുട്ടികള്‍ക്ക് വല്ലപ്പോഴും മാത്രം നല്‍കുക. ഭക്ഷണസമയത്ത് ഇവ ഒരു കാരണവശാലും കൊടുക്കരുത്. കുട്ടികളുടെ വിശപ്പു കളയുന്ന മുഖ്യഘടകങ്ങളാണിവ. കോള, സോഡ പോലുള്ള കാര്‍ബണ്‍ഡൈ ഓക്‌സൈഡ് പാനീയങ്ങള്‍ കുട്ടികള്‍ക്ക് കൊടുക്കരുത്. ഇവയൊക്കെ അവരുടെ വിശപ്പു കളയാനേ ഉപരിക്കൂ.
മറ്റു കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമൊപ്പം ഒരുമിച്ച് കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കുണം. ഇത് ഭക്ഷണം കഴിക്കാനുള്ള താല്‍പര്യം കുട്ടികളില്‍ ഉളവാക്കും. കുട്ടികള്‍ക്കൊപ്പമിരുന്നു കഴിക്കുമ്പോള്‍ മുതിര്‍ന്നവരും ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രമിക്കും. എപ്പോഴും വ്യത്യസ്തമായി അലങ്കരിച്ച ഭക്ഷണം കുട്ടികള്‍ക്ക് നല്‍കാന്‍ ശ്രമിക്കുക. അലങ്കരിച്ച ഭക്ഷണം കഴിക്കാന്‍ കുട്ടികള്‍ക്ക് താല്‍പര്യം കൂടും.
ഒരേ തരം ഭക്ഷണം നല്‍കാതെ പലതരം ഭക്ഷണങ്ങള്‍ കുട്ടികള്‍ക്കു നല്‍കുക. ഇത് പോഷണം കൂടുതല്‍ ലഭിക്കാന്‍ സഹായിക്കും. ആവുന്നതും ടി വി ക്കുമുന്നില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നരീതി ഒഴിവാക്കുക. അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ ഒഴിവാക്കാനും ശ്രദ്ധിക്കേണ്ടതാണ്.

LIVE NEWS - ONLINE

  • 1
    24 mins ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 2
    1 hour ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 3
    4 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 4
    6 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 5
    6 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 6
    6 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 7
    9 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 8
    9 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 9
    9 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള